ശത്രുതയില്‍ ഇരിക്കുമ്പോഴും തിലകന്റെ ഭാര്യയായി കെപിഎസി ലളിത എത്തി, സ്ഫടികത്തില്‍ നടന്നത്
മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സംഭാവന ചെയ്ത താരമാണ് കെപിഎസി ലളിത. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലതയേയുമെല്ലാ ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. അഞ്ച് പതിറ്റാണ്ടുകളിലേറെ അറുനൂറിലേറെ സിനിമയില്‍ നിറഞ്ഞാടി. ഇനിയും നിരവധി വേഷങ്ങള്‍ ബാക്കിയാക്കിയാണ് താരം യാത്ര ആയിരിക്കുന്നത്.

കെപിഎസി ലളിതയുടെ ശക്തമായ കഥാപാത്രമായിരുന്നു സ്ഫടികത്തിലേത്. തിലകന്റെ ഭാര്യയായിട്ടായിരുന്നു താരം എത്തിയത്. മോഹന്‍ലാലിന്റെ പ്രകടനത്തിനോടൊപ്പം തന്നെ തിലകന്‍- കെപിഎസി ലളിത കോമ്പോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരന്നു. ഇപ്പോഴിത ആ ചിത്രവുമായി ബന്ധപ്പെട്ട ഒരു രഹസ്യം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ഭഭ്രന്‍. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന കെപിഎസി ലളിതയും തിലകനും കടുത്ത ശത്രുതയിലായിരുന്നു. പക്ഷേ ഇങ്ങനെയൊരു കാര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ തിലകനുമായുള്ള പിണക്കത്തിനിടയിലും സിനിമ ചെയ്യാമെന്നേറ്റ് വന്നയാളാണ് ലളിതയെന്ന് സംവിധായകന്‍ ഭദ്രന്‍ കുറിക്കുന്നു.
ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെ...'ഞാന്‍ ഓര്‍ക്കുന്നു, തിലകന്‍ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍, വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകന്‍ ചേട്ടന്‍ അഭിനയിക്കുമ്പോള്‍ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്‌നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തില്‍ നിന്ന് എന്നോട് ഉണ്ടാകുമോ?ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു; ' അതിപ്പോ അങ്ങേര് കാണിച്ചല്ലേലും, ഞാനങ്ങോട്ട് കാണിച്ചാല്‍ പോരേ.. ' അതാണ് കെപിഎസി ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നന്നേക്കുമായി സ്മൃതിയലേയ്ക്ക് ആണ്ടു പോയതില്‍ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു കെപിഎസി ലളിത ഭൂമുഖത്തുണ്ടാവില്ല.... അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തിലകനും കെപിഎസി ലളിതയും തമ്മിലുളള പിണക്കം മലയാള സിനിമയില്‍ പരസ്യമായ രഹസ്യമാണ്. ഇരുവരും തമ്മിലുളള പിണക്കം സിനിമ കോളങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഏറ്റവും ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രശ്‌നം പരിഹരിച്ചത് നട ശ്രീവിദ്യ ആയിരുന്നു പിന്നീട് പല അഭിമുഖങ്ങളിലും ഇതിനെ കുറിച്ച് ലളിത പറഞ്ഞിരുന്നു. നടിയുടെ വാക്കുകള്‍ ഇങ്ങനെ...''തിലകനും കെപിഎസി ലളിതയും ഒന്നിച്ച് അഭിനയിക്കേണ്ടിയിരുന്ന സിനിമ എന്തോ കാരണത്താല്‍ മുടങ്ങിയിരുന്നു. അതിന് ശേഷമായാണ് ഭരതന്‍ ചമയം എന്ന ചിത്രം ഒരുക്കുന്നത്. ആ സിനിമയില്‍ കെപിഎസി ലളിതയ്ക്ക് വേഷമില്ലായിരുന്നു. മുരളിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തിലകനെയായിരുന്നു. അദ്ദേഹത്തിന്റെ അനോരാഗ്യവും വെള്ളത്തിലിറങ്ങാനുള്ള ബുദ്ധിമുട്ടും മനസിലാക്കിയതോടെയാണ് ആ വേഷത്തിലേക്ക് മുരളിയിലേയ്ക്ക് വന്നു.
മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വെച്ച് കണ്ടപ്പോള്‍ അന്ന് നഷ്ടമായ സിനിമയെക്കുറിച്ച് പറഞ്ഞ് തിലകന്‍ ചേട്ടന്‍ തന്നോട് വഴക്കുണ്ടാക്കുകയായിരുന്നു എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ കെപിഎസി ലളിത പറഞ്ഞത്. ചമയത്തിലെ വേഷം നഷ്ടമാവാന്‍ കാരണം ലളിതയാണെന്നും സിനിമയില്‍ ജാതിക്കളിയാണെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കേട്ട് ഞാനും എന്തൊക്കെയോ പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ തെറ്റിയതെന്നും അന്ന് ലളിത പറഞ്ഞിരുന്നു.
എന്നാല്‍ ഈ വഴക്കിന് ശേഷവും ഇരുവരും സിനിമകള്‍ ചെയ്തിരുന്നു. ഇവരുടെ പിണക്കം മാറ്റിയത് നടി ശ്രീവിദ്യയായിരുന്നു. അനിയത്തിപ്രാവെന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ശ്രീവിദ്യ ഇടപെട്ടാണ് ഇരുവരുടേയും പിണക്കം മാറ്റിയത്.


Click it and Unblock the Notifications











