പെണ്‍കുട്ടികളെ എന്തിനാണ് ചക്കരേ... എന്ന് വിളിക്കുന്നത്! ഭര്‍ത്താവിനോടുള്ള താരപത്‌നിയുടെ സംശയം ഇങ്ങനെ
നിവിന്‍ പോളി അടക്കം നിരവധി പുതുമുഖങ്ങളെ മുന്‍നിര്‍ത്തി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമായാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടന്‍ ഭഗത് മാനുവല്‍ ഇന്ന് മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ്. അടുത്തിടെയാണ് ഭഗത് രണ്ടാമതും വിവാഹിതനായത്.
കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനെ ആയിരുന്നു ഭഗത് രണ്ടാമതും വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നിത്. വിവാഹശേഷം ഒരു ചാനലിന് താരദമ്പതികള്‍ നല്‍കിയ അഭിമുഖം വൈറലാവുകയാണ്. അഭിമുഖത്തിനിടെ ഭഗതിനെ കുറിച്ച് ഭാര്യ പറഞ്ഞ കാര്യങ്ങളും അതിന് താരം നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയം.

'സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കാത്ത വ്യക്തിയാണ് താനെന്ന് ഭഗത് പറയുന്നു. രണ്ട് ലക്ഷത്തോളം ഫോളോവേര്‍സുള്ള ഒരു പേജ് തനിക്കുണ്ടായിരുന്നു. പിന്നീട് ആ പേജ് ഹാക്ക് ചെയ്യപ്പെട്ടു. അതാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവാത്തതിന് കാരണമെന്നാണ് ഭഗത് പറയുന്നത്. ഭര്‍ത്താവിനെ കുറിച്ച് ഭാര്യയ്ക്ക് പറയാന്‍ ഒരു പരാതിയേ ഉള്ളു. എന്തിനാ ഈ പെണ്‍പിള്ളേരെ ചക്കരേന്ന് വിളിക്കുന്നതെന്ന്..? എന്നായിരുന്നു ഷെലിന്‍ ചോദിച്ചത്. എന്റെ അമ്മയുടെ അച്ഛന്‍ കൊച്ചുമക്കളെയും എല്ലാവരെയും മക്കളേ എന്നാണ് വിളിക്കുന്നത്.
അത് ഭയങ്കര സ്‌നേഹത്തോടെയുള്ള വിളിയാണ്. ഞങ്ങളെ കാണാന്‍ വരുമ്പോള്‍ മടിയില്‍ മിഠായി പൊതിയു ഒരു ഭാഗത്ത് മുറുക്കാന്‍ പൊതിയും കാണും. അത് ഭയങ്കര മധുരമായ ഓര്‍മ്മകളാണ്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാവരെയും അതായത് കൂട്ടുകാരായാലും ബന്ധുക്കളായാലും ചക്കരേയെന്നാണ് ഞാന്‍ വിളിക്കുന്നത്. ഫോണ്‍ ചെയുമ്പോഴായാലും ചക്കരേ, എന്തുണ്ട് എന്ന സംസാരിച്ചാണ് തുടങ്ങാറെന്നും അത് ശീലത്തിന്റെ ഭാഗമായി പോയെന്നും താരം പറയുന്നു'.


Click it and Unblock the Notifications











