റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ഭ ഭ ബ നേടിയത്; വരും ദിനങ്ങൾ നിർണായകം, പിന്നോട്ട് പോയാൽ...

ദിലീപ് ചിത്രം ഭ ഭ ബ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ദിലീപിനാപ്പം മോഹൻലാലും പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത ഭ ഭ ബ ആദ്യ ദിനം മികച്ച കലക്ഷനാണ് നേടിയത്. 6.7 കോടി രൂപയാണ് ഭ ഭ ബ കലക്ട് ചെയ്തത്. മികച്ച ഓപ്പണിം​ഗ് ആയതിനാൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് വലിയ പ്രതീക്ഷ വെച്ചു. എന്നാൽ രണ്ടാമത്തെ ദിനം കലക്ഷൻ കുറഞ്ഞ് 3.3 കോടിയായി. മൂന്നാമത്തെ ദിനം 3.2 കോടി. നാലാം ദിവസത്തിനും 3.2 കോടി. ഓപ്പണിം​ഗ് വീക്കിൽ ആ​ഗോളതലത്തിൽ 35 കോടി രൂപ കലക്ട് ചെയ്തെന്നാണ് ഫിലിം ഇൻഡസ്ട്രി ട്രാക്കർ എബി ജോർജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഭേദപ്പെട്ട കലക്ഷനാണിത്.

റിലീസ് ചെയ്തിട്ട് നാല് ദിവസത്തിനുള്ള കക്ഷനാണിത്. ദിലീപിനൊപ്പം മോ​ഹൻലാലിന്റെയും സാന്നിധ്യം പ്രേക്ഷകരെ ഭ ഭ ബയിലേക്ക് അടുപ്പിക്കുന്നുണ്ട്. ആദ്യ ദിനത്തെ അതേ ​ഗ്രാഫിലായിരുന്നു കലക്ഷനെങ്കിൽ ഭ ഭ ബ സൂപ്പർഹിറ്റായേനെ. എന്നാൽ ഇതിനിടെ റിവ്യൂകൾ വന്നു. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു റിവ്യൂവേർസിന് ഭ ഭ ബയെക്കുറിച്ച്. മോഹൻലാൽ ഫാക്ടറിനെ ചെറിയ തോതിലെങ്കിലും ഇതും ബാധിച്ചെന്നാണ് വിലയുത്തൽ.റിപ്പോർട്ടുകൾ പ്രകാരം 40 കോടിയോളമാണ് ഭ ഭ ബയുടെ ബഡ്ജറ്റ്.

Bha Bha Ba Movie Box Office Collection

വരും ദിവസങ്ങളിൽ മുടക്ക് മുതൽ തിരിച്ച് പിടിക്കാൻ ഭ ഭ ബയ്ക്ക് സാധിച്ചേക്കും. ഹിറ്റാകണമെങ്കിൽ 60 കോടി രൂപയോളം കലക്ഷൻ നേടണം. അതിന് സാധിക്കുമോ എന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ. കരിയറിൽ‌ ഒരു ഹിറ്റ് ദിലീപിന് അനിവാര്യമാണ്. കാരണം വർഷങ്ങളായി നടന് ഒരു സൂപ്പർഹിറ്റില്ല. തൊട്ടുമുമ്പിറങ്ങിയ പ്രിൻസ് ആന്റ് ഫാമിലി ഭേദപ്പെട്ട വിജയമായിരുന്നു.

തൊട്ടുപിന്നാലെ ഭ ഭ ബ പ്രഖ്യാപിച്ചപ്പോൾ പഴയ ​ഗ്രാഫിലേക്ക് ദിലീപിന്റെ കരിയർ വരാനുള്ള സാധ്യത പ്രേക്ഷകർ കണ്ടു. ഭ ഭ ബയ്ക്ക് പ്രൊമോഷൻ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. ​ഗോകുലം മൂവീസാണ് ചിത്രം നിർമ്മിച്ചത്. നേരത്തെ കമ്മാര സംഭവം എന്ന സിനിമയ്ക്കാണ് ദിലീപും ​ഗോകുലം മൂവീസും കെെ കോർത്തത്. ഈ ചിത്രം പരാജയമായിരുന്നു. ഭ ഭ ബ ഹിറ്റായാൽ ദിലീപ് മാധ്യമങ്ങളെ കാണാനുള്ള സാധ്യത കൂടുതലാണ്.

ഭ ഭ ബയുടെ ചില സീനുകൾ വിമർശിക്കപ്പെട്ടിരുന്നു. ചിത്രത്തിന് നേരെ ബഹിഷ്കരണ ആഹ്വാനവുമുണ്ടായി. ഇതിലൊന്നും ദിലീപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ധനഞ്ജയ് ശങ്കർ ആണ് ഭ ഭ ബയുടെ സംവിധായകൻ‌. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവരാണ് തിരക്കഥ രചിച്ചത്. ​ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, സാൻഡി മാസ്റ്റർ, ബെെജു സന്തോഷ്, ബാലു വർ​ഗീസ്, ശരണ്യ പൊൻവണ്ണൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X