ഏറ്റവും നന്നായി വേഷം ധരിക്കുന്ന മലയാളത്തിലെ നാല് സുന്ദരികള്‍
സ്‌റ്റൈലിന് വേണ്ടി നമ്മള്‍ ധരിക്കുന്ന വേഷം പലപ്പോഴും നമ്മുടെ വ്യത്യസ്തമായ സ്വഭാവത്തെയും തുറന്നു കാട്ടും. ഒരാളുടെ വേഷവും സ്റ്റൈലും അവരുടെ വ്യക്തിത്വമാണെന്നാണ് പറയുന്നത്. മലയാള സിനിമയിലുമുണ്ട് വേഷവിധാന്തതിലൂടെ വ്യക്തിത്വം തുറന്നു കാണിക്കുന്ന ചിലര്‍.
പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴും അവാര്‍ഡ് ഷോകളിലുമൊക്കെ വേഷവിധാനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ചില നടിമാര്‍. ശരീരത്തിനിണങ്ങുന്നതും ലേറ്റസ്റ്റ് സ്റ്റൈലുമായിരിയ്ക്കും ഇവരുടെ വേഷം. ഏത് വേഷവും ഇവര്‍ക്കിണങ്ങും എന്ന് പറയാന്‍ തോന്നിപ്പോവും. അത്തരത്തില്‍ മലയാളത്തില്‍ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന നാല് സുന്ദരികളെ കുറിച്ചാണ് പറയുന്നത്.

മംമ്ത മോഹന്‍ദാസ്
എല്ലായ്‌പ്പോഴും മികച്ചതിന് പ്രധാന്യം നല്‍കുന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. അത് മംമ്തയുടെ ഡ്രസ്സിങില്‍ നിന്നും തന്നെ വ്യക്തമാണ്. പങ്കെടുക്കുന്ന പരിപാടിയുടെ മൂഡ് അനുസരിച്ചാണ് മംമ്ത വേഷം ധരിക്കുന്നത്. എവിടെ ചെന്നാലും മംമ്ത ശ്രദ്ധിക്കപ്പെടാനുള്ള കാരണം അതാണ്.

നൈല ഉഷ
സ്റ്റൈലും ട്രഡീഷണലും ഒത്തിണങ്ങുന്ന വേഷമാണ് നല ഉഷയ്ക്കിഷ്ടം. ഏത് വേഷം ധരിച്ചാലും ഇണങ്ങുന്ന ഒരു ശരീര പ്രകൃതവും നൈലയ്ക്കുണ്ട്. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായ ശേഷമാണ് നൈല മലയാള സിനിമയിലെ നായികാ നിരയിലേക്കെത്തിയത് എന്നത് പ്രധാനമാണ്. എന്നിട്ടും സ്റ്റൈലും ട്രന്റും നൈല നിലനിര്‍ത്തുന്നു.

അഹാന കൃഷ്ണകുമാര്‍
ഫാഷനോട് വളരെ അധികം താത്പര്യമുള്ള നടിയാണ് അഹാന കൃഷ്ണ കുമാര്‍. വെസ്റ്റേണ്‍ സ്റ്റൈലലുള്ള വസ്ത്രങ്ങളിലും ട്രഡീഷണല്‍ വസ്ത്രങ്ങളിലും അഹാന പരീക്ഷണങ്ങള്‍ നടത്താറുണ്ട്. വേഷവിധാനവും അഹാനയുടെ മനോഹരമായ കണ്ണും നീണ്ട മുടിയും ആകര്‍ഷമാണ്.

ശാലിന്‍ സോയ
പെരുമാറ്റവും സ്റ്റൈലുമാണ് സൗന്ദര്യം എന്ന് തെളിയിച്ച നടിയാണ് ശാലിന്‍ സോയ. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാലും സാധാരണയിലായാലും ശാലിന്‍ വ്യത്യസ്തമായ വേഷങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഏത് വേഷം ധരിച്ചാലും ശാലിന് അശ്ലീലമായി തോന്നില്ല എന്നതും എടുത്തു പറയണം.


Click it and Unblock the Notifications











