For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാലേട്ടനും ജയസൂര്യയും നിവിനുമടക്കം എല്ലാവരും കലക്കി! 2018ല്‍ കിടിലന്‍ മേക്ക് ഓവര്‍ നടത്തിയ താരങ്ങള്‍

|

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2018. കലാമൂല്യമുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകള്‍ ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു. അമിത പ്രതീക്ഷകള്‍ തരാതെ വന്ന ഹിറ്റായ സിനിമകളും നിരവധിയാണ്. മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ വ്യത്യസ്ത സിനിമകളുമായിട്ടായിരുന്നു ഈ വര്‍ഷം എത്തിയിരുന്നത്. ഇതിനെല്ലാം മികച്ച സ്വീകാര്യതയും പ്രേക്ഷകര്‍ നല്‍കിയിരുന്നു.

മമ്മൂക്കയുടെ അമുദവന്‍ വിസ്മയിപ്പിക്കും! പേരന്‍പ് അടുത്ത വര്‍ഷം തിയ്യേറ്ററുകളിലേക്ക്! റിലീസ് ഡേറ്റ്

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി വ്യത്യസ്ത മേക്ക് ഓവര്‍ പരീക്ഷിച്ച നടീനടന്മാരും നിരവധിയായിരുന്നു. താരങ്ങളുടെ പുതിയ മേക്ക് ഓവറുകളും കിടിലന്‍ ഗെറ്റപ്പുകളും മറ്റുമെല്ലാം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ശരീര ഭാരം കുറച്ചും വസ്ത്രധാരണത്തിലും മറ്റുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയും താരങ്ങള്‍ സിനിമകള്‍ക്കായി തയ്യാറെടുത്തു.2018ല്‍ പ്രേക്ഷകരെ ഞെട്ടിച്ച മേക്ക് ഓവറുകള്‍ നടത്തിയ മലയാളി താരങ്ങളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാല്‍

മോഹന്‍ലാല്‍

ഒടിയന്‍ എന്ന ബിഗ് ബഡജറ്റ് ചിത്രത്തിനു വേണ്ടിയായിരുന്നു മോഹന്‍ലാല്‍ മേക്ക് ഓവര്‍ നടത്തിയിരുന്നത്. വിവിധ കാലഘട്ടങ്ങളിലുളള ഒടിയനെ അവതരിപ്പിക്കാനായി അദ്ദേഹം വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തി. ശരീര ഭാരം കുറച്ചാണ് ലാലേട്ടന്‍ രൂപമാറ്റം വരുത്തിയിരുന്നത്. ഇത് ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ഏറെ സഹായിച്ചിരുന്നു. ഒടിയന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുമെല്ലാം തന്നെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്.

ജയസൂര്യ

ജയസൂര്യ

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിനു വേണ്ടി ജയസൂര്യ നടത്തിയ മേക്ക് ഓവറായിരുന്നു എല്ലാവരെയും അതിശയിപ്പിച്ചിരുന്നത്. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലായിരുന്നു നടന്‍ എത്തിയിരുന്നത്. മേരിക്കുട്ടി എന്ന ട്രാന്‍സ് ജെന്‍ഡറായി വ്യത്യസ്ത മേക്ക് ഓവറിലാണ് താരം എത്തിയിരുന്നത്. ചിത്രത്തിലെ കഥാപാത്രം താരത്തിന്റെ കരിയറില്‍ തന്നെ വഴിത്തിവായി മാറുകയും ചെയ്തിരുന്നു.

ജയറാം

ജയറാം

പഞ്ചവര്‍ണ തത്ത എന്ന ചിത്രത്തിലായിരുന്നു വൃത്യസ്ത മേക്ക് ഓവറില്‍ ജയറാം എത്തിയിരുന്നത്. ശരീരഭാരം കൂട്ടി തല മൊട്ടയടിച്ചാണ് ജയറാം പുതിയ ലുക്കിലെത്തിയത്. ഒരിടവേളയ്ക്ക് ശേഷം ജയറാമിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയൊരു ചിത്രം കൂടിയാണ് പഞ്ചവര്‍ണ്ണ തത്ത. രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍

ചാണക്യതന്ത്രം എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു ഉണ്ണി മുകുന്ദന്‍ വേറിട്ട ഗെറ്റപ്പിലെത്തിയിരുന്നത്. സിനിമയ്ക്കു വേണ്ടി സ്ത്രീ വേഷത്തിലെത്തിയാണ് ഉണ്ണി മേക്ക് ഓവര്‍ നടത്തിയിരുന്നത്. താരത്തിന്റെ പുതിയ മേക്ക് ഓവറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കണ്ണന്‍ താമരകുളം സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണം തിയ്യേറ്ററുകളില്‍ ലഭിച്ചു.

ദിലീപ്

ദിലീപ്

കമ്മാരസംഭവത്തിനു വേണ്ടി ആയിരുന്നു ദിലീപ് പുതിയ മേക്ക് ഓവറില്‍ എത്തിയിരുന്നത്. താടിവെച്ചുളള നടന്റെ പുതിയ ലുക്ക് തരംഗമായി മാറിയിരുന്നു. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും നടന്റെ പുതിയ ലുക്ക് ശ്രദ്ധിക്കപ്പെട്ടു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം മുരളി ഗോപിയുടെ തിരക്കഥയില്‍ ആയിരുന്നു ഒരുക്കിയിരുന്നത്.

