പ്രണയിച്ച് വിവാഹം കഴിച്ചു, ഡിവോഴ്സോടെ മദ്യപാനം തുടങ്ങി, ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത് സുഹൃത്തുക്കൾ!

സ്കൂൾ കാലം മുതൽ ഭ​ഗത് മാനുവലിനൊപ്പം കലയുണ്ട്. എല്ലാ ഇനങ്ങളിലും മത്സരിക്കുമായിരുന്നു. പിന്നീട് മുതിർന്നപ്പോൾ‌ സിനിമയിൽ ഭാ​ഗ്യം പരീക്ഷിക്കാൻ ഇറങ്ങി. ഹീറോ മെറ്റീരിയൽ അല്ലാതിരുന്നിട്ടും മലർവാടി ആർട്സ് ക്ലബ്ബിലൂടെയും തട്ടിത്തിൻ മറയത്തിലൂടെയും ആടിലൂടെയും പ്രേക്ഷക മനസിൽ ഇടം നേടി. എല്ലാവരുടേയും ജീവിതത്തിൽ എന്നതുപോലെ ഓർക്കാനിഷ്ടപ്പെടാത്ത ഒരു കാലഘട്ടം ഭ​ഗതിന്റെ ജീവിതത്തിലും ഉണ്ടായിരുന്നു.

'വെട്ടിത്തുറന്നുള്ള പ്രവൃത്തികൾ മുറിവേൽപ്പിക്കും, അ​ങ്ങനെ നോക്കുമ്പോൾ ലാലേട്ടന്റേത് അഭിനയമല്ല മനുഷ്യപറ്റ്'
'വെട്ടിത്തുറന്നുള്ള പ്രവൃത്തികൾ മുറിവേൽപ്പിക്കും, അ​ങ്ങനെ നോക്കുമ്പോൾ ലാലേട്ടന്റേത് അഭിനയമല്ല മനുഷ്യപറ്റ്'

ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്ന ആ കാലഘട്ടത്തെ കുറിച്ച് ഷെഫ് നളന് നൽകിയ അഭിമുഖത്തിൽ ഭ​ഗത് മാനുവൽ പങ്കുവെച്ചു. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം സുഹൃത്തുക്കളാണെന്ന് നടൻ പറയുന്നു. കുറേ അധികം കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി എന്ത് വന്നാലും സാരമില്ലെന്നായി.

Bhagath Manuel

വിവാഹം ഡിവോഴ്സിൽ എത്തുമെന്നത‍് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എറണാകുളത്ത് തന്നെയുള്ള ഒരു പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തത്. സിനിമയിലേക്ക് വന്നശേഷമായിരുന്നു വിവാഹം. ഒരു മകനുണ്ട്. അവൻ എനിക്കൊപ്പമാണ്. പ്രാർത്ഥനയും മറ്റുമായി മുന്നോട്ട് പോയിരുന്ന കുടുംബമായിരുന്നു എന്റേത്. പണ്ട് നെക്സലേറ്റായിരുന്ന അപ്പൻ പിന്നീട് കരിസ്മാറ്റിക്കായി മാറുകയായിരുന്നു.

അങ്ങൊരു അപ്പന്റെ മകനായി ജീവിച്ച് വന്നിട്ട് പെട്ടന്ന് വിവാഹമോചനം പോലൊന്ന് ജീവിതത്തിൽ സംഭവിച്ചപ്പോൾ പിടിച്ചാൽ കിട്ടിയില്ല. ഞാൻ മ​ദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. ഡിവോഴ്സ് എന്നത് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. ഒരുപാട് പ്രശ്നങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു. എന്റേത് പ്രണയ വിവാഹമായിരുന്നു. ഡിവോഴ്സിന് ശേഷമുണ്ടായ ജീവിതത്തിൽ നിന്ന് പുറത്ത് വരാൻ ഒരുപാട് സമയം എടുത്തു.

