അയ്യപ്പനും കോശിയും മുതല്‍ അഞ്ചാം പാതിര വരെ, ഈ വര്‍ഷം മികച്ച തിരക്കഥകളില്‍ ഒരുങ്ങിയ ചിത്രങ്ങള്‍
മലയാളത്തില്‍ വ്യത്യസ്തമാര്‍ന്ന നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ വന്ന് സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രങ്ങളും ഉണ്ടായിരുന്നു. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാരങ്ങളുടെ സിനിമകള്‍ വരെ പുറത്തിറങ്ങി. നിരവധി പുതിയ സംവിധായകരും അഭിനേതാക്കളും ഈ വര്‍ഷം വന്നു. വിജയ സിനിമകള്‍ വളരെ കുറച്ച് മാത്രമാണ് പുറത്തിറങ്ങിയതെങ്കിലും അതിനെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തിയ്യേറ്ററുകള്‍ വഴിയും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴിയുമെല്ലാം സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തി. ഈ വര്‍ഷം മികച്ച തിരക്കഥയില്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു.
Recommended Video

സച്ചിയുടെ തിരക്കഥയില്‍ പിറന്ന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. പൃഥ്വിരാജും ബിജുമേനോനും മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. അയ്യപ്പനും കോശിക്കും പുറമെ മഹേഷ് നാരായണന്‌റെ സീയൂ സൂണും മികച്ച തിരക്കഥയുടെ പിന്‍ബലത്തിലാണ് ഒരുങ്ങിയത്. മഹേഷ് നാരായണന്‍ തന്നെ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, റോഷന്‍ മാത്യൂ, ദര്‍ശന രാജേന്ദ്രന്‍ എന്നീ താരങ്ങള്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. സംവിധാനത്തിന് പുറമെ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് അഞ്ചാം പാതിരയുടെ തിരക്കഥ എഴുതിയത്.
എന്റര്‍ടെയ്‌നര്‍ സിനിമകള്‍ മാത്രം ചെയ്ത സംവിധായകനില്‍ നിന്നും വന്ന ആദ്യ ത്രില്ലര്‍ ചിത്രം കൂടിയായിരുന്നു അഞ്ചാം പാതിര. സിനിമ കുഞ്ചാക്കോ ബോബന്റെ കരിയറിലെ എറ്റവും വലിയ വിജയ ചിത്രമായി മാറി. ഒപ്പം ബെഞ്ചമിന്‍ ലൂയിസ് എന്ന ഷറഫുദ്ദീന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അഞ്ചാം പാതിരയ്ക്ക് പുറമെ ട്രാന്‍സ്, ഫോറന്‍സിക്ക്, വരനെ ആവശ്യമുണ്ട് തുടങ്ങിയ സിനിമകളുടെ തിരക്കഥകളും മികച്ചതായിരുന്നു. വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്‌റെ തിരക്കഥ എഴുതിയത്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലൊരുങ്ങിയ ട്രാന്‍സില്‍ ഫഹദ് ഫാസില്‍ നായകവേഷത്തില്‍ എത്തി.
പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം
സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് ഫോറന്‍സിക്കിന്‌റെ തിരക്കഥ എഴുതിയത്. ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടി. വരനെ ആവശ്യമുണ്ട് സത്യന്‍ അന്തിക്കാടിന്‌റെ മകന്‍ അനൂപ് സത്യനാണ് അണിയിച്ചൊരുക്കിയത്. അനൂപ് തന്നെ തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു.


Click it and Unblock the Notifications