ഹരീഷ് കണാരന്‍,സലീംകുമാര്‍,സൗബിന്‍ ഷാഹിര്‍...! 2018ലെ മികച്ച ഹാസ്യതാരം ആരായിരിക്കും! കാണൂ

By Midhun Raj

2018 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ലൊരു വര്‍ഷം തന്നെയായിരുന്നു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. കലാമൂല്യമുളള സിനിമകള്‍ക്കൊപ്പം തന്നെ മാസ് എന്റര്‍ടെയ്‌നറുകളും നിരവധിയായി പുറത്തിറങ്ങി. വലിയ ഹൈപ്പ് ഒന്നും ഇല്ലാതെ വന്ന് സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രങ്ങളും നിരവധിയായിരുന്നു.സൂപ്പര്‍ താരചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകരണം സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു.

പുതുമുഖങ്ങള്‍ ധാരാളമായി വന്നതിനൊപ്പം തന്നെ പഴയ ചില താരങ്ങള്‍ തിരിച്ചുവരവ് നടത്തിയതും ശ്രദ്ധേയമായിരുന്നു. പ്രേക്ഷരെ പൊട്ടിച്ചിരിപ്പിച്ച സിനിമകളും ധാരാളമായി പുറത്തിറങ്ങി. മലയാളത്തിലെ മുന്‍നിര ഹാസ്യ താരങ്ങളെല്ലാം അവരുടെ മികച്ച പ്രകടനം തന്നെയായിരുന്നു പുറത്തെടുത്തിരുന്നത്. സുപ്പര്‍ താരങ്ങളുടെ സിനിമ വിജയിച്ചതില്‍ ഇവരുടെ പങ്കും നിര്‍ണായകമായിരുന്നു. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. 2018ലെ മികച്ച ഹാസ്യ താരമാകാന്‍ സാധ്യതയുളള താരങ്ങളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ.

ഹരീഷ് കണാരന്‍

ഹരീഷ് കണാരന്‍

മലയാളത്തില്‍ ഇപ്പോള്‍ കൂടുതല്‍ തിളങ്ങിനില്‍ക്കുന്ന ഹാസ്യ താരങ്ങളില്‍ ഒരാളാണ് ഹരീഷ് കണാരന്‍. ഈ വര്‍ഷം പുറത്തിറങ്ങിയ നിരവധി സിനിമകളില്‍ ഹരീഷ് കണാരന്‍ ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച തമാശകളുമായിട്ടാണ് നടന്‍ എത്തിയിരുന്നത്. പത്തിലധികം ചിത്രങ്ങളിലാണ് ഹരീഷ് കണാരന്‍ ഈ വര്‍ഷം അഭിനയിച്ചിരുന്നത്. ഇതില്‍ ശിക്കാരി ശംഭു,കുട്ടനാടന്‍ മാര്‍പാപ്പ,ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങള്‍ വിജയം നേടിയിരുന്നു. കൂട്ടത്തില്‍ പഴയ ബോബ് കഥയിലെ വേഷമായിരുന്നു പ്രേക്ഷകരെ കൂടുതലായി പൊട്ടിച്ചിരിപ്പിച്ചിരുന്നത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ധര്‍മ്മജന്‍ ബോള്‍ഗാട്ടി

അഞ്ചിലധികം സിനിമകളിലാണ് ഈ വര്‍ഷം ധര്‍മ്മജന്‍ ബോള്‍ഗാട്ടി അഭിനയിച്ചിരുന്നത്. ഇതില്‍ കൂട്ടനാടന്‍ മാര്‍പ്പ,നിത്യഹരിത നായകന്‍ തുടങ്ങിയ സിനിമകള്‍ വിജയമായി മാറിയിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പയില്‍ ചാക്കോച്ചനൊപ്പം മുഴുനീള വേഷത്തിലായിരുന്നു ധര്‍മ്മജന്‍ എത്തിയിരുന്നത്. മലയാളത്തിലെ മുന്‍നിര ഹാസ്യ താരങ്ങള്‍ എല്ലാം ഉണ്ടായിരുന്ന ചിത്രത്തില്‍ ധര്‍മ്മജനും ശ്രദ്ധേയ പ്രകടനം നടത്തി. ഇതിനിടെ നിര്‍മ്മാതാവായും നടന്‍ തുടക്കംകുറിച്ചിരുന്നു.

സലീംകുമാര്‍

സലീംകുമാര്‍

ഈ വര്‍ഷം ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ വേഷം ചെയ്തായിരുന്നു സലീംകുമാര്‍ തുടങ്ങിയത്. തുടര്‍ന്ന് ഹാസ്യ റോളുകളിലും നടന്‍ തിളങ്ങി. കുട്ടനാടന്‍ മാര്‍പാപ്പ,മോഹന്‍ലാല്‍,പഞ്ചവര്‍ണ തത്ത,ദൈവമേ കൈതൊഴാം കെ കുമാറാകണം തുടങ്ങിയ സിനിമകളിലെ നടന്റെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച റോളുകളിലായിരുന്നു ഇക്കൊല്ലവും സലീംകുമാര്‍ എത്തിയിരുന്നത്.

അജു വര്‍ഗീസ്

അജു വര്‍ഗീസ്

നിവിന്‍ പോളി നായകനായ ഹേ ജൂഡ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗീസ് ഇക്കൊല്ലം തുടക്കമിട്ടിരുന്നത്. തുടര്‍ന്ന് പത്തിലധികം സിനിമകളില്‍ നടന്‍ ഇക്കൊല്ലം അഭിനയിച്ചു. കൂട്ടത്തില്‍ അരവിന്ദന്റെ അതിഥികള്‍, ബിടെക്ക്,മോഹന്‍ലാല്‍,ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകള്‍ വിജയം നേടിയിരുന്നു. ഹാസ്യവേഷങ്ങള്‍ക്കൊപ്പം സഹനടനായും നടന്‍ തിളങ്ങി.

സൗബിന്‍ ഷാഹിര്‍

സൗബിന്‍ ഷാഹിര്‍

മമ്മൂക്ക നായകനായ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ ഷാഹിര്‍ ഈ വര്‍ഷം തുടങ്ങിയിരുന്നത്. തുടര്‍ന്ന് സുഡാനി ഫ്രം നൈജീരിയ,കുട്ടനാടന്‍ മാര്‍പാപ്പ, മോഹന്‍ലാല്‍, റോസാപ്പൂ തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നര്‍മ്മരംഗങ്ങളുമായിട്ടാണ് ഈ വര്‍ഷവും സൗബിന്‍ ഷാഹിര്‍ എത്തിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X