twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിദ്ര മുതല്‍ മായാനദി വരെ! മലയാളി മനസുകളെ ഈറനണിയിച്ച അഞ്ചു പ്രണയചിത്രങ്ങള്‍ ഇവയാണ്! കാണൂ

    By Midhun
    |

    പ്രണയത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകള്‍ ധാരാളമായി ഇറങ്ങിയിട്ടുളള ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത ഒട്ടേറെ ചിത്രങ്ങള്‍ മുന്‍പ് ഇവിടെ പുറത്തിറങ്ങിയിരുന്നു. പ്രണയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരജോഡികളും ഇവിടെയുണ്ടായിട്ടുണ്ട്. ഇന്നും റൊമാന്റിക്ക് സിനിമകള്‍ക്ക്‌ വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ ഒന്നടങ്കം നല്‍കാറുളളത്.

    രാകേഷിന്റെ പാട്ടിനെ പ്രശംസിച്ച് കമല്‍ഹാസന്‍! തന്റെ അടുത്ത സിനിമയില്‍ പാടാനായി ക്ഷണം! കാണൂരാകേഷിന്റെ പാട്ടിനെ പ്രശംസിച്ച് കമല്‍ഹാസന്‍! തന്റെ അടുത്ത സിനിമയില്‍ പാടാനായി ക്ഷണം! കാണൂ

    നാട്ടുവഴികളിലെയും കോളേജ് ഇടനാഴികളിലെയും പ്രണയം പിന്നീട് ഇന്റെര്‍നെറ്റിലേക്ക് മറ്റും കൂട് മാറിയപ്പോള് സിനിമയില്‍ പ്രണയത്തിനും മാറ്റം സംഭവിച്ചിരുന്നു. പ്രണയം വിജയമായ സിനിമകള്‍ക്കു പുറമെ പ്രണയം ദുരന്തമായി മാറിയ സിനിമകളും മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. മലയാളി പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ച അഞ്ചു പ്രണയ ചിത്രങ്ങളെക്കുറിച്ച് അറിയാം. തുടര്‍ന്ന് വായിക്കൂ...

    എന്നുനിന്‌റെ മൊയ്തീന്‍

    എന്നുനിന്‌റെ മൊയ്തീന്‍

    ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. പൃഥ്വിരാജും പാര്‍വതിയുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ആയിരുന്നു എല്ലാവരെയും സങ്കപ്പെടുത്തിയിരുന്നത്. ഒന്നിച്ചു ജീവിക്കാന്‍ സമയമായെന്ന് തീരുമാനിച്ച് പുറപ്പെടുന്ന മൊയ്തീന്റെ മരണമാണ് പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയിരുന്നത്. എന്നിരുന്നാലും മലയാളത്തില്‍ ഇറങ്ങിയ മികച്ചൊരു പ്രണയകാവ്യങ്ങളിലൊന്നായാണ് എന്നു നിന്റെ മൊയ്തീന്‍ അറിയപ്പെടുന്നത്. ചിത്രത്തിലെ കാഞ്ചനമാല എന്ന കഥാപാത്രത്തിനായിരുന്നു പാര്‍വതിക്ക് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നത്.

    മായാനദി

    മായാനദി

    ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു മായാനദി. കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ ചിത്രം ആഷിഖ് അബുവിന്റെ സംവിധാനത്തിലായിരുന്നു ഇറങ്ങിയിരുന്നത്. മലയാളത്തില്‍ അതുവരെ ഇറങ്ങിയതില്‍ വെച്ച് വ്യത്യസ്ഥമാര്‍ന്നാരു പ്രമേയം പറഞ്ഞുകൊണ്ടുളള പ്രണയ ചിത്രം കൂടിയായിരുന്നു മായാനദി. മാത്തനും അപ്പുവുമായി ശ്രദ്ധേയപ്രകടനമായിരുന്നു ടൊവിനോയും ഐശ്വര്യയും ചിത്രത്തില്‍ നടത്തിയിരുന്നത്. ഇവരുടെ പ്രകടനത്തിനു പുറമെ ചിത്രത്തിലെ പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. മാത്തന്‍ മരിച്ചറിയാതെ അവനു വേണ്ടി കാത്തിരിക്കുന്ന അപ്പുവിനെ കാണിച്ചുകൊണ്ടായിരുന്നു ചിത്രം അവസാനിച്ചിരുന്നത്.

    കിസ്മത്ത്

    കിസ്മത്ത്

    ഷാനവാസ് ബാവൂട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രണയ ചിത്രമായിരുന്നു കിസ്മത്ത്. ഷെയ്ന്‍ നിഗവും ശ്രുതി മേനോനുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. തന്നെക്കാളും മുതിര്‍ന്ന ഒരു ദളിത് പെണ്‍കുട്ടിയെ പ്രണയിക്കുന്ന മുസ്ലീം യുവാവിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. പൊന്നാനിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്ന സംവിധായകന്‍ ഒരുക്കിയിരുന്നത്. ഇര്‍ഫാന്‍, അനിത എന്നീ കഥാപാത്രങ്ങളായിട്ടായിരുന്നു ചിത്രത്തില്‍ ഷെയ്‌നും ശ്രുതിയും എത്തിയിരുന്നത്.

    ഈഡ

    ഈഡ

    കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പ്രണയചിത്രമായിരുന്നു ഈട. ബി അജിത്ത് കുമാറിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗവും നിമിഷ സജ്ജയനുമായിരുന്നു മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. ക്ണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ഒരു ചിത്രം കൂടിയായിരുന്നു ഈട. മണികണ്ഠന്‍ ആചാരി,സുരഭി ലക്ഷ്മി, അലന്‍സിയര്‍,സുധി കോപ്പ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

    നിദ്ര

    നിദ്ര

    സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നിദ്ര. റിമ കല്ലിങ്കലും സിദ്ധാര്‍ത്ഥും പ്രധാന വേഷങ്ങളിലഭിനയിച്ച ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയുടെ റീമേക്കായിരുന്നു ഈ ചിത്രം. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും വാണിജ്യപരമായി നിദ്ര തിയ്യേറ്ററുകളില്‍ പരാജയമായി മാറിയിരുന്നു.

    ദിലീപിനോടല്ല എന്റെ അമര്‍ഷം: വിശദീകരണവുമായി നടി രഞ്ജിനി!!ദിലീപിനോടല്ല എന്റെ അമര്‍ഷം: വിശദീകരണവുമായി നടി രഞ്ജിനി!!

    English summary
    best romantic tragedies in malayalam movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X