വിവാഹ ശേഷം കണ്ട ലീനു അങ്ങനെയൊന്നുമായിരുന്നില്ല! ഭാര്യയെക്കുറിച്ച് പറഞ്ഞ് ഭഗത് മാനുവല്‍!

ഭഗത് മാനുവലിന്റെ ജീവിതത്തിലേക്ക് അടുത്തിടെയായിരുന്നു ഷെലിനും മകനുമെത്തിയത്. രണ്ടാം വിവാഹത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. കോഴിക്കോട്ടുകാരിയായ ഷെലിനെയായിരുന്നു താരം രണ്ടാമതായി വിവാഹം ചെയ്തത്. പെണ്ണ് കാണുന്നതിനായി ഭഗത് വീട്ടിലേക്ക് വന്നതിനെക്കുറിച്ച് ഷെലിന്‍ സംസാരിച്ചിരുന്നു, കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആദ്യം കണ്ടപ്പോള്‍ മുഖത്തോട് മുഖം നോക്കി ചിരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റേതാണെന്ന് അന്