വാ തോരാതെ പുകഴ്ത്തി, വെെകുന്നേരം എല്ലാം തകർത്ത് കയ്യിൽ കൊടുത്ത് അശ്വന്ത്; പണിയായത് സായ്ക്ക്

ദിലീപ് ചിത്രം ഭ ഭ ബ പ്രേക്ഷകർക്ക് മുമ്പിലെത്തിയിരിക്കുകയാണ്. ബഹിഷ്കരണ ആഹ്വാനം നിലനിൽക്കെയാണ് വലിയ പ്രൊമോഷനൊന്നുമില്ലാതെ ഭ ഭ ബ റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ 2.95 കോടി രൂപയുടെ കലക്ഷൻ ചിത്രം നേടി. ദിലീപ് ഫാൻസിന്റെ ആഘോഷമാണ് തിയറ്ററിൽ കണ്ടത്. ദിലീപിന്റെ ശക്തമായ തിരിച്ച് വരവെന്ന് പലരും പ്രഖ്യാപിച്ചു. ലോജിക് മാറ്റി വെച്ച് കാണേണ്ട എന്റർടെയ്നർ എന്നാണ് ഇവർ പറഞ്ഞത്. മോഹൻലാലിന്റെ എക്സ്റ്റൻഡഡ് കാമിയോ റോളും ചർച്ചയായി. പല യൂട്യൂബേർസും മികച്ച റിവ്യൂ ആണ് ഭ ഭ ബയ്ക്ക് നൽകിയത്. പ്രത്യേകിച്ചും സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ.

മികച്ച എന്റർടെയ്നർ എന്നാണ് സായ് കൃഷ്ണ പറഞ്ഞത്. ഈ വീഡിയോ ദിലീപ് ആരാധകർ ഏറ്റുപി‌ടിച്ചു. എന്നാൽ വെെകുന്നേരത്തോടെ പ്രമുഖ റിവ്യൂവർ അശ്വന്തിന്റെ വീഡിയോ എത്തി. സായ് കൃഷ്ണയും സമാന അഭിപ്രായമുള്ളവരും ഉണ്ടാക്കിയ ഓളം തല്ലിത്തകർക്കുന്നതാണ് അശ്വന്തിന്റെ റിവ്യൂ. ദിലീപിനെയും മോഹൻലാലിനെയും നിലം തൊടാനാകാത്ത വിധം അശ്വന്ത് ട്രോളി. ദിലീപിന്റെ അഭിനയം വെറുപ്പിക്കലാണെന്ന് അശ്വന്ത് വിമർശിക്കുന്നു.

Aswanth Kok  Dileep

അഭിനയിച്ചവരിൽ ഭൂരിഭാ​ഗവും വെറുപ്പിക്കുകയാണ് ചെയ്തത്. ദിലീപിന്റെ പഴയ സിനിമകളിലെ പാട്ടുകൾ കൊണ്ട് വന്ന് നശിപ്പിച്ചു. ലാലേ‌ട്ടന്റെ കരിയറിലെ ഏറ്റവും മോശം കാമിയോ റോൾ. ഫിൽമോ​ഗ്രാഫിയിൽ ഇത്രയും അവരാതം പിടിച്ച ക്യാരക്ടർ. കോമാളിത്തരം കാണിക്കുന്നുണ്ട്. എന്ത് കമ്മിറ്റ്മെന്റിന്റെ പേരിലായാലും ഇങ്ങനെ ചെയ്യരുതെന്നും അശ്വന്ത് വിമർശിച്ചു.

അശ്വിന്തിന്റെ റിവ്യൂക്ക് പിന്നാലെ സമാന അഭിപ്രായമുള്ളവർ സായ് കൃഷ്ണയുടെ കമന്റ് ബോക്സിലെത്തി. ഭ ഭ ബയെ വാതാേരാതെ പുകഴ്ത്തുകയാണ് സായ്. ഇത് ഇവർ ചോദ്യം ചെയ്തു. ശരിക്കും നിങ്ങൾ സിനിമ കണ്ടോ, പെയ്ഡ് റിവ്യൂ ആണോ ഇത് എന്നെല്ലാം ചോദ്യങ്ങൾ വന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ദിലീപിനെ അനുകൂലിച്ച് കൊണ്ടുള്ള വീഡിയോ ആണ് സായ് കൃഷ്ണ പങ്കുവെക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് സായ് കൃഷ്ണ പറയുന്നു.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X