Just In
- 13 min ago
ചിത്രം കണ്ട് വിവാഹ ജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹം
- 25 min ago
ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ വീണ്ടും രാജിനി ചാണ്ടി, വൈറലായി ഫോട്ടോ
- 43 min ago
അശ്വിനോട് ചേര്‍ന്നുനിന്ന് മിയ, പുതിയ സന്തോഷത്തിന് കാരണം ഇതാണ്, മമ്മി പകര്‍ത്തിയ ചിത്രങ്ങള്‍ വൈറല്‍
- 51 min ago
ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചു, പക്ഷെ പോകുന്നില്ല, വിവാഹ വിശേഷം പങ്കുവെച്ച് ഉണ്ണിമായ
Don't Miss!
- News
മസാല ബോണ്ടിനെ കുറിച്ച് സിഎജി പറഞ്ഞത് ശുദ്ധ അസംബന്ധം, തുറന്നടിച്ച് തോമസ് ഐസക്
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Finance
സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം
- Sports
'ഓസീസ് പരീക്ഷ' ജയിച്ചു; ഇനി പോരാട്ടം ഇംഗ്ലണ്ടുമായി — മത്സരക്രമം അറിയാം
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തിയേറ്റര്‍ റിലീസ് അല്ലായിരുന്നിട്ടും ഈ വര്‍ഷം കേരളത്തില്‍ തരംഗമുണ്ടാക്കിയ സിനിമകള്‍
കൊറോണ കാരണം ഏറ്റവും വലിയ പ്രതിസന്ധി സിനിമാ മേഖലയ്ക്ക് ആയിരുന്നു. ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലമായതിനാല്‍ തിയറ്ററുകള്‍ അടച്ച് പൂട്ടി. മറ്റ് മേഖലകളിലെല്ലാം ഇളവുകള്‍ വന്നെങ്കിലും തിയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അടുത്ത വര്‍ഷം തുറക്കുമെന്ന പ്രതീക്ഷയിലാണ് തിയേറ്റര്‍ ഉടമകളും സിനിമാപ്രേമികളുമെല്ലാം.
ഈ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങി ഇരുന്ന പല സിനിമകളും പെട്ടിയില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയിലാണ്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രങ്ങള്‍ തിയറ്ററുകളിലേ റിലീസ് ചെയ്യൂ എന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. അതേ സമയം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയുള്ള റിലീസിലൂടെ പുതിയൊരു വഴി തുറക്കുകയാണ് മലയാളത്തിലടക്കം സിനിമകള്‍ ചെയ്തത്.
അന്തരിച്ച സംവിധായകന് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രം. പുതുമുഖം ദേവ് മോഹന്‍, ജയസൂര്യ എന്നിവര്‍ നായകന്മാരായിട്ടെത്തിയ ചിത്രത്തില്‍ അദിതി റാവു ആയിരുന്നു നായിക. സൂഫിമാരുടെ കഥ പറഞ്ഞെത്തിയ സിനിമ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഒടിടി റിലീസ് വിജയമാകുമോ എന്ന് സംശയിച്ചവര്‍ക്കെല്ലാം ആദ്യ സിനിമയിലൂടെ തന്നെ വലിയ പ്രചോദനമാണ് ലഭിച്ചത്.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
സൂഫിയും സുജാതയും വലിയ വിജയം സൃഷ്ടിച്ചതോടെ ഓണത്തിന് നിരവധി സിനിമകളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തത്. ഗ്രിഗറി നായകനായിട്ടെത്തിയ മണിയറയിലെ അശോകന് എന്ന സിനിമയും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ചിത്രമാണ്. അനുപമ പരമേശ്വരന്, അനു സിത്താര, നസ്രിയ നസീം തുടങ്ങിയവരെല്ലാം ചിത്രത്തില്‍ നായികമാരായി അഭിനയിച്ചിരുന്നു.
ലോക്ഡൗണ്‍ കാലത്തിന്റെ പരിമിതിക്കുള്ളില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു സീ യൂ സൂണ്‍. ഫഹദ് ഫാസില്‍, റോഷന് മാത്യൂ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ചിത്രം ഒരു ഫ്ളാറ്റിന്റെ ഉള്ളില്‍ നിന്നും ചിത്രീകരിച്ചതാണ്. നിറയെ പ്രത്യേകതകളോടെ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത സീ യൂ സൂണ്‍ സിനിമാ പ്രേമികള്‍ക്ക് വലിയൊരു സന്ദേശമാണ് നല്‍കിയത്.