ആസിഫ് അലി

ആസിഫ് അലി

ഇബ്ലീസ്,മന്ദാരം എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയായിരുന്നു ആസിഫ് അലി വ്യത്യസ്ത മേക്ക് ഓവറുകളില്‍ നടത്തിയിരുന്നത്. ഫാന്റസി സിനിമ ആയിരുന്ന ഇബ്ലീസ് രോഹിത്ത് വിഎസ് ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. സിനിമ വ്യത്യസ്ത ദൃശ്യാനുഭവമാണ് സമ്മാനിച്ചതെങ്കിലും വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. ഇബ്ലീസില്‍ ശരീര ഭാരം കുറച്ചാണ് എത്തിയതെങ്കില്‍ മന്ദാരത്തില്‍ താടിനീട്ടിയാണ് നടന്‍ എത്തിയിരുന്നത്.

രജിഷ വിജയന്‍

രജിഷ വിജയന്‍

അനിരാഗ കരിക്കിന്‍ വെള്ളം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് രജീഷ വിജയന്‍. തുടര്‍ന്ന് ഒരു സിനിമാക്കാരന്‍, ജോര്‍ജ്ജേട്ടന്‍സ് പൂരം എന്നീ സിനിമകളിലും രജിഷ അഭിനയിച്ചിരുന്നു. പുതിയ ചിത്രം ജൂണിനു വേണ്ടിയായിരുന്നു രജിഷ കിടിലന്‍ മേക്ക് ഓവര്‍ നടത്തിയത്. മുടി മുറിച്ചും ശരീരഭാരം കുറച്ചുമാണ് നടി പുതിയ മേക്ക് ഓവര്‍ നടത്തിയിരുന്നത്. നടിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നിവിന്‍ പോളി

നിവിന്‍ പോളി

ഹേയ് ജൂഡ്, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലായിരുന്നു വ്യത്യസ്ത മേക്ക് ഓവറുകളില്‍ നിവിന്‍ പോളി എത്തിയിരുന്നത്. ഹേയ് ജൂഡില്‍ ശരീരഭാരം കൂട്ടിയാണ് എത്തിയതെങ്കില്‍ കൊച്ചുണ്ണിയില്‍ ഫ്‌ളെക്‌സിബിളായ രീതിയില്‍ താരം രൂപമാറ്റം വരുത്തി.രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബില്‍ കടന്നതും നിവിന്റെ കരിയറില്‍ വഴിത്തിരിവായി മാറി.

ഇന്ദ്രന്‍സ്

ഇന്ദ്രന്‍സ്

ആളൊരുക്കം എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു ഇന്ദ്രന്‍സ് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തിയിരുന്നത്. ചിത്രത്തില്‍ ഓട്ടന്‍തുളളല്‍ കലാകാരന്റെ വേഷത്തിലാണ് നടന്‍ എത്തിയിരുന്നത്. ആളൊരുക്കത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. വിസി അഭിലാഷാണ് ഇന്ദ്രന്‍സിന്റെ ഈ സിനിമ സംവിധാനം ചെയ്തിരുന്നത്.

ജോജു ജോര്‍ജ്ജ്

ജോജു ജോര്‍ജ്ജ്

ജോസഫ് എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു ജോജു ജോര്‍ജ്ജ് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തിയിരുന്നത്. ചിത്രത്തില്‍ റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ നടന്‍ കിടിലന്‍ മേക്ക് ഓവറിലായിരുന്നു വന്നത്. ചിത്രം പ്രമേയപരമായും വാണിജ്യപരമായും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എം പദ്മകുമാറായിരുന്നു ജോജു ജോര്‍ജ്ജിന്റെ ജോസഫ് സംവിധാനം ചെയ്തിരുന്നത്.

ടൊവിനോ തോമസ്

ടൊവിനോ തോമസ്

ധനുഷിന്റെ മാരി 2വിനായി ടൊവിനോ നടത്തിയ മേക്ക് ഓവറായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ മുടി നീട്ടിയ വില്ലന്‍ കഥാപാത്രത്തിന്റെ ലുക്ക് തരംഗമായി മാറിയിരുന്നു. മാരി 2വില്‍ ബീജ എന്ന കഥാപാത്രമായി എത്തിയ ടൊവിനോ പ്രേക്ഷകരുടെ കൈയ്യടി നേടുകയും ചെയ്തു. കൂടാതെ തീവണ്ടി എന്ന ചിത്രത്തിലും വ്യത്യസ്ത ലുക്കില്‍ ടൊവിനോ എത്തിയിരുന്നു.

തട്ടുംപുറത്ത് അച്യുതനിലെ തിരുവാതിര സ്‌പെഷ്യല്‍ വീഡിയോ ഗാനം പുറത്ത്! കാണൂ

96ലെ കുട്ടിജാനുവിന് ക്രഷ് അഡാര്‍ ലവിലെ റോഷനോട്! ആ രഹസ്യം വെളിപ്പെടുത്തി ഗൗരി കിഷന്‍! കാണൂ!

English summary
best makeovers in movies 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more