ടൊവിനോ മുതല്‍ റാണ ദഗുബതി വരെ! 2020ല്‍ തെന്നിന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായ നല്ല വാര്‍ത്തകള്‍
സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷളോടെ നോക്കികണ്ട ഒരു വര്‍ഷമായിരുന്നു 2020. നിരവധി ബിഗ്ബഡ്ജറ്റ് സിനിമകളുടെയും മറ്റും റിലീസായിരുന്നു ഇതിന് കാരണം. എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് ഈ വര്‍ഷം കോവിഡ് വ്യാപനമുണ്ടായത്. പിന്നാലെ വന്ന ലോക് ഡൗണ്‍ സിനിമാ മേഖലയെ ഒന്നടങ്കം നിശ്ചലമാക്കിയിരുന്നു. നിരവധി സിനിമകളുടെ റിലീസും ഷൂട്ടിംഗുമൊക്കെയാണ് കൊറോണ കാരണം മാറ്റിവെച്ചത്. എല്ലാവരെയും പോലെ സിനിമാ പ്രവര്‍ത്തകരും അവരവരുടെ വീടുകളില്‍ തന്നെയായിരുന്നു.
ഈ സമയത്ത് തന്നെ സിനിമാ ലോകത്തുനിന്നും ചില നല്ല വാര്‍ത്തകളും വന്നിരുന്നു. താരങ്ങളുടെ വിവാഹവും, എന്‍ഗേജ്‌മെന്റും, കുഞ്ഞ് പിറന്നതുമൊക്കെയാണ് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തുനിന്നും കുറെയധികം നല്ല വാര്‍ത്തകള്‍ വന്നു. അതേക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ..

നടി മിയാ ജോര്‍ജ്ജിന്റെയും അശ്വിന്‍ ഫിലിപ്പിന്റെയും വിവാഹ നിശ്ചയവും അടുത്തിടെയായിരുന്നു നടന്നത്. ജൂണ്‍ രണ്ടിനാണ് ബിസിനസുകാരനായ അശ്വിനുമായുളള മിയയുടെ നിശ്ചയം കഴിഞ്ഞത്. കോട്ടയത്ത് വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മലയാളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ്, റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് മിയ.

തമിഴ് ഹാസ്യതാരം യോഗി ബാബുവിന്റെ വിവാഹവും ഈ വര്‍ഷമായിരുന്നു നടന്നത്. ഫെബ്രുവരി അഞ്ചിനാണ് ഭാര്യ മഞ്ജു ഭാര്‍ഗവിയുടെ കഴുത്തില്‍ നടന്‍ താലി ചാര്‍ത്തിയത്. തിരുട്ടനിയിലെ മുരുഗന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മാര്‍ച്ചില്‍ റിസപ്ഷന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 27നായിരുന്നു തമിഴ് നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാറിന്റെ വിവാഹം നടന്നത്. അടുത്ത സുഹൃത്തായിരുന്ന പീറ്റര്‍ പോളാണ് നടിയെ വിവാഹം കഴിച്ചത്. വനിതയുടെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബാലു വര്‍ഗീസ് തുടങ്ങിയ താരങ്ങളുടെ വിവാഹവും ഒരേസമയത്തായിരുന്നു നടന്നത്. ഐശ്വര്യയെയാണ് വിഷ്ണു തന്റെ ജീവിതസഖിയാക്കിയത്. നടി എലീനയെ ആണ് ബാലു വര്‍ഗീസ് ജീവിത പങ്കാളിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

നടന്‍ ടൊവിനോ തോമസിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത് ഇക്കഴിഞ്ഞ ജൂണ്‍ ആറിനായിരുന്നു. ജൂനിയര്‍ ടൊവിനോയെ സിനിമാ ലോകവും ആരാധകരും വരവേറ്റിരുന്നു. ഇസയ്ക്ക് കൂട്ടായി കുഞ്ഞനിയന്‍ എത്തിയതിന്റെ സന്തോഷം ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.

തെലുങ്ക് നിര്‍മ്മാതാവ് ദില്‍രാജുവിന്റെ വിവാഹവും അടുത്തിടെയായിരുന്നു നടന്നത്. തേജസ്വിനിയെ ആണ് ദില്‍രാജു തന്റെ ജീവിത സഖിയാക്കിയത്. നിസാമാബാദില്‍ വെച്ച് മെയ് 10 നായിരുന്നു ഇവരുടെ വിവാഹം. ദില്‍രാജുവിന്റെ രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
Recommended Video

ഹാപ്പി ഡേയ്സിലൂടെ ശ്രദ്ധേയനായ നടന്‍ നിഖില്‍ സിദ്ധാര്‍ത്ഥ വിവാഹിതനായത് ഈ വര്‍ഷം മേയ് 14നായിരുന്നു. പ്രണയിനിയായ ഡോ പല്ലവി ശര്‍മ്മയെയാണ് നടന്‍ താലി ചാര്‍ത്തിയായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ലളിതമായ വിവാഹ ചടങ്ങായിരുന്നു നടന്നത്.

കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയയായ അവതാരക മീര അനിലിന്റെ വിവാഹനിശ്ചയവും അടുത്തിടെയാണ് നടന്നത്. വിഷ്ണവാണ് മീരയുടെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ടെലിവിഷന്‍ അവതരണത്തിന് പുറമേ സ്റ്റേജ് പരിപാടികളിലും മീര ഇപ്പോള്‍ സജീവ സാന്നിധ്യമാണ്.

ബാഹുബലി താരം റാണ ദഗുബതിയുടെ വിവാഹ നിശ്ചയവും അടുത്തിടെയായിരുന്നു നടന്നത്. അടുത്ത സുഹൃത്തായ മിഹികയാണ് റാണയുടെ പ്രതിശ്രുത വധു. ഹൈദരാബാദില്‍ മിഹികയുടെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഈ വര്‍ഷം അവസാനം ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിശ്ചയത്തില്‍ റാണയുടെ അടുത്ത സുഹൃത്തുക്കളായ നാഗചൈതന്യയും സാമന്തയും പങ്കെടുത്തിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 15നായിരുന്നു തെലുങ്ക് താരം നിതിനും ശാലിനിയും തമ്മിലുളള വിവാഹ നിശ്ചയം നടന്നത്. എപ്രിലില്‍ ദുബായില്‍ വെച്ച് വിവാഹം തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. വരുന്ന ജൂലായില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് നിതിന്‍.

നടി ദിവ്യാ ഉണ്ണിയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത് അടുത്തിടെയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു നടിയുടെ രണ്ടാമത്തെ വിവാഹം കഴിഞ്ഞത്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട് ദിവ്യയ്ക്ക്. വിവാഹ ശേഷം അമേരിക്കയിലാണ് ദിവ്യാ ഉണ്ണി സ്ഥിര താമസമാക്കിയിരിക്കുന്നത്. വിവാഹത്തിന് പിന്നാലെ നൃത്തരംഗത്ത് സജീവമായിരുന്നു താരം.


Click it and Unblock the Notifications