twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനൂപ് സത്യന്‍ മുതല്‍ മുഹമ്മദ് മുസ്തഫ വരെ, 2020ല്‍ മികച്ച തുടക്കം ലഭിച്ച പുതുമുഖ സംവിധായകര്‍

    By Midhun Raj
    |

    സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ നോക്കികണ്ട ഒരു വര്‍ഷമായിരുന്നു 2020. സൂപ്പര്‍ താരചിത്രങ്ങള്‍ അടക്കം തിയ്യേറ്ററുകളില്‍ വിജയം നേടി. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രങ്ങളും ഉണ്ടായിരുന്നു. ഈ വര്‍ഷവും നിരവധി പുതുമുഖ സംവിധായകരാണ് മലയാളത്തിലേക്ക് എത്തിയത്. നവാഗതരുടെ സിനിമകള്‍ ഒരുപാട് വന്നെങ്കിലും അതില്‍ വിജയിച്ചത് കുറച്ചുപേരുടെ സിനിമകള്‍ മാത്രമാണ്. വരനെ ആവശ്യമുണ്ട് എന്ന വിജയ ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാടിന്‌റെ മകന്‍ അനൂപ് സത്യന് മികച്ച തുടക്കമാണ് മലയാളത്തില്‍ ലഭിച്ചത്.

    Recommended Video

    The top 5 debutant directors of Mollywood in 2020 | Oneindia Malayalam

    anoop-musthafa

    ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിട്ടാണ് അനൂപ് ചിത്രം ഒരുക്കിയത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മോളിവുഡിലേക്ക് വീണ്ടും തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. അനൂപ് സത്യന് പുറമെ ഗൗതമന്‌റെ രഥത്തിലൂടെ ആനന്ദ് മേനോന്‍ എന്ന പുതിയ സംവിധായകനും മികച്ച തുടക്കമാണ് ലഭിച്ചത്. നീരജ് മാധവിനെ നായകനാക്കിയുളള ഒരു ഫീല്‍ഗുഡ് ചിത്രവുമായിട്ടാണ് ആനന്ദ് എത്തിയത്. രണ്‍ജി പണിക്കര്‍, ബേസില്‍ ജോസഫ്, വല്‍സല മേനോന്‍, ദേവി അജിത്ത്, പുണ്യ എലിസബത്ത് തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

    ഗൗതമന്‌റെ രഥത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കപ്പേള എന്ന ആദ്യ സംവിധാന സംരംഭവുമായി നടന്‍ മുഹമ്മദ് മുസത്ഫയും ഈ വര്‍ഷം എത്തി. തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയെ സിനിമയ്ക്ക് ഒടിടിയില്‍ റിലീസ് ചെയ്തപ്പോഴാണ് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. അന്ന ബെന്‍, റോഷന്‍ മാത്യൂ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ ശ്രദ്ധേയ പ്രകടനമാണ് കപ്പേളയില്‍ കാഴ്ചവെച്ചത്. ടൊവിനോ തോമസിനെ നായകനാക്കിയുളള ത്രില്ലര്‍ ചിത്രം ഫോറന്‍സിക്കുമയിട്ടാണ് തിരക്കഥാകൃത്തുക്കളായ അഖിള്‍ പോള്‍ അനസ് ഖാന്‍ തുടങ്ങിയവര്‍ തങ്ങളുടെ സംവിധാന സംരഭവുമായി എത്തിയത്.

    പൃഥ്വിരാജ് ചിത്രം സെവന്‍ത് ഡേയ്ക്ക് വേണ്ടി തിരക്കഥ എഴുതിയ ആളാണ് അഖില്‍ പോള്‍. മംമ്താ മോഹന്‍ദാസ്, റീബ ജോണ്‍, സൈജു കുറുപ്പ് തുടങ്ങിയവരാണ് ഫോറന്‍സിക്കില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസ് ചെയ്ത മണിയറയിലെ അശോകനിലൂടെ പുതുമുഖ സംവിധായകന്‍ ഷംസു സയ്ബ മികച്ച തുടക്കം ലഭിച്ചു. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും മേക്കിങ്ങില്‍ മികവ് പുലര്‍ത്തിയിരുന്നു ചിത്രം. ജേക്കബ് ഗ്രിഗറി, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, അനുപമ പരമേശ്വരന്‍, അനു സിത്താര, ശ്രിത ശിവദാസ്, നസ്രിയ തുടങ്ങിയവരാണ് മണിയറയിലെ അശോകനില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. വേ ഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിന്‌റെ നിര്‍മ്മാണം.

    Read more about: year ender 2022 2021 ahead
    English summary
    best debutant directors and their films in malayalam cinema 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X