മഞ്ജു വാര്യര്‍, പാര്‍വ്വതി, മീന, അനു സിതാര, ഇവരില്‍ ആരായിരിക്കും 2017 ലെ മികച്ച നടി?
Recommended Video

2017 പോയവര്‍ഷമായി മാറാന്‍ ദിവസങ്ങള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി നിരവധി നായികമാരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. പുതുമുഖങ്ങളടക്കം നിരവധി പേരാണ് 2107 ല്‍ സിനിമയില്‍ തിളങ്ങി നിന്നത്. മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സഹായകമാകുന്ന തരത്തിലുള്ള തിരക്കഥകള്‍ ലഭിച്ചുവെന്നതാണ് ഇവര്‍ക്ക് ലഭിച്ച വലിയ ഭാഗ്യം.
സ്ത്രീ കേന്ദ്രീകൃതവും അല്ലാതെയുമായി നിരവധി സിനിമകളാണ് 2017 ല്‍ റിലീസ് ചെയ്തത്. മഞ്ജു വാര്യര്‍, പാര്‍വ്വതി, അന്ന രാജന്‍, വാമിഖ ഗബ്ബി, മീന, അപര്‍ണ്ണ ബാലമുറലി, അനു സിതാര തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരത്തില്‍ ഇടം നേടിയിട്ടുള്ളത്. ഇവരിലാരായിരിക്കും മികച്ച നടി. കൂടുതല്‍ വായിക്കൂ.

മൂന്ന് ചിത്രങ്ങളുമായി മഞ്ജു വാര്യര്‍
മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ മഞ്ജു വാര്യര്‍ 2017 ല്‍ മൂന്ന് ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. കെയര്‍ ഓഫ് സൈറാബാനു, ഉദാഹരണം സുജാത, വില്ലന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചത്. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള മികച്ച കഥാപാത്രത്തെ തന്നെയായിരുന്നു മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്.

ടേക്ക് ഓഫിലൂടെ പാര്‍വ്വതി നടത്തിയ പ്രകടനം
ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ് പാര്‍വ്വതി. സഹനടിയില്‍ നിന്നും നായികയിലേക്ക് മാറിയപ്പോള്‍ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഇറാഖ് യുദ്ധത്തിനിടയിലെ സംഭവവുമായി ചേര്‍ത്തൊരുക്കിയ ടേക്ക് ഓഫില്‍ സമീറ എന്ന നഴ്‌സായാണ് പാര്‍വ്വതി അഭിനയിച്ചത്.

അങ്കമാലി ഡയറീസുമായി ലിച്ചി
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച നായികയാണ് അന്ന രാജന്‍. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന അഭിനേത്രിക്ക് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിച്ച വെളിപാടിന്റെ പുസ്തകത്തില്‍ നായികയായി എത്തിയത് അന്നയായിരുന്നു.

ഗോദയിലൂടെയെത്തിയ പുതുമുഖം
ബേസില്‍ ജോസഫ് ചിത്രമായ ഗോദയില്‍ ടൊവിനോ തോമസിന്റെ നായികയായി എത്തിയ താരമാണ് വാമിഖ ഗബ്ബി. ഗുസ്തിക്കാരിയായാണ് താരം ചിത്രത്തില്‍ വേഷമിട്ടത്.

മീനയുടെ തിരിച്ചുവരവ്
ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന മീന ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ജിബു ജേക്കബ് ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലായിരുന്നു നായകന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ താരജോഡികള്‍ ഒരുമിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുംകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആനിയമ്മ എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്.

സണ്‍ഡേ ഹോളിഡേയിലൂടെ അപര്‍ണ്ണ മുരളി
2017 ലെ മികച്ച നടിയാവാനുള്ള മത്സരത്തില്‍ അപര്‍ണ്ണ ബാലമുരളിയുമുണ്ട്. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് അപര്‍ണ്ണ കാഴ്ച വെച്ചത്. ആസിഫ് അലിയായിരുന്നു ചിത്രത്തിലെ നായകന്‍.

കുഞ്ചാക്കോ ബോബനൊപ്പം മികച്ച പ്രകടനം കാഴ്ച വെച്ച് അനു സിതാര
രാമന്റെ ഏദന്‍തോട്ടമെന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ മാലിനിയെ മറക്കില്ല. അത്ര മനോഹരമായാണ് അനു സിതാര ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അനു സിതാര.


Click it and Unblock the Notifications











