Don't Miss!
- News
ശ്രീരാമന്റെ പ്രതിമയ്ക്ക് ഉപയോഗിക്കുന്നത് ശാലിഗ്രാം കല്ലുകള്‍; എന്താണ് ഈ കല്ലുകളുടെ പ്രത്യേകത
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
മോഹന്‍ലാല്‍ ചിത്രം കോപ്പിയടി ആണെന്ന ആരോപണം, ആ ഇംഗ്ലീഷ് സിനിമ താന്‍ കണ്ടിട്ടില്ലെന്ന് ഭദ്രന്
മലയാളത്തില്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ഭദ്രന് ടീം. സ്ഫടികം പോലുളള ഇവരുടെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ആദ്യ ചിത്രമായ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു മുതല്‍ ഭദ്രന് സിനിമകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ലാലേട്ടന്. നായകനായും സഹനടനായുമൊക്കെ സംവിധായകന്റെ സിനിമകളില്‍ നടന് എത്തി. എന്നാല്‍ ഇന്നും ഇവരുടെ സിനിമകളില്‍ പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്ക്കുന്ന ചിത്രം സ്ഫടികം തന്നെയാണ്.
നടി നേഹ ശര്‍മ്മയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം
അതേസമയം അങ്കിള്‍ ബണ്ണും മോഹന്‍ലാല്‍ ഭദ്രന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളില്‍ ഒന്നാണ്. 1991ലാണ് ചാര്‍ളി ചാക്കോ എന്ന റോളില്‍ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രം റിലീസ് ചെയ്തത്. ഖുശ്ബു, ചാര്‍മിള, നെടുമുടി വേണു, റാണി, മോണിക്ക, ഫിലോമിന, ശാന്തകുമാരി, സുകുമാരി, മാള അരവിന്ദന് ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

1989ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ചിത്രം അങ്കിള്‍ ബക്കില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഒരുക്കിയ സിനിമ കൂടിയാണ് അങ്കിള്‍ ബണ്‍. 150 കിലോ ഭാരമുളള കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. അങ്കിള്‍ ബണിലെ ചാര്‍ളി മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ്.

അതേസമയം അങ്കിള്‍ ബണ്‍ കോപ്പിയടി ആരോപണത്തെ കുറിച്ച് ഒരഭിമുഖത്തില്‍ സംവിധായകന് ഭദ്രന് മനസുതുറന്നിരുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഭദ്രന് സിനിമയെ കുറിച്ച് സംസാരിച്ചത്. അങ്കിള്‍ ബണ്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്ത സിനിമയായിരുന്നു. അതിന്റെ കഥ എന്നോട് പറഞ്ഞത് സിനിമയുടെ നിര്‍മ്മാതാവാണ്.

150 കിലോ ഭാരമുളള ഒരു തടിയന് ചാര്‍ളി അങ്കിളും അയാള്‍ക്കൊപ്പം മൂന്ന് പിളേളരും എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ആ സിനിമ ചെയ്യാന്‍ ഭയങ്കര താല്പര്യം തോന്നി. സത്യത്തില്‍ ഞാന്‍ ആ ചിത്രത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇതുവരെയും കണ്ടിട്ടില്ല. എന്നിട്ടും സിനിമ ചെയ്ത് കഴിഞ്ഞ് എന്റെ പേരില്‍ ചില ആരോപണങ്ങള്‍ വന്നു.

ഒരേ രീതിയിലുളള പ്രമേയം സിനിമയാക്കുമ്പോള്‍ ഒരേ രീതിയിലുളള ചിന്തയും സംഭവിച്ചേക്കാം. അങ്ങനെയാവും ആ സിനിമയുമായി സാദൃശ്യം വന്നത്. അല്ലാതെ ആ സിനിമ കണ്ടിട്ടില്ല ഞാന്‍ അങ്കിള്‍ ബണ്‍ ചെയ്തത്. അഭിമുഖത്തില്‍ ഭദ്രന് വ്യക്തമാക്കി. അതേസമയം 2005ല്‍ പുറത്തിറങ്ങിയ ഉടയോന് ആണ് മോഹന്‍ലാല്‍ ഭദ്രന് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Recommended Video

പിന്നീട് ഇരുവരും വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും സിനിമയെ കുറിച്ചുളള മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതിനിടെ സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ്ജ് എന്നിവരെ വെച്ച് കറുത്ത ജൂതന് എന്ന സിനിമ ഭദ്രന് പ്രഖ്യാപിച്ചിരുന്നു. ഈ സിനിമയെ കുറിച്ചുളള വിവരങ്ങളും പിന്നീട് പുറത്തുവന്നില്ല.
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും