സ്ഫിടകം റിലീസ് ചെയ്തതിന് ശേഷം ഇതുവരെ കണ്ടിട്ടില്ല; അതിന്റെ കാരണമെന്താണെന്ന് പറഞ്ഞ് ഭദ്രന്‍

സ്ഫടികത്തിലെ ആടുതോമ. മലയാള സിനിമാപ്രേമികള്‍ ഏറ്റവുമധികം ആഘോഷിച്ച മോഹന്‍ലാല്‍ കഥാപാത്രമാണിത്. തോമയുടെ മുണ്ട് പറിച്ചിട്ടുള്ള അടിയും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നതുമൊക്കെ ചേര്‍ത്ത് കിടിലനൊരു മാസ് നായകനെയാണ് സംവിധായകന്‍ ഭദ്രന്‍ അവതരിപ്പിച്ചത്. ഈ സിനിമ റിലീസിനെത്തിയിട്ട് ഇരുപത്തിയേഴ് കൊല്ലം പൂര്‍ത്തിയായെങ്കിലും ഇന്നും അതൊരു ചര്‍ച്ച വിഷമായി കൊണ്ടേ ഇരിക്കുകയാണ്.

ഇപ്പോഴിതാ സ്ഫിടകത്തെ കുറിച്ച് അതിന്റെ സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. റിലീസിന് കണ്ടതല്ലാതെ പിന്നീടൊരിക്കലും താന്‍ സ്ഫടികം കണ്ടിട്ടില്ലെന്നാണ് ഭദ്രന്‍ പറഞ്ഞത്. മാത്രമല്ല അത് കാണാതിരിക്കാനുണ്ടായ കാരണത്തെ കുറിച്ചും സംവിധായകന്‍ സൂചിപ്പിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

സ്ഫടികം റിലീസ് ചെയ്തിട്ട് 27 വര്‍ഷം പൂര്‍ത്തിയായ അന്ന് ഞാന്‍ ഒരു പോസ്റ്റ് ഇടുകയുണ്ടായി

'സ്ഫടികം റിലീസ് ചെയ്തിട്ട് 27 വര്‍ഷം പൂര്‍ത്തിയായ അന്ന് ഞാന്‍ ഒരു പോസ്റ്റ് ഇടുകയുണ്ടായി. ആ ചലച്ചിത്രത്തെ വാനോളം സ്‌നേഹിക്കുന്ന ലക്ഷകണക്കിന് ആരാധകര്‍, മനുഷ്യരുടെ പിറന്നാള്‍ ഘോഷിക്കും പോലെ ഈ ചിത്രത്തിന്റെ പിറവിയും കൊണ്ടാടുന്നു. അനേകരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഞാന്‍ കാണുകയുണ്ടായി. അതില്‍ ഒരു വിരുതന്റെ പോസ്റ്റ് വളരെ രസാവഹമായി തോന്നി.

ഈ സിനിമ അല്ലാതെ ഇതിനെ വെല്ലുന്ന മറ്റൊരു സിനിമ സൃഷ്ടിച്ചൂടേ

'പശു ചത്തിട്ടും മോരിന്റെ പുളിപ്പ് തീരുന്നില്ലല്ലേ, ഈ സിനിമ അല്ലാതെ ഇതിനെ വെല്ലുന്ന മറ്റൊരു സിനിമ സൃഷ്ടിച്ചൂടേ?' ആ സഹോദരന്റെ അഭിപ്രായം വളരെ സത്യസന്ധമാണ്. അത് ഞാന്‍ അറിയാതെ ആണ് എന്ന് അയാള്‍ കണക്കു കൂട്ടിയെങ്കില്‍ തെറ്റി. സ്ഫടികം സിനിമയെ കുറിച്ച് വാചാലം ആകാന്‍ ഞാന്‍ ഒരിക്കലും മെനകെട്ടിട്ടില്ല എന്നത് സത്യമായിയിരിക്കേ, റിലീസിനു ശേഷം ഞാന്‍ ആ ചിത്രം ഇന്നു വരെ പൂര്‍ണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

സ്ഫടികം ഒരിക്കല്‍ കൂടി റീലോഡ് ചെയുന്നതിന്റെ ഉദ്ദേശ്യം

അത് കാണാന്‍ ആഗ്രഹിക്കാത്തതിന്റെ കാരണം, ഒരു പിഴവുകളും ഇല്ല എന്ന് ആരാധകര്‍ മുക്തകണ്ഠം വിലയിരുത്തുമ്പോഴും ഞാന്‍ അന്ന് കാണാതെ പോയ പിഴവുകള്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന സത്യം ആരാധകര്‍ മനസിലാക്കുക. ഈ സിനിമ ഒരിക്കല്‍ കൂടി റീലോഡ് ചെയുന്നതിന്റെ ഉദ്ദേശ്യം തന്നെ ബിഗ് സ്‌ക്രീനില്‍ കാണാത്ത പതിനായിരകണക്കിന് ആള്‍ക്കാരുടെ കത്തുകളും റിക്വസ്റ്റുകളും കണ്ടും കേട്ടും ഉണ്ടായ പ്രചോദനം ആണെന്ന് കൂട്ടിക്കോളൂ.

Recommended Video

സേക്രഡ് ഹാർട്ട് കോളേജ് ഇളക്കി മറിച്ച് Prithviraj and Suraj | Janaganamana Team At Sacred Heart
1995 മാര്‍ച്ച് മുപ്പതിനാണ് സ്ഫടികം റിലീസ് ചെയ്യുന്നത്

അതിനെ ഇപ്പോഴത്തെ പുതിയ സാങ്കേതിക മികവോടെ കൊണ്ടു വരുക എന്നത് Its not a Joke! One has to spend lot of money and effort. ഇനി വരും തലമുറയ്ക്കു കൂടി വേണ്ടിയുള്ള ഒരു കരുതി വെക്കല്‍ കൂടി ആണ് ഈ ഉദ്യമം. 'എന്റെ ഉപ്പൂപ്പാടെ കാലത്തെ ചക്കരമാവിന്‍ ചുവട് ഇളക്കി ആട്ടുങ്കാട്ടം കോരി വയറു നിറയെ ഇപ്പോഴും കൊടുക്കുന്നത് വരും തലമുറക്ക് അതിന്റെ ഫലങ്ങള്‍ കണി കാണാന്‍ കൂടിയാണ്.... ' സ്‌നേഹത്തോടെ ഭദ്രന്‍...' എന്നും പറഞ്ഞാണ് സംവിധായകന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം 1995 മാര്‍ച്ച് മുപ്പതിനാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന് പുറമേ, തിലകന്‍, ഉര്‍വശി, കെപിഎസി ലളിത, സ്ഫിടകം ജോര്‍ജ് തുടങ്ങി വമ്പന്‍ താരങ്ങളാണ് സിനിമയില്‍ അണിനിരന്നത്.

More from Filmibeat

Read more about: bhadran ഭദ്രന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X