ആരെയും വേദനിപ്പിക്കാൻ സീനുകളും ഡയലോ​ഗുകളും എഴുതിയിട്ടില്ല, സിനിമയെ സിനിമയായി കാണുക; ഫാഹിമും നൂറിനും

ഭഭബ സിനിമയുടെ റിലീസിനുശേഷം ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്ന രണ്ടുപേർ സിനിമ എഴുതിയ ഫാഹിം സഫറും നൂറിൻ ഷെരീഫുമാണ്. സിനിമയിലെ ചില സീനുകളും അശ്ലീലം കലർന്ന ഡയലോ​ഗുകളും വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട് നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ പൃഥ്വിരാജ് നടത്തിയ പ്രതികരണത്തിന് സമാനമായ രം​ഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന് എതിരേയും സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നിരുന്നു.

എന്നാൽ ആരെയും വേദനിപ്പിക്കാനായി ഒരു സീൻ പോലും സിനിമയിൽ എഴുതി ചേർത്തിട്ടില്ലെന്ന് പറയുകയാണ് നൂറിനും ഫാഹിമും ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ. സ്പൂഫ് റഫറൻസ് സിനിമയാകണമെന്ന് മനസിൽ ഉറപ്പിച്ചാണ് എഴുതി തുടങ്ങിയത് തന്നെ.

Bha Bha Ba Movie
Photo Credit: Fahim Safar / Instagram

മുമ്പ് ഇറങ്ങിയിട്ടുള്ള സിനിമകളും ആ സീനിൽ വന്ന് സ്കോർ ചെയ്ത് പോയിട്ടുള്ള ക്യാരക്ടേഴ്സുമെല്ലാം മനസിൽ വെച്ചുകൊണ്ട് തന്നെയാണ് കഥ ബിൽഡ് ചെയ്തുകൊണ്ടിരുന്നത്. ആ​ഗ്രഹം നമ്മൾ എഴുതുക എന്നതേയുള്ളു. ആ കഥാപാത്രകങ്ങളായി വീണ്ടും അഭിനയിക്കാൻ അതേ താരങ്ങൾ തന്നെ വരുമോ എന്നതിലൊന്നും ഉറപ്പില്ലായിരുന്നു.

റീൽ സ്വഭാവത്തോടെ തന്നെയാണ് സിനിമ ഞങ്ങൾ ചെയ്ത് എടുത്തതും. ആളുകൾ അത് മനസിലാക്കി പറയുമ്പോൾ സന്തോഷമാണ് കൂടുതലും തോന്നാറുള്ളത്. നമ്മൾ ഉദ്ദോശിച്ചത് ആളുകൾക്ക് മനസിലായി എന്നത് നല്ലതല്ലേ. ഹ്യൂമർ മാത്രം മനസിൽ കണ്ടുകൊണ്ടാണ് ഈ സിനിമ ഞങ്ങൾ ചെയ്തത്. സിനിമയ്ക്ക് ഹ്യൂമർ സ്പൂഫ് സ്വഭാവമുള്ളതുകൊണ്ട് വില്ലനിസത്തെ പോലും സരസതയോടെ മാത്രമെ ട്രീറ്റ് ചെയ്യാൻ പറ്റു. ഒറ്റയടിക്ക് ജോണർ മാറ്റാൻ പറ്റില്ല.

വിനീതേട്ടനും ധ്യാൻ ചേട്ടനും ചെയ്ത ചില സീനുകളാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്. ഒരിക്കലും റിയൽ ലൈഫിൽ അത്തരമൊരു കാര്യത്തെ കുറിച്ച് അവർ സംസാരിക്കുകയോ ചെയ്യില്ല. സന്ദർഭം വിട്ട് അവരാരും ഒരു കാര്യത്തെ ‌ഡീൽ ചെയ്യുന്നവരല്ല. നമ്മൾ അങ്ങനെ എഴുതുന്ന ആൾക്കാരുമല്ല. സിനിമയിലെ ഒരു സീനും ഡയലോ​ഗും ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തിട്ടില്ല. ഈ സിനിമയുടെ സ്വഭാവത്തോട് ചേർന്ന് നിന്നാണ് ചെയ്തിട്ടുള്ളത്.

സന്ദർഭം വിട്ട് ചിന്തിച്ചിരുന്നുവെങ്കിൽ അത്തരത്തിൽ ഒന്നും സിനിമയിൽ വെയ്ക്കില്ലല്ലോ. ഇപ്പോഴത്തെ സാഹചര്യത്തിൽ ആളുകൾ ഈ സിനിമയെ നോക്കി കാണുന്നതിൽ വ്യത്യാസങ്ങളുണ്ട്. അതൊക്കെ മാനിക്കുന്നു. സിനിമയെ സിനിമയായി കാണുക. അങ്ങനെ എഞ്ചോയ് ചെയ്താൽ പ്രശ്നങ്ങളുണ്ടാവില്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക ഹാഫിം പറഞ്ഞു.

Bha Bha Ba Movie
Photo Credit: Fahim Safar / Instagram

ഒരു പോയിന്റ് വരെ എനിക്ക് ചുറ്റും നടക്കുന്നതെല്ലാം വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഇതൊക്കെ നടക്കുകയാണോ എന്ന തോന്നലായിരുന്നു ഓഫ് ക്യാമറയിൽ എനിക്ക്. സത്യമാണല്ലോ അല്ലേയെന്ന ഫീലിങ്സായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് മെസേജുകൾ നിരവധി വരാറുണ്ട്. അടുത്ത റേപ്പ് വിക്ടിം എന്നൊക്കെ പറഞ്ഞ് കമന്റുകൾ വരാറുണ്ട്. പിന്നെ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന് പറയാം. പക്ഷെ പറയാൻ നല്ലൊരു രീതിയുണ്ടെന്ന് നൂറിനും പറഞ്ഞു.

സിനിമയുടെ സംവിധായകൻ ധനഞ്ജയ് ശങ്കറും മോഹൻലാൽ-ദിലീപ് കോമ്പോയ്ക്കൊപ്പമുള്ള അനുഭവവും പങ്കുവെച്ചു. ഓഫ്സ്ക്രീനിലുള്ളപ്പോഴുള്ള ദിലീപേട്ടന്റെയും ലാലേട്ടന്റെയും അതേ കെമിസ്ട്രിയാണ് അവർ സ്ക്രീനിലും കാണിച്ചിരിക്കുന്നത്. അവർ എപ്പോഴും ഒരുമിച്ചിരുന്ന് സംസാരിക്കുകയും തമാശകൾ പറയുകയും ചെയ്യുന്നവരാണ്.

സെറ്റിൽ അവർ ഒരുമിച്ച് വന്നാൽ നമുക്ക് തന്നെ വേറൊരു ഫീലാണ്. ദിലീപേട്ടനേയും ലാലേട്ടനേയുമെല്ലാം കണ്ടാണല്ലോ നമ്മൾ വളർന്നതെന്ന് ധനഞ്ജയും പറഞ്ഞു. ​ഗോകുലം ​ഗോപാലൻ നിർമ്മിച്ച സിനിമ ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X