ഒരു മകനെ ആ​ഗ്രഹിച്ചത് അപ്പോൾ മാത്രം, മക്കളെ സംരക്ഷിക്കാൻ അത്രയും സ്ട്രസ് എടുത്തു: സിന്ധു കൃഷ്ണ
ഒരു മകനെ ആ​ഗ്രഹിച്ചത് അപ്പോൾ മാത്രം, മക്കളെ സംരക്ഷിക്കാൻ അത്രയും സ്ട്രസ് എടുത്തു: സിന്ധു കൃഷ്ണ

മകൻ ഒപ്പമുണ്ടെന്നുള്ളത് വലിയൊരു അനു​ഗ്രഹമായിരുന്നു. എന്റെ അപ്പയും അമ്മയുമാണ് അവനെ വളർത്തിയതും വലുതാക്കിയതും. മലർവാടി ആർട്സ് ക്ലബ് കഴിഞ്ഞശേഷമായിരുന്നു വിവാഹം. എനിക്ക് ഒരു സഹോദരിയാണ് കൂടപ്പിറപ്പായി ഉള്ളത്. വിവാഹമോചനശേഷം ഞാൻ കൊച്ചിയിൽ തന്നെയായിരുന്നു താമസം. അന്ന് എന്റെ നാട്ടിൽ നടന്ന ഏറ്റവും വലിയ വിവാഹം എന്റേതായിരുന്നു. പൃഥ്വിരാജിന്റെ ഫ്ലാറ്റിന്റെ തൊട്ട് താഴെയായിരുന്നു ഞാനും താമസിച്ചിരുന്നത്.

എന്റെ ഈ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് നിവിൻ അടക്കമുള്ള സുഹൃത്തുക്കളെല്ലാം നല്ല ബിസിയായിരുന്നു. ഞാൻ ബിസിയാണെന്ന് അവരും കരുതി. അങ്ങനെ അങ്ങനെ ഒറ്റപ്പെട്ട് നിന്ന് തന്നെയിരുന്ന് കള്ള് കുടി ആരംഭിച്ചു. ലൈഫ് കുറേ അങ്ങ് കയ്യിൽ നിന്നും പോയി. അതിൽ നിന്നെല്ലാം എന്നെ മാറ്റി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും കൂട്ടുകാർ തന്നെയാണ്.

Bhagath Manuel

ആത്മഹത്യയുടെ വക്കിലായിരുന്നു ഞാൻ. അന്ന് ഡോർ തള്ളി തുറന്ന് കയറി വന്ന രണ്ട് സുഹൃത്തുക്കളാണ് സംവിധായകൻ മനുവും ജിയോയുമൊക്കെ. അന്ന് മുതൽ അവന്മാർ ഉറങ്ങുന്നത് പോലും എനിക്കൊപ്പമായിരുന്നു. ആറ്, ഏഴ് മാസം അങ്ങനെയായിരുന്നു. ഓരോ സമയത്തും ഓരോ മാലാഖമാർ ഇതുപോലെ കൂട്ടുകാരുടെ രൂപത്തിൽ എന്റെ ജീവിതത്തിലേക്ക് വരാറുണ്ട്.

അതുപോലെ പ്രിയപ്പെട്ട സുഹൃത്താണ് അജുവും. എല്ലാ ദിവസവും അവന് ഞാൻ ​ഗുഡ് മോണിങ് അയക്കും. അജു മറുപടി അയക്കാറില്ല. പക്ഷെ ഏതെങ്കിലും ഒരു ദിവസം മെസേജ് മുടങ്ങിയാൽ ഉടനെ അവന്റെ കോൾ വരും. അത് എനിക്ക് ഒരു ധൈര്യമാണ്. ഇതൊക്കെ ഞാൻ നേടിയെടുത്ത സമ്പാദ്യമാണ്. ഒരു വിവാഹ ജീവിതം തകർന്നു എന്നതുകൊണ്ട് ജീവിതം തീരില്ല. നമുക്ക് വേണ്ടതിനെ ദൈവം കൊണ്ട് തരും.

മകളുടെ വേദന മനസിലാക്കാത്തയാൾ വനിത ദിനം ആഘോഷിക്കുന്നു, അന്ന് തൃഷ മദ്യപിച്ച് ബഹളം വെച്ചു; ബയൽവാൻ രം​ഗനാഥൻ
മകളുടെ വേദന മനസിലാക്കാത്തയാൾ വനിത ദിനം ആഘോഷിക്കുന്നു, അന്ന് തൃഷ മദ്യപിച്ച് ബഹളം വെച്ചു; ബയൽവാൻ രം​ഗനാഥൻ

ഏഴ് വർഷം മുമ്പ് ഞാൻ വീണ്ടും ഒരു വിവാഹം കഴിച്ചു. അവൾ എനിക്ക് എല്ലാ സപ്പോർട്ടുമായി ഒപ്പമുണ്ട് ഭ​ഗത് പറഞ്ഞു. ഡാലിയയാണ് ഭ​ഗതിന്റെ ആദ്യ ഭാര്യ‌. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനാണ് ഇപ്പോൾ ഭ​ഗതിന്റെ ജീവിത പങ്കാളി.

More from Filmibeat

Read more about: bhagath manuel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X