»   » മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസര്‍, അതിശയിപ്പിച്ച എട്ട് വേഷങ്ങള്‍!!

മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസര്‍, അതിശയിപ്പിച്ച എട്ട് വേഷങ്ങള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ.1982ലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. കെജി ജോര്‍ജ് സംവിധാനം യവനികയില്‍. ജേക്കബ് ഈറലി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് തുടക്കം. പിന്നീട് ഏഴ് ചിത്രങ്ങളില്‍ മികച്ച പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ നാല് വര്‍ഷത്തെ ഗ്യാപിന് ശേഷം മമ്മൂട്ടി വീണ്ടും കാക്കി അണിയുന്നു. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും കാക്കി അണിയുന്നത്. കസബ എന്നാണ് ചിത്രത്തിന്റെ പേര്. തുടര്‍ന്ന് കാണൂ.. 1982 മുതല്‍ ഇതുവരെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച പോലീസ് വേഷങ്ങള്‍..

മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസര്‍, അതിശയിപ്പിച്ച എട്ട് വേഷങ്ങള്‍!!

1982ല്‍ പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. ജേക്കബ് ഈറലി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസര്‍, അതിശയിപ്പിച്ച എട്ട് വേഷങ്ങള്‍!!

ഐവി ശശിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രങ്ങളാണ് ഇന്‍സ്‌പെക്ടര്‍ ബലറാം, ആവനാഴി. ബലറാം എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെട്‌റുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസര്‍, അതിശയിപ്പിച്ച എട്ട് വേഷങ്ങള്‍!!

പെരുമാള്‍ എന്ന പോലീസ് ഒഫീസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി.

മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസര്‍, അതിശയിപ്പിച്ച എട്ട് വേഷങ്ങള്‍!!

പി പത്മരാജന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ഈ തണുപ്പാന്‍ കാലത്ത്. ഹരിദാസ് എന്ന പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസര്‍, അതിശയിപ്പിച്ച എട്ട് വേഷങ്ങള്‍!!

മമ്മൂട്ടി മുമ്പ് അഭിനയിച്ച ബലറാം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷവുമായി ഏറെ സാമ്യമുള്ള വേഷമായിരുന്നു രാക്ഷസരാജവിലേത്. മമ്മൂട്ടിയുടെ കരിയറിലെ പോലീസ് വേഷങ്ങളില്‍ ഏറ്റവും മികച്ചതായിരുന്നു ചിത്രത്തിലേത്. രാമനാഥന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസര്‍, അതിശയിപ്പിച്ച എട്ട് വേഷങ്ങള്‍!!

രഞ്ജി പണിക്കരുടെ സംവിധാനത്തിലെ ചിത്രം. ഏറ്റവും ശക്തമായ കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്. നരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസര്‍, അതിശയിപ്പിച്ച എട്ട് വേഷങ്ങള്‍!!

അവതരിപ്പിച്ച് മറ്റ് പോലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഡാഡി കൂളിലേത്. ഒരു അലസനായ പോലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

English summary
Best Police Roles Of Mammootty!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam