ലാലേട്ടന്‍ വന്നതോടെ വേറെ ലെവല്‍! ഇനിയാണ് ദിലീപിന്റെ വിളയാട്ടം! 'ഭഭഭ' ട്രെയിലറിനെക്കുറിച്ച് സായ് പറഞ്ഞത്?

'ഭഭഭ'യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ട്രെയിലര്‍ പങ്കുവെച്ചത്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സലീം കുമാര്‍, ദേവന്‍, മോഹന്‍ലാല്‍ തുടങ്ങി നിരവധി പേരെയാണ് ട്രെയിലറില്‍ കാണുന്നത്. ഇപ്പോള്‍ മുക്കിനും മൂലയിലും എന്റെ പേരാണ്, ഇതാണ് എന്റെ കംബാക്ക് തുടങ്ങിയ ഡയലോഗുകളും ട്രെയിലറിലുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞപ്പോള്‍ മുതലാണ് ഈ കേസില്‍ എന്നെ ചേര്‍ത്തത്. എന്റെ കരിയറും, ഇമേജും, കുടുംബവും തകര്‍ക്കാനായിരുന്നു ഈ കേസില്‍ എന്നെ ചേര്‍ത്തത് എന്നുമായിരുന്നു ദിലീപ് പറഞ്ഞത്. കുറ്റാരോപിതനായതിന് പിന്നാലെയാണ് പുതിയ ചിത്രം ഭഭഭയുടെ ട്രെയിലര്‍ പുറത്തുവന്നിട്ടുള്ളത്.

എജ്ജാതി ട്രെയിലറാണ്, ഒരു രക്ഷയുമില്ല. ലാലേട്ടന്‍ വന്നതോടെ ട്രെയിലര്‍ വേറെ ലെവലായി. ഇതിന്റെ ടീസര്‍ കണ്ടപ്പോള്‍ എനിക്ക് ശോകമായിരുന്നു തോന്നിയത്. ധ്യാനിന്റെയും, വിനീതിന്റെയും കൈയ്യില്‍ ഇട്ടിട്ട് പോവുന്നത് പോലെയാണ് തോന്നിയത്. എന്നാല്‍ ട്രെയിലര്‍ വന്നതോടെ എന്റെ അഭിപ്രായം മാറിയെന്നായിരുന്നു സായ് കൃഷ്ണ പറഞ്ഞത്. പുതിയ വീഡിയോയിലൂടെ ആയിരുന്നു സായിയും സുഹൃത്തുക്കളും ട്രെയിലറിനെക്കുറിച്ച് സംസാരിച്ചത്. തകര്‍ത്തു, പൊളിച്ചു. വിവാദങ്ങളെല്ലാം ഒരു സൈഡില്‍ ഇരിക്കട്ടെ. സിനിമയെ സിനിമയായി തന്നെ കാണണം. എന്നെ മോഹന്‍ലാല്‍ ഫാന്‍ ആക്കുമല്ലോ, ഏട്ടന്റെ അനിയനാണല്ലോ ദിലീപ്. എന്തായാലും ഇതുവരെ കാത്തിരുന്നത് വെറുതെയായില്ലെന്നും സായ് പറഞ്ഞിരുന്നു.

Sai Krishna about Dileep new movie Bha Bha Bha
Photo Credit: Sai Krishna/ Facebook

ചേട്ടനും അനിയനും ബോക്‌സോഫീസ് കത്തിക്കാനുള്ള പുറപ്പാടിലാണ്. ആ മോഹന്‍ലാലിന് പ്രാന്താണ്. അയാളെക്കാള്‍ കൂടുതല്‍ മറ്റാരെയും മലയാളികള്‍ സ്‌നേഹിക്കരുത് എന്ന വാശിയുണ്ട് പുള്ളിക്ക്. എത്ര വര്‍ഷമായി അയാള്‍ ഇങ്ങനെ മലയാളികളുടെ പ്രിയപ്പെട്ടവനായി നില്‍ക്കുന്നു. മോഹന്‍ലാലിന്റെ ലുക്ക് ഒരു രക്ഷയുമില്ല. മോഹന്‍ലാല്‍ 90 ലേക്ക് തിരികെ വരികയാണ് ആ ലുക്ക് നോക്കിയോ. ജയിലറിനും അപ്പുറമുള്ള ഗസ്റ്റ് റോളായിരിക്കും ഇത്. ദ റിയല്‍ ഒജി മോഹന്‍ലാല്‍. ഓരോ ഡയലോഗ് ഈ ദിവസങ്ങളിലേക്ക് വേണ്ടി കരുതിക്കൂട്ടി എഴുതിവെച്ചത് പോലെ. എജ്ജാതി ഐറ്റം, ലാലേട്ടന്‍ കൊണ്ടുപോയി തുടങ്ങിയ പ്രതികരണങ്ങളാണ് സായിയുടെ വീഡിയോയുടെ താഴെയുള്ളത്.

More from Filmibeat

Read more about: dileep mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X