twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതോ മലയാളത്തിലെ മികച്ച എട്ട് സിനിമകള്‍ ?

    |

    ഇവയാണ് മലയാളത്തിലെ മികച്ച എട്ട് ചിത്രങ്ങളെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഈ പട്ടികയിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് തീര്‍ച്ചയായും എതിരഭിപ്രായങ്ങള്‍ ഉണ്ടാകും എന്നുറപ്പാണ്. മലയാളത്തിലെ മികച്ച സിനിമകളിലൂടെ പരതിയാല്‍ എണ്ണമറ്റ പേരുകളാണ് മനസ്സിലൂടെ കടന്നുപോകുക.

    ഇന്ത്യന്‍ സിനിമ നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രമുഖ ന്യൂസ് ചാനലായ സി എന്‍ എന്‍ ഐ ബി എന്‍ തിരഞ്ഞെടുത്ത നൂറ് ഇന്ത്യന്‍ സിനിമകളുടെ കൂട്ടത്തില്‍ എട്ട് മലയാളം ചത്രങ്ങളാണ് ഇടം പിടിച്ചത്. തൂവാനത്തുമ്പികളില്‍ തുടങ്ങുന്ന ആ എട്ട് പേരുകള്‍ക്കപ്പുറമാണ് മലയാളസിനിമ എന്ന് പറയുന്നവരുമുണ്ട്.

    ഏതൊക്കെയാണ് ഈ പട്ടികയില്‍ നിങ്ങളുടെ പ്രിയ ചിത്രങ്ങള്‍

    തൂവാനത്തുമ്പികള്‍

    ഇതോ മലയാളത്തിലെ മികച്ച എട്ട് സിനിമകള്‍ ?

    1987 ല്‍ ഇറങ്ങിയ ഈ പത്മരാജന്‍ ചിത്രത്തിന് വിശേഷണങ്ങള്‍ വേണ്ട. മോഹന്‍ലാലും സുമലതയും അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ അഭിരമിക്കാത്ത മലയാളി കൗമാരമുണ്ടാവില്ല ഈ തലമുറയില്‍.

    ചെമ്മീന്‍

    ഇതോ മലയാളത്തിലെ മികച്ച എട്ട് സിനിമകള്‍ ?

    രാമു കാര്യാട്ട് എന്ന സംവിധായക പ്രതിഭയുടെ അനശ്വരചിത്രമായിരുന്നു 1965 ല്‍ പുറത്തിറങ്ങിയ ചെമ്മീന്‍. മധുവും ഷീലയും പ്രണയത്തിന്റ കടല്‍ത്തീരങ്ങളില്‍ പാടിനടന്ന മാനസമൈന പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളിയുടെ മനസ്സില്‍ പാറിനടക്കുന്നു.

    ഒരു വടക്കന്‍ വീരഗാഥ

    ഇതോ മലയാളത്തിലെ മികച്ച എട്ട് സിനിമകള്‍ ?

    മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വടക്കന്‍ വീരഗാഥ നിറഞ്ഞ ബോക്‌സോഫീസ് ഹിറ്റും കൂടി���ായിരുന്നു. ഏറ്റവും കൂടുതല്‍ അനുകരിക്കപ്പെട്ട ഡയലോഗുകളിലൂടെ എം ടി എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത മച്ചുനന്‍ ചന്തു നമുക്കിടയില്‍ ജീവിക്കുന്നു.

    പെരുവഴിയമ്പലം

    ഇതോ മലയാളത്തിലെ മികച്ച എട്ട് സിനിമകള്‍ ?

    പത്മരാജന്‍ സംവിധാനം ചെയ്ത സാമൂഹ്യപ്രസ്‌കതമായ പെരുവഴിയമ്പലം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രം പുറത്തിറങ്ങിയത് 1979ല്

    അനന്തരം

    ഇതോ മലയാളത്തിലെ മികച്ച എട്ട് സിനിമകള്‍ ?

    1987 ല്‍ പുറത്തിറങ്ങിയ അനന്തരം അടൂര്‍ എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമ���യിരുന്നു.

    മണിച്ചിത്രത്താഴ്

    ഇതോ മലയാളത്തിലെ മികച്ച എട്ട് സിനിമകള്‍ ?

    മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്ന് എന്നതിനൊപ്പം തന്നെ മനോഹരമായ ചിത്രം എന്നുകൂടി പേരുകേട്ടു മണിച്ചിത്രത്താഴ്. ശോഭനയുടെ നാഗവല്ലിയെപ്പോലെ മലയാളത്തില്‍ ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ട നായികാവേഷമുണ്ടാകില്ല.

    സന്ദേശം

    ഇതോ മലയാളത്തിലെ മികച്ച എട്ട് സിനിമകള്‍ ?

    സാമൂഹ്യപ്രസക്തമായ തമാശകളിലൂടെ കടുത്ത രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് സന്ദേശം. ഇന്നും പ്രസക്തമായ സന്ദ���ശത്തില്‍ ജയറാമും ശ്രീനിവാസനംു മത്സരിച്ച് അഭിനയിച്ചു. ചിത്രം പുറത്തിറങ്ങിയത് 1991ല്‍.

    വാനപ്രസ്ഥം

    ഇതോ മലയാളത്തിലെ മികച്ച എട്ട് സിനിമകള്‍ ?

    കഥകളിനടന്റെ വേദനകളും വികാരങ്ങളും അതിമനോഹരമായി വരച്ചുകാട്ടിയ ചിത്രമായിരുന്നു വാനപ്രസ്ഥം. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരവും നേടിക്കൊടുത്തു ഈ ഷാജി എന്‍ കരുണ്‍ ചിത്രം

    English summary
    CNN IBN, Malayalam, Movie, Cinema, Mohanlal, Mammootty, സിഎന്‍എന്‍ ഐബിഎന്‍, മലയാളം, സിനിമ, മോഹന്‍ലാല്‍, മമ്മൂട്ടി,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X