twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍, നവാഗതന്‍ പ്രണവ്! ഫില്‍മിബീറ്റ് ബെസ്റ്റ് ഓഫ് 2018! കാണൂ!

    |

    Recommended Video

    മികച്ച നടനായി വീണ്ടും മമ്മൂക്ക | #FilmiBeatAwards | filmibeat Malayalam

    2018 മറഞ്ഞുപോയിരിക്കുകയാണ്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ പല സിനിമകളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സിനിമാലോകത്ത് സുപ്രധാനമായ പല കാര്യങ്ങളും അരങ്ങേറിയിരുന്നു. പോയവര്‍ഷത്തെ സിനിമകളെക്കുറിച്ചും താരങ്ങളെക്കുറിച്ചുമൊക്കെ വിലയിരുത്തുന്നതിനായി ഫില്‍മിബീറ്റ് പോള്‍ സംഘടിപ്പിച്ചിരുന്നു. ബെസ്റ്റ് ഓഫ് 2018 വിഭാഗത്തിലായിരുന്നു പോള്‍. പ്രിയപ്പെട്ട താരങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

    മമ്മൂട്ടിയുടെ വ്യത്യസ്തത അതാണ്! പൂര്‍ണ്ണമായും ഒരു മമ്മൂട്ടി ചിത്രമാണ് യാത്രയെന്നും സംവിധായകന്‍!മമ്മൂട്ടിയുടെ വ്യത്യസ്തത അതാണ്! പൂര്‍ണ്ണമായും ഒരു മമ്മൂട്ടി ചിത്രമാണ് യാത്രയെന്നും സംവിധായകന്‍!

    ഡിസംബര്‍ 20 മുതല്‍ ഫെബ്രുവരി 5 വരെയായിരുന്നു പോള്‍ രേഖപ്പെടുത്താനുള്ള സമയം. 2018 ലെ വിജയികളെക്കുറിച്ചുള്ള വിവരമറിയാന്‍ തുടര്‍ന്നുവായിക്കൂ. മികച്ച നടന്‍, മികച്ച നടി, മികച്ച സിനിമ, മികച്ച സംവിധായകന്‍, പുതുമുഖ താരം, വില്ലന്‍, സഹനടന്‍, സഹനടി ഈ വിഭാഗങ്ങളിലായാണ് പോള്‍ നടത്തിയത്. ബെസ്റ്റ് ഓഫ് 2018ലെ ജേതാക്കളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

     മികച്ച നടന്‍

    മികച്ച നടന്‍

    മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയെയാണ് മികച്ച നടനായി തിരഞ്ഞെടുത്തിട്ടുള്ളത്. അബ്രഹാമിന്റെ സന്തതികള്‍, അങ്കിള്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. മാസ്സും ക്ലാസും ചേര്‍ന്ന സിനിമയുമായാണ് അദ്ദേഹമെത്തിയത്. പോലീസുകാരനായിട്ടായിിരുന്നു അബ്രഹാമില്‍ എത്തിയത്. പ്രമേയത്തിലെ വ്യത്യസ്തതയായിരുന്നു അങ്കിളിന്റെ പ്രത്യേകത. പതിവില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. 44% വോട്ടായിരുന്നു താരത്തിന് ലഭിച്ചത്.

    മികച്ച നടി

    മികച്ച നടി

    മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യരെയാണ് മികച്ച നടിയായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്. ആമിയിലെ പ്രകടനത്തിലൂടെയാണ് താരത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. 35% വോട്ടായിരുന്നു ചിത്രത്തിന് ലഭിച്ചത്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എവുത്തുകാരിയായ മാധവിക്കുട്ടിയുടെ ബോയപിക് ചിത്രമായിരുന്നു ആമി. വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ അവഗണിച്ചായിരുന്നു സിനിമയെത്തിയത്.

    മികച്ച സിനിമ

    മികച്ച സിനിമ

    പോയവര്‍ഷത്തില്‍ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ഹനീഫ് അദേനി തിരക്കഥയൊരുക്കിയ ചിത്രം ഷാജി പാടൂരായിരുന്നു സംവിധാനം ചെയ്തത്. സ്റ്റൈലിഷ് അവതാറില്‍ പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തിയത്. അബ്രഹാമിന്റെ പ്രതികാരത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.

    മികച്ച സംവിധായകന്‍

    മികച്ച സംവിധായകന്‍

    വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായാണ് ഷാജി പാടൂര്‍ സംവിധാനത്തിലേക്കിറങ്ങിയത്. മമ്മൂട്ടി തന്നെ അദ്ദേഹത്തോട് സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അബ്രഹാമിന്റെ സന്തതികളിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറിയത്. ആരാധകരെ ത്രസിപ്പിക്രുന്ന തരത്തിലുള്ള ചിത്രവുമായാണ് അദ്ദേഹമെത്തിയത്. 2018ലെ മികച്ച സംവിധായകനായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത് ഷാജി പാടൂരിനെയാണ്.

    പുതുമുഖ താരം

    പുതുമുഖ താരം

    ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയത്. ബാലതാരമായി സിനിമയിലേക്കെത്തിയ താരപുത്രന്‍ നായകനായി അരങ്ങേറിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആക്ഷന്‍ ത്രില്ലര്‍ സിനിമയുമായാണ് പ്രണവ് എത്തിയത്. അഭിനയത്തില്‍ അസാമാന്യ മികവൊന്നും പുറത്തെടുത്തില്ലെങ്കിലും ആക്ഷനിലെ മികവിനായിരുന്നു കൈയ്യടി ലഭിച്ചത്. പാര്‍ക്കൗര്‍ രംഗങ്ങളിലൂടെയാണ് പ്രണവ് വിസ്മയിപ്പിച്ചത്.

    മികച്ച വില്ലന്‍

    മികച്ച വില്ലന്‍

    കോമഡി മാത്രമല്ല സ്വഭാവികത നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് ഷറഫുദ്ദീന്‍ ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. പ്രേമത്തിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. വരത്തനില്‍ വ്യത്യസ്തനായ കഥാപാത്രവുമായാണ് താരമെത്തിയത്. വില്ലന്‍ വേഷത്തിലൂടെ ഞെട്ടിച്ച താരത്തെയാണ് മികച്ച വില്ലനായി തിരഞ്ഞെടുത്തത്.

    സഹനടന്‍

    സഹനടന്‍

    അബ്രഹാമിന്റരെ സന്തതികളില്‍ ഫിലിപ്പ് അബ്രഹാം എന്ന കഥാപാത്രത്തെയാണ് അന്‍സണ്‍ പോള്‍ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ സഹോദര വേഷം ലഭിച്ചതില്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗംഭീര പ്രകടനമായിരുന്നു ഈ താരം പുറത്തെടുത്തത്. അന്‍സണ്‍ പോളിനെയാണ് മികച്ച സഹനടനായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്.

    സഹനടി

    സഹനടി

    ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേരഇയ മുത്തുമണിക്കാണ് ഇത്തവണ മികച്ച സഹനടിക്കുള്ള പുരസ്‌കാരം. ഗിരീഷ് ദാമോദര്‍ ചിത്രമായ അങ്കിളിലെ പ്രകടനത്തിലൂടെയാണ് മുത്തുമണിയെ പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്.

    English summary
    Mammootty, Manju Warrier & Pranav Mohanlal Emerge As The Big Winners!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X