ബഹിഷ്കരണാഹ്വാനം ഫലം കണ്ടോ? ഭ ഭ ബയുടെ ആദ്യ പ്രതികരണങ്ങൾ, ദിലീപ് ചിത്രത്തിന്റെ ഭാവി...

വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കവെ ദിലീപ് ചിത്രം ഭ ഭ ബ റിലീസ് ചെയ്തിരിക്കുകയാണ്. ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലുമെത്തുന്നു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഭ ഭ ബയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിന്റെ ആദ്യ പകുതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഭ ഭ ബ്ബയ്ക്കെതിരെ വ്യാപകമായി ബഹിഷ്കരണ ആഹ്വാനം നടന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനാക്കി കോടതി വിധി വന്ന ശേഷമാണ് ഭ ഭ ബ തിയറ്ററിലെത്തിയത്.

അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും ദിലീപ് സ്വാധീനം ഉപയോ​ഗിച്ച് രക്ഷപ്പെട്ടെന്നും ആരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം. എന്നാൽ ദിലീപ് അനുകൂലികൾ ചിത്രം കാണുമെന്നും പ്രഖ്യാപിച്ചു. ആദ്യ ദിവസം തന്നെ ഒരു കോടിക്ക് മുകളിലാണ് പ്രീ സെയിലിലൂടെ ഭ ഭ ബ നേടിയത്. അവതാർ ഒഴിച്ചാൽ ഈ ആഴ്ച മറ്റ് പ്രധാന റിലീസുകളില്ല. അതിനാൽ കൂടുതൽ റിലീസ് സെന്ററുകൾ ഭ ഭ ബയ്ക്ക് ലഭിക്കും.

Bha Bha Ba Movie Review

'നോ ലോജിക് ഓൺലി മാഡ്നെസ്. ഒരു ബോധവും ഇല്ലാത്ത ഭ്രാന്തൻ നായകനും കൂട്ടാളികളും കാണിച്ച് കൂട്ടുന്ന സംഭവങ്ങളാണ് ഈ പടം ദിലീപിൻ്റെ അഴിഞ്ഞാട്ടം തന്നെ ഇന്റർവെൽ ഫെെറ്റ് പടത്തിന് കൊടുത്ത ബൂസ്റ്റ് ചില്ലറയല്ല പിന്നെ ദ റിയൽ ഒജി മോഹൻലാൽ വരുന്ന ഓരോ ഫ്രെയിമും അന്യായം ഏട്ടൻ്റെ എനർജി ഡാൻസ് ഫെെറ്റ്. റെഫറൻസ് കൊണ്ട് അഴിഞ്ഞാട്ടം തന്നെ പടത്തിൽ പിന്നെ ധ്യാൻ വിനീത് കോംബോ. പടത്തിൽ വന്നവനും പോയവനും എല്ലാം ഒടുക്കത്തെ ഷോ ആണ് ഗോപി സുന്ദർ കിടിലൻ ബിജിഎം സ്റ്റോറി കുറച്ച് ആവറേജ് ആണ് പക്ഷേ സ്ക്രീൻപ്ലേ, മേക്കിം​ഗ് എല്ലാം കിടിലൻ ആയത് കൊണ്ട് നല്ല പോലെ ഫാൻസ് ഷോ ആഘോഷിച്ചു' സിനിമ കണ്ട പ്രേക്ഷകന്റെ അഭിപ്രായമിങ്ങനെ.

അതേസമയം പ്രത്യേകിച്ച് കഥയൊന്നുമില്ലാത്തതിനാൽ എല്ലാ പ്രേക്ഷകർക്കും ഭ ഭ ബ്ബ ഇഷ്ടപ്പെട്ടേക്കില്ലെന്നും അഭിപ്രായമുണ്ട്. സിനിമ ബഹിഷ്കരിക്കുകയാണെന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നവരുമുണ്ട്. കാണില്ല എന്ന് തീരുമാനിച്ചവർക്ക് ആ തീരുമാനം എടുക്കാൻ അവകാശം ഉണ്ട്. പിന്നെ എന്നും കേറി കണ്ടു ഫാൻസിന് ഈ പടം വിജയിപ്പിക്കാൻ പറ്റില്ലല്ലോ. അതിന്‌ മുകളിൽ ജനങ്ങൾ കണ്ടു വിജയിപ്പിക്കണമല്ലോ. ഈ പടം കാണാൻ തീരുമാനിച്ചവർ പോയി കാണുക. കാണില്ല എന്ന് തീരുമാനിച്ചവർ കാണില്ല അത്ര തന്നെ കാണില്ല എന്ന് തീരുമാനിച്ചവർ കാണില്ല അത്ര തന്നെ എന്നാണ് ഒരാളുടെ കമന്റ്.

More from Filmibeat

Read more about: review dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X