അരുണിനൊപ്പമിരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ച് ഭാമ! ലോക് ഡൗണ്‍ സമയത്ത് ഞങ്ങള്‍ ഇങ്ങനെയാണ്!

നിവേദ്യത്തിലൂടെ സിനിമയിലേക്കെത്തിയതാണ് ഭാമ. ലോഹിതദാസായിരുന്നു ഈ നായികയെ പരിചയപ്പെടുത്തിയത്. കോലക്കുഴല്‍ വിളി കേട്ടോ എന്ന ഒരൊറ്റ ഗാനം മതി ഈ താരത്തെ ഓര്‍ക്കാന്‍. അടുത്തിടെയായിരുന്നു ഭാമ വിവാഹിതയായത്. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അരുണിനൊപ്പമുള്ള ആദ്യ വിഷു ആഘോഷിച്ചിരിക്കുകയാണ് ഭാമ.

സന്തോഷ് പാലിയായിരുന്നു ഭാമയേയും അരുണിനേയും വിളിച്ച് വിശേഷങ്ങള്‍ തിരക്കിയത്. ലോക് ഡൗണായതിനാല്‍ എല്ലാവര്‍ക്കും ഒത്തുകൂടാനായില്ലെന്നും ഇത്തവണ സദ്യ ഓര്‍ഡര്‍ ചെയ്യുകയായിരുന്നുവെന്നും ഭാമ പറഞ്ഞിരുന്നു. വിക്രമിനെപ്പോലെയാണ് അരുണിനെ കാണാന്‍ എന്ന് കുറേ പേര്‍ പറഞ്ഞിട്ടുണ്ട്. അത് കേട്ട് ആള്‍ക്ക് തന്നെ അത് വലിയ ക്രഡിറ്റായി മാറിയിരിക്കുകയാണെന്നും ഭാമ പറയുന്നു. ഇരുവരും പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. റേഡിയോ സുനോയ്ക്ക് വേണ്ടി സന്തോഷ് പാലിയായിരുന്നു ഭാമയുടേയും അരുണിന്റേയും വിശേഷങ്ങള്‍ ചോദിച്ചത്.

ആദ്യത്തെ വിഷു

ആദ്യത്തെ വിഷു

ലോക് ഡൗണില്‍പ്പെട്ടുപോയിരിക്കുകയാണ് ആദ്യ വിഷു. പറ്റുന്നപോലെയൊക്കെയുള്ള ആഘോഷം ഞങ്ങള്‍ നടത്തിയത്. ഈ സമയത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പമിരിക്കാന്‍ കഴിയുന്നത് വലിയൊരു നേട്ടമായാണ് അരുണ്‍ കാണുന്നത്. എല്ലാത്തിനേയും വളരെ പോസിറ്റീവായി കാണുന്നവരാണ് ഞങ്ങള്‍. രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് കണി കണ്ടു. കൊന്നപ്പൂവിന്റെ കുറവുണ്ടായിരുന്നു. പറ്റുന്നപോലെയൊക്കെ കണിയൊരുക്കി. കണി വെക്കാന്‍ സമയമാവുമ്പോഴേക്കും കൊന്നപ്പൂവൊന്നും ഉണ്ടാവില്ലെന്നും പിള്ളേരൊക്കെ അത് കൊണ്ടുപോവുമെന്നും ഇത്തവണ ആ പിള്ളേരെ മിസ്സ് ചെയ്യുന്നുവെന്നുമുള്ള പോസ്റ്റ് എവിടെയോ കണ്ടിരുന്നുവെന്നും ഭാമ പറഞ്ഞിരുന്നു.

Recommended Video

Actress Bhama Wedding Reception Video | FilmiBeat Malayalam
കാര്യമായി കേട്ടു

കാര്യമായി കേട്ടു

ഇവിടെ അടുത്ത് മംഗളവനം കാടുണ്ട്. ഇപ്പോ അവിടത്തെ ശബ്ദങ്ങളെല്ലാം കൃത്യമായി കേള്‍ക്കുന്നുണ്ട്. നേരത്തെ ഇതൊക്കെ കേള്‍ക്കാതെ പോയതാണോ, ഇപ്പോ ജനങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍ അവരൊക്കെ പുറത്തിറങ്ങുന്നതാണോയെന്നറിയില്ലെന്നും അരുണ്‍ പറയുന്നു. ലോക് ഡൗണ്‍ വലിയൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. പ്രകൃതി പല കാര്യങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. വിക്രമിനൊപ്പം മൂവി ചെയ്യുകയാണോയെന്നായിരുന്നു തങ്ങള്‍ കരുതിയതെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്, പിന്നെയാണ് അരുണിനെക്കുറിച്ചാണല്ലോ ചോദിച്ചതെന്ന് മനസ്സിലാക്കിയതെന്നും ഭാമ പറഞ്ഞിരുന്നു.

