മമ്മൂക്കയ്ക്ക് കോമഡി റോളുകള്‍ വഴങ്ങില്ലെന്ന് ആരാ പറഞ്ഞേ? 8 കിടിലന്‍ ഹാസ്യ ചിത്രങ്ങളിതാ, കാണൂ

By Prashant V R

Recommended Video

ഇക്കയ്ക്ക് കോമഡി പറ്റില്ലെന്നു പറയുന്നവര്‍ കാണുക | FilmiBeat Malayalam

മമ്മൂക്കയുടെ അഭിനയ മികവിനെ എങ്ങനെയൊക്കെ വിശേഷിപ്പിക്കാന്‍ ശ്രമിച്ചാലും അതു കുറഞ്ഞു പോവുകയേയുള്ളൂ. കാരണം വാക്കുകള്‍ക്കതീതമായ പെര്‍ഫെക്ഷനോടെയാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളും ചെയ്തു വെച്ചിരിക്കുന്നത്. വിവിധ ഭാഷകളിലായി 400ലധികം സിനിമകളില്‍ മമ്മൂക്ക അഭിനയിച്ചു. 3 ദേശീയ പുരസ്‌കാരങ്ങളുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍. ഇമോഷനല്‍ രംഗങ്ങളായാലും, ആക്ഷന്‍ രംഗങ്ങളായാലും, കോമഡിയായാലും അദ്ദേഹം അനായാസം കൈകാര്യം ചെയ്യുമെന്ന് നമുക്കറിയാം.

 രാജമാണിക്യം

അത്തരത്തില്‍ 2005ല്‍ എത്തിയ ബെല്ലാരി രാജ ഇന്നും സെന്‍സേഷനലായിരിക്കുന്ന മമ്മൂക്കയുടെ കഥാപാത്രമാണ്. കൂളിങ് ഗ്ലാസും, തിരുവനന്തപുരം സ്ലാങുമൊക്കെയായി മമ്മൂക്ക അഴിഞ്ഞാടിയ കഥാപാത്രം. അന്നുവരെ കണ്ടതില്‍ നിന്ന് മമ്മൂക്കയെ മറ്റൊരു അച്ചിലേയ്ക്ക് ഒഴിച്ചു വാര്‍ത്ത രാജമാണിക്യം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നാണ്. അന്‍വര്‍ റഷീദാണ് രാജമാണിക്യം സംവിധാനം ചെയ്തത്.

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്

തൃശ്ശൂര്‍ ഭാഷയില്‍ അരി പ്രാഞ്ചി അങ്ങ്ട് ഒരു കലക്കുകലക്കിയ പടം. എന്തുകൊണ്ട് പ്രാഞ്ചിയേട്ടനായി മമ്മൂട്ടിയെ എടുത്തു എന്ന ചോദ്യത്തിന് സംവിധായകന്‍ രഞ്ജിത്ത് നല്‍കിയ മറുപടി, പ്രാഞ്ചിയേട്ടനായി വേറെ ആരെയെങ്കിലും സങ്കല്‍പ്പിക്കാന്‍ പറ്റുമോയെന്നാണ്. അതാണ്, പ്രാഞ്ചിയേട്ടനായി മമ്മൂക്ക അങ്ങ്ട് ജീവിക്കുകയായിരുന്നു.

അഴകിയ രാവണന്‍

അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കഥാപാത്രമാണ് അഴകിയ രാവണനിലെ ശങ്കര്‍ ദാസ്. പുറമേ നോക്കുമ്പോള്‍ ആള് ഭയങ്കര സീരിയസായിരിക്കണം, അതേ സമയം ചിരിപ്പിക്കുകയും വേണം. അതില്‍ മമ്മൂക്ക വിജയിക്കുക തന്നെ ചെയ്തു. മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അഴകിയ രാവണനിലെ ശങ്കര്‍ ദാസ്.

കോട്ടയം കുഞ്ഞച്ചന്‍

കാലത്തെ അതിജീവിച്ച മമ്മൂക്കയുടെ മാസ് കഥാപാത്രങ്ങളിലൊന്നാണ് 1990 ലിറങ്ങിയ കോട്ടയം കുഞ്ഞച്ചന്‍. എന്നത്തെയും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായ കുഞ്ഞച്ചനിലെ ഓരോ സീനിലും മമ്മൂക്ക ചിരിപ്പിച്ചത് ആരും മറക്കില്ല. സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച താരനിരയാണ് അണിനിരന്നത്.

നന്ദി വീണ്ടും വരിക

ടിവിയില്‍ വരുമ്പോഴൊക്കെ മിസ് ചെയ്യാതെ എല്ലാതരം പ്രേക്ഷകരും കാണുന്ന സിനിമകളിലൊന്നാണ് നന്ദി വീണ്ടും വരിക. മമ്മൂക്ക ആദ്യമായി ഒരു മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 1986ലിറങ്ങിയ ഈ ചിത്രം. തന്റെ ജോലിയെ പേടിക്കുന്ന പോലീസ് ഓഫീസറായാണ് മമ്മൂക്ക ചിത്രത്തില്‍ എത്തുന്നത്.

മനു അങ്കിള്‍

ഇന്നും എല്ലാവരും എടുത്തു പറയുന്ന മമ്മൂട്ടി ചിത്രമാണ് മനു അങ്കിള്‍. അന്യഗഹ ജീവികളെ നോക്കി നടക്കുന്ന ശാസ്ത്രജ്ഞനായി മമ്മൂക്ക തകര്‍ത്തത് മറക്കാനാവില്ല. സംവിധായകന്‍ ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവര്‍ത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1988 ഏപ്രില്‍ 7നു പ്രദര്‍ശനത്തിനെത്തി.

കുട്ടേട്ടന്‍

മമ്മൂട്ടിയെന്ന ഡീസന്റ് നായകനെ ആദ്യമായി കട്ടക്കോഴിയായി പ്രേക്ഷകര്‍ കണ്ടു ഞെട്ടിയ പടമാണ് 1990ലിറങ്ങിയ കുട്ടേട്ടന്‍. കുറച്ചു കള്ളത്തരവും, പ്രേമരോഗവുമൊക്കെ ചേര്‍ന്ന കുട്ടേട്ടനെ മമ്മൂക്ക അനായാസമായി അവതരിപ്പിച്ചു. സ്ത്രീ ലമ്പടനായ വിഷ്ണുനാരായണന്റെ കഥപറയുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്. ജോഷിയുടെ സംവിധാനം ചെയ്ത ചിത്രത്തില്‍ മുരളി, ജഗദീഷ്, സരിത, മാതു എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1987ലിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് ഏറ്റവും നല്ല കോമഡി ചിത്രങ്ങളിലൊന്നാണ്.
സത്യന്‍ അന്തിക്കാടിന്റെ കഥയ്ക്കു ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവുമെഴുതി മമ്മൂട്ടി, നീന കുറുപ്പ്, സുരേഷ് ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ പല കോമഡി രംഗങ്ങളും ഇപ്പോഴും സുപരിചിതമാണ്.

പൊതുവേ ഹാസ്യരംഗങ്ങള്‍ മമ്മൂക്കയ്ക്ക് വഴങ്ങില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അങ്ങനെ കരുതുന്നവര്‍ ഈ സിനിമകള്‍ കണ്ടാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. ഇനിയും കിടിലന്‍ ഹാസ്യകഥാപാത്രങ്ങളുമായി ചിരിപ്പിക്കാന്‍ മമ്മൂക്കയെത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X