മഞ്ജു വാര്യരും സംയുക്ത വര്‍മ്മയും ഭാവനയെ കാണാനെത്തി! ആത്മമിത്രങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍!
മലയാളികളുടെ സ്വന്തം താരങ്ങളാണ് മഞ്ജു വാര്യരും സംയുക്ത വര്‍മ്മയും ഭാവനയും. സിനിമയിലല്ല ജീവിതത്തില്‍ ആത്മമിത്രങ്ങളാണ് ഇവര്‍. അടുത്ത സൗഹൃദമാണ് ഇവരുടേതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മഞ്ജു വാര്യരേയും സംയുക്ത വര്‍മ്മയേയും കണ്ടതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഭാവന.
ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ഭാവനയായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. തൃശ്ശൂരുകാരായ പ്രിയനായികമാരുടെ ഒത്തുചേരലിന്‍റെ ചിത്രങ്ങളും വിശേഷങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

എംബിഎസ് കൂടലുകള്‍
നിര്‍ബന്ധമുള്ള എംബിഎസ് കൂടലുകള്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അതീവ സന്തോഷത്തോടെയായിരുന്നു ഇവരെല്ലാം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പ്രിയനായികമാരെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നിമിഷനേരം കൊണ്ടായിരുന്നു ഭാവനയുടെ പോസ്റ്റ് തരംഗമായി മാറിയത്. ലോക് ഡൗണ്‍ സമയത്തായിരുന്നു ഭാവന തൃശ്ശൂരിലെ വീട്ടിലേക്കെത്തിയത്. ക്വാറന്‍റൈന്‍ ദിനങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.

തൃശ്ശൂരുകാരുടെ സംഗമം
സിനിമാതിരക്കുകളില്‍ നിന്നും മാറി മഞ്ജു വാര്യരും പുള്ളിലെ വീട്ടിലുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും യോഗ പഠനവുമായി ബന്ധപ്പെട്ട തിരക്കുകളാണ് സംയുക്ത വര്‍മ്മയ്ക്കുള്ളത്. എന്നാണ് സംയുക്ത വര്‍മ്മ തിരിച്ചെത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ഇടയ്ക്ക് അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. ആദം ജോണായിരുന്നു ഭാവന അഭിനയിച്ച ഒടുവിലത്തെ മലയാള സിനിമ.
Recommended Video

കൂടപ്പിറപ്പുകളാണ്
ദൈവം തരാന്‍ മറന്ന കൂടപ്പിറപ്പുകളാണ് നല്ല കൂട്ടുകാരികള്‍ എന്ന ക്യാപഷ്‌നോടെയാണ് ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. ആരുടെ വീട്ടിലാണ് ഇവരെല്ലാം സംഗമിച്ചതെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സ്‌നേഹം വാരിവിതറിയായിരുന്നു സയനോര എത്തിയത്. മഞ്ജു വാര്യരേയും സംയുക്ത വര്‍മ്മയേയും കുറിച്ച് പറഞ്ഞ് നേരത്തെ ഭാവന എത്തിയിരുന്നു.

ഭാവനയും മഞ്ജു വാര്യരും
സിനിമയില്‍ നിന്നും അധികം സുഹൃത്തുക്കളില്ലെന്നും ഭാവനയും മഞ്ജു വാര്യരുമായി ബന്ധമുണ്ടെന്നുമായിരുന്നു മുന്‍പ് സംയുക്ത വര്‍മ്മ പറഞ്ഞത്. തൃശ്ശൂരുകാരായ നായികമാരുടെ കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് ആരാധകരും ചര്‍ച്ച ചെയ്യുന്നത്. ഭാവനയുടെ ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളിലെല്ലാം മഞ്ജു വാര്യരുടേയും സംയുക്ത വര്‍മ്മയുടേയും സാന്നിധ്യമുണ്ടായിരുന്നു. വിവാഹനിശ്ചയത്തിനും വിവാഹത്തിലുമെല്ലാം ഇരുവരും സജീവമായി പങ്കെടുത്തിരുന്നു.

സംയുക്ത വര്‍മ്മ പറഞ്ഞത്
തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഗീതു മോഹന്‍ദാസുമായി സൗഹൃദത്തിലായത്. ആ അടുപ്പം ഇന്നും തുടരുന്നുണ്ട്. ഭാവന സംഘമിത്രയുടെ കൂടെ പഠിച്ചതാണ്. ചെറുപ്പം മുതലേ തന്നെ അറിയാം. ഒരു കുടുംബം പോലെ കഴിയുന്നവരാണ്. മഞ്ജു വാര്യര്‍ തന്റെ സഹോദരി തന്നെയാണെന്നും സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. മിക്കപ്പോഴും ഞങ്ങള്‍ വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഭാവനയുടെ സമ്മാനം
കൈയ്യിലൊരു രുദ്രാക്ഷ മാലയുമായാണ് സംയുക്ത വര്‍മ്മയെ പൊതുവെ കാണാറുള്ളത്. അടുത്തിടെയായിരുന്നു ഇതൊഴിവാക്കിയത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. എല്ലാത്തിലും സ്പരിച്വല്‍ മൂഡുണ്ടാവും. കൈയ്യിലെ രുദ്രാക്ഷ മാലയും അത്തരത്തിലുള്ളതായിരുന്നു. യോഗയോടുള്ള ഇഷ്ടത്തെക്കുറിച്ച് അറിയാവുന്ന ഭാവനയാണ് തനിക്ക് ബുദ്ധന്റെ വലിയ മുഖം ലോക്കറ്റായി വരുന്ന മാല സമ്മാനിച്ചത്. ഇത് ധരിക്കുമ്പോള്‍ പോസിറ്റീവ് എനര്‍ജി തോന്നാറുണ്ടെന്നും സംയുക്ത പറഞ്ഞിരുന്നു.


Click it and Unblock the Notifications