കരുതിയിരുന്നില്ല

കരുതിയിരുന്നില്ല

നിവേദ്യം സിനിമ കണ്ടപ്പോള്‍ ഈ നായികയാവും തന്റെ ജീവിതനായികയെന്ന് കരുതിയിരുന്നില്ലെന്നും അരുണ്‍ പറയുന്നു. ആ സിനിമ ഇറങ്ങിയപ്പോള്‍ ന്യൂയോര്‍ക്കിലായിരുന്നു. അവിടെ വെച്ച് കണ്ടതാണ്. ഈ സിനിമ മാത്രമേ മുഴുവനായും കണ്ടിട്ടുള്ളൂ. വ്യക്തി ജീവിതം വല്ലാതെ എക്‌സ്‌പോസ് ചെയ്യേണ്ടെന്ന് ഇരുവരും തീരുമാനിച്ചതായും ഭാമ പറയുന്നു. ഇനി സിനിമകളെക്കുറിച്ച് എനിക്ക് പറയാനില്ല. വ്യക്തിപരമായ കാര്യങ്ങള്‍ അതേപോലെ നില്‍ക്കട്ടെയെന്നായിരുന്നു തങ്ങള്‍ തീരുമാനിച്ചതെന്നും ഇരുവരും പറയുന്നു.

 വിഷുക്കൈനീട്ടം കിട്ടി

വിഷുക്കൈനീട്ടം കിട്ടി

അരുണ്‍ വിഷുക്കൈനീട്ടമൊക്കെ തന്നുവെന്നും ഭാമ പറഞ്ഞിരുന്നു. പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ അരുണിനൊപ്പം ഇങ്ങനെയിരുന്ന് ഇതുവരെ പാടിയിട്ടില്ല, അതിന്റെ ചമ്മലുണ്ടെന്നും താരം പറഞ്ഞിരുന്നു. പാടിക്കോളൂയെന്നായിരുന്നു അരുണ്‍ പറഞ്ഞത്. നിവേദ്യത്തിലെ ഗാനമായിരുന്നു ഭാമ ആലപിച്ചത്. അധികം മൂവീസൊന്നും കണ്ടിട്ടില്ല. ഇപ്പോ അത് കാണുമ്പോള്‍ വിയേര്‍ഡായി തോന്നുന്നു. ഞാനറിയുന്ന ആളും സ്‌ക്രീനില്‍ കാണുന്നയാളും തമ്മില്‍ വലിയ വ്യത്യാസം തോന്നാറുണ്ടെന്നും അരുണ്‍ പറയുന്നു.

നന്നായി സംസാരിക്കും

നന്നായി സംസാരിക്കും

നന്നായി സംസാരിക്കും ഭാമ, നിവേദ്യം തന്നെയാണ് തനിക്ക് പ്രിയപ്പെട്ട മൂവിയെന്നും അരുണ്‍ പറഞ്ഞിരുന്നു. അത് മാത്രമേ മുഴുവനായി കണ്ടിട്ടുള്ളൂ. നന്നായി എല്ലാ മൂവീസും കാണാത്തതെന്ന് ഇടക്ക് താന്‍ പറയാറുണ്ടെന്നും ഭാമ പറഞ്ഞിരുന്നു. താന്‍ പാടില്ലെന്നും പാട്ട് കേള്‍ക്കാന്‍ ഇഷ്ടമുണ്ടെന്നും അരുണ്‍ പറഞ്ഞിരുന്നു. വിവാഹ ശേഷം കുറച്ച് അമ്പലങ്ങളിലൊക്കെ പോയി. വലിയ യാത്രകളൊക്കെ തുടങ്ങുന്നതിന് മുന്‍പാണ് കൊറോണ ഇഷ്യൂ തുടങ്ങിയത്.

ഒന്ന് സെറ്റാവണം

ഒന്ന് സെറ്റാവണം

പുതിയ വീടാണ്, ഇവിടവുമായൊന്ന് സെറ്റാവണമെന്ന് താന്‍ അരുണിനോട് പറഞ്ഞിരുന്നുവെന്നും ഭാമ പറയുന്നു. ഇവിടെ അരുണും അച്ഛനുമാണുള്ളത്. സ്ത്രീകള്‍ മാത്രമുള്ള വീട്ടിലാണ് താന്‍ വളര്‍ന്നത്. എല്ലാമൊന്ന് സെറ്റായിട്ട് മതി യാത്രകളെന്ന് പറഞ്ഞിരുന്നു. വീടൊക്കെ ഒന്ന് മാനേജ് ചെയ്യാമെന്ന് തനിക്ക് ബോധ്യപ്പെട്ടതിന് ശേഷം മതി യാത്രകളെന്ന് പറഞ്ഞത് താനാണെന്നും ഭാമ പറയുന്നു. ഇസ്താംബുള്‍ ട്രിപ്പും ഇക്കൂട്ടത്തില്‍ മുങ്ങിപ്പോയിരുന്നു.

 വിവാഹസത്ക്കാരം

വിവാഹസത്ക്കാരം

വിവാഹത്തിന് എല്ലാവര്‍ക്കും എത്താന്‍ പറ്റുമായിരുന്നില്ല. അങ്ങനെയാണ് റിസപ്ഷന്‍ വെച്ചത്. മമ്മൂക്കയും സുരേഷേട്ടനും ഒരുമിച്ചുള്ള മൊമന്റില് വളരെ കുറവാണ്. അങ്ങനെയുള്ള ലെജന്‍സിന്റെ കൂടിക്കാഴ്ച എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിലായതിനാല്‍ വലിയ സന്തോഷമുണ്ടായിരുന്നു. എന്നും ഓര്‍ത്തിരിക്കുന്ന കാര്യം കൂടിയാണിത്. ടിക് ടോക്കിലും അഭിനയത്തിലുമൊന്നും അരുണിന് താല്‍പര്യമില്ല. അധികം ഫോട്ടോസൊന്നും ഇടണ്ടെന്ന് പറയാറുണ്ടെന്നും ഭാമ പറയുന്നു.

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X