Don't Miss!
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Automobiles
മഹീന്ദ്ര ഥാർ ഫൈവ് ഡോർ 4x2 RWD വേർഷനിൽ; വെളിപ്പെടുത്തലുകളുമായി പുത്തൻ സ്പൈ ചിത്രങ്ങൾ
- News
കേന്ദ്രബജറ്റ് 2023: 157 പുതിയ നഴ്സിംഗ് കോളേജുകള്‍, ആരോഗ്യമേഖലയില്‍ ഗവേഷണം വിപുലമാക്കും
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി ഒരുകാലത്ത് തിളങ്ങിയ ആളാണ് ഭദ്രന്. സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ് പോലുളള സിനിമകളെല്ലാം സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1982ല്‍ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയായിരുന്നു ഭദ്രന് മോളിവുഡില്‍ തുടങ്ങിയത്. ശങ്കര്‍, മോഹന്‍ലാല്‍, മേനക തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. തുടര്‍ന്ന് ഭദ്രന്റെ നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.
പത്തിലധികം സിനിമകളാണ് ഭദ്രന്റെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. 1995ലാണ് മോഹന്‍ലാല്‍ ഭദ്രന് കൂട്ടുകെട്ടില്‍ വന്ന സ്ഫടികം റിലീസ് ചെയ്തത്. ആക്ഷന്‍ ചിത്രം രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അയ്യര്‍ ദി ഗ്രേറ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് പിന്നാലെയാണ് ഭദ്രന് മോഹന്‍ലാലിനെ വെച്ച് സ്ഫടികം എടുത്തത്.

അതേസമയം തന്റെ കരിയറിലെ പ്രിയപ്പെട്ട ഒരു ചിത്രത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ഭദ്രന് തുറന്നുപറഞ്ഞിരുന്നു. ആ സിനിമ പിന്നിട്ട നാള്‍വഴിയെ കുറിച്ച് മനസുതുറന്നാണ് സംവിധായകന് എത്തിയത്. മമ്മൂട്ടിയുടെ സൈക്കോളജിക്കല്‍ ത്രില്ലറായ അയ്യര്‍ ദി ഗ്രേറ്റിനെ കുറിച്ചാണ് ഭദ്രന് സംസാരിച്ചത്. 1990ലാണ് മമ്മൂട്ടി ചിത്രം പുറത്തിറങ്ങിയത്.

വേറിട്ട മേക്കിങ് കൊണ്ടും പ്രമേയം കൊണ്ടും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അയ്യര്‍ ദി ഗ്രേറ്റ്. മമ്മൂട്ടിക്കൊപ്പം ഗീത, സുകുമാരി, ദേവന്, ശോഭന, രതീഷ്, എംജി സോമന്, എംഎസ് തൃപ്പുണിത്തുറ, കെപി ഉമ്മര്‍. വിജയ് മേനോന്, രാഗിണി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

അയ്യര്‍ ദി ഗ്രേറ്റ് എന്ന സിനിമ വല്ലാത്ത ഒരു പ്രതിസന്ധിയില്‍ നിന്നാണ് ഞാന്‍ ചെയ്തു തീര്‍ത്തതെന്ന് ഭദ്രന് പറയുന്നു. അതിന്റെ പ്രശ്നങ്ങള്‍ ഇങ്ങനെ എന്നെ ചുറ്റും വലയം ചെയ്തിരിക്കുന്ന അവസരത്തിലാണ് ഞാന്‍ അവിചാരിതമായി മോഹന്‍ലാലിനെ കാണുന്നത്. അദ്ദേഹം അയ്യര്‍ ദി ഗ്രേറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചൊക്കെ എന്നോട് ചോദിച്ചു.

എന്നിട്ട് എന്റെ കൈയ്യില്‍ പിടിച്ചിട്ടു പറഞ്ഞു നമുക്ക് ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന്. ആ സമയം എന്റെ മനസ്സില്‍ അങ്കിള്‍ ബണ്‍ എന്ന സിനിമയുടെ കഥയുണ്ടായിരുന്നു. ഞാന്‍ അത് പറയും മുന്‍പേ എനിക്കൊപ്പം സിനിമ ചെയ്യാമെന്ന് അദ്ദേഹം എന്നോട്ട് ഇങ്ങോട്ട് പറയുകയാണ്. അതാണ് ഞാനും മോഹന്‍ലാലും തമ്മിലുളള കെമിസ്ട്രി, അഭിമുഖത്തില്‍ സംവിധായകന് പറഞ്ഞു.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം
-
തോളിലിട്ട കൈ പിന്നിലേക്ക് ഇറക്കി, രാത്രി മൂന്നരയ്ക്ക് വാതിലില്‍ മുട്ടി; ദുരനുഭവം വെളിപ്പെടുത്തി ആര്യ
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര