മമ്മൂട്ടിയും അന്ന് തെറ്റിദ്ധരിച്ചു! സിനിമയില്‍ നിന്നും മാറ്റാന്‍ നോക്കി! വെളിപ്പെടുത്തലുമായി ഭദ്രന്‍

ത്രില്ലര്‍ ചിത്രങ്ങളുടെ തോഴനാണ് ഭദ്രന്‍. മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായ സ്ഫടികത്തിലെ ത്രില്ലിങ് മൊമന്‍സെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആടുതോമയേയും ചാക്കോ മാഷിനേയും തുളസിയേയും അത്ര പെട്ടെന്ന് മറക്കാന്‍ മലയാളിക്ക് കഴിയില്ല. ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് അദ്ദേഹത്തോട് നിരവധി തവണ ചോദിച്ചിരുന്നുവെങ്കിലും അങ്ങനെയൊരു സാധ്യത ഇല്ലാത്ത സിനിമയാണ് അതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിനമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അത്തരമൊരു നീക്കത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി ഭദ്രന്‍ രംഗത്തുവന്നിരുന്നു. മോഹന്‍ലാലിനെ മാത്രമല്ല മമ്മൂട്ടിയെ നായകനാക്കിയും അദ്ദേഹം സിനിമയൊരുക്കിയിട്ടുണ്ട്.

ഏറെ ആസ്വദിച്ചും കഷ്ടപ്പെട്ടുമാണ് താന്‍ മമ്മൂട്ടിയെ നായകനാക്കി അയ്യര്‍ ദി ഗ്രേറ്റ് എന്ന ചിത്രമൊരുക്കിയതെന്ന് അദ്ദേഹം പറയുന്നു. പ്രമേയത്തില്‍ മാത്രമല്ല അവതരണത്തിലും വ്യത്യസ്തയുമായെത്തിയ സിനിമ സൂപ്പര്‍ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ കരിയരിലെ മികച്ച സിനിമകളിലൊന്നുകൂടിയാണിത്. സിനിമ സൂപ്പര്‍ ഹിറ്റായെങ്കിലും ആ സമയത്ത് താന്‍ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല കടന്നുപോയതെന്ന് ഭദ്രന്‍ പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം അയ്യര്‍ ദി ഗ്രേറ്റ് അനുഭവം പങ്കുവെച്ചത്.

 അത്ര നല്ല അനുഭവമായിരുന്നില്ല

അത്ര നല്ല അനുഭവമായിരുന്നില്ല

നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും വളരെയധികം പ്രതീക്ഷയോടെയായിരുന്നു താന്‍ അയ്യര്‍ ദി ഗ്രേറ്റ് ഒരുക്കാനായി ഇറങ്ങിയതെന്ന് അദ്ദേഹം പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അത്ര നല്ല അനുഭവങ്ങളൊന്നുമായിരുന്നില്ല തന്നെ കാത്തിരുന്നത്. ഒരിടയ്ക്ക് മമ്മൂട്ടിയും തന്നെ തെറ്റിദ്ധരിച്ചിരുന്നുവെന്നും സിനിമയുടെ സംവിധായക സ്ഥാനത്തുനിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി

യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി

കോയമ്പത്തൂരില്‍ ഒരു വര്‍ക്ക് ഷോപ്പില്‍ ചെയ്തിരുന്ന ജീവനക്കാരന്റെ മകന് ശക്തമായ ഇടിമിന്നലേറ്റിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ മകന്‍ ആ സംഭവത്തിന് ശേഷം പ്രത്യേക മാനസികാവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. ഭക്ഷണ കാര്യങ്ങളിലൊന്നും താല്‍പര്യമില്ലാതിരുന്ന അവന്‍ കട്ടന്‍ ചായ മാത്രം കുടിക്കുന്ന അവസ്ഥയിലായിരുന്നു. ആയിടയ്ക്കാണ് അവനൊരു പ്രവചനം നടത്തിയത്. നാട്ടില്‍ തന്റെ വീട്ടിനടുത്ത് താമസിക്കുന്ന ഒരു പയ്യനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊല്ലുമെന്നായിരുന്നു അവന്‍ പറഞ്ഞത്.

അതേ പോലെ സംഭവിച്ചു

അതേ പോലെ സംഭവിച്ചു

അവന്റെ പ്രവചനത്തെ ആരും കാര്യമായി എടുത്തിരുന്നില്ലെങ്കിലും പിന്നീട് അതായിരുന്നു സംഭവിച്ചത്. ഈ സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷമായിരുന്നു താന്‍ സിനിമയായക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. മലയാറ്റൂര്‍ രാമകൃഷ്ണനോടായിരുന്നു ഈ സംഭവം തിരക്കഥയാക്കി തരാനായി നിര്‍ദേശിച്ചത്. മൂന്നുമാസമെടുത്താണ് അദ്ദേഹം തിരക്കഥ പൂര്‍ത്തിയാക്കിയത്. മറ്റ് ചില കാരണങ്ങളാല്‍ തനിക്ക് ഇതില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പുതുമകളേറെയായിരുന്നു

പുതുമകളേറെയായിരുന്നു

അദ്ദേഹത്തിന്റെ എഴുത്തില്‍ നിന്നും അത് കൃത്യമായി മനസ്സിലായിരുന്നു. ഇതോടെയാണ് താന്‍ ആ തിരക്കഥ പൊളിച്ചെഴുതിയും സിനിമയിലേക്ക് മാറ്റിയതും. ഗ്രാഫിക്‌സ് രംഗങ്ങള്‍ ഉള്‍പ്പടെ നിരവധി പുതുമകളായിരുന്നു ഈ ചിത്രത്തിലുണ്ടായിരുന്നത്. രതീഷായിരുന്നു ചിത്രം നിര്‍മ്മിച്ചത്. പറഞ്ഞ ഡേറ്റിന് സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെയാണ് തന്റെ കഴിവുകേടാണ് അതെന്ന് മറ്റുള്ളവര്‍ വ്യാഖാനിച്ചത്.

ധൂര്‍ത്തടിക്കുന്ന സംവിധായകന്‍

ധൂര്‍ത്തടിക്കുന്ന സംവിധായകന്‍

സിനിമയ്ക്കായി കരുതി വെച്ചിരുന്ന പണം രതീഷ് മറ്റ് പല കാര്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നു. ഇതിന് ശേഷമാണ് ഭദ്രന്‍ കാശ് ധൂര്‍ത്തടിക്കുന്ന സംവിധായകനാണെന്ന ശ്രുതി നിര്‍മ്മാതാക്കള്‍ക്കിടയില്‍ പ്രചരിച്ചത്. സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ മമ്മൂട്ടിയും തന്നെ തെറ്റിദ്ധരിച്ചിരുന്നതായി അദ്ദേഹം പറയുന്നു. പ്രൊഡക്ഷന്‍ വിഭാഗവും ചില താരങ്ങളുമുള്‍പ്പടെ നിരവധി പേരായിരുന്നു അന്ന് തനിക്കെതിരെ നിന്നത്.

സൂപ്പര്‍ ഹിറ്റായി മാറിയപ്പോള്‍

സൂപ്പര്‍ ഹിറ്റായി മാറിയപ്പോള്‍

പുറംലോകത്തിന് അറിയാത്ത തരത്തില്‍ നിരവധി ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചിട്ടുണ്ട്. സംവിധായകനെ മാറ്റണമെന്ന ആവശ്യവുമായി നിരവധി പേര്‍ അന്ന് രംഗത്തുവന്നിരുന്നു. താരങ്ങളില്‍ പലരും ഈ സിനിമയെ ഗൗരവകരമായി പരിഗണിച്ചിരുന്നില്ല. എന്നാല്‍ സിനിമ സൂപ്പര്‍ ഹിറ്റായി മാറിയതോടെ തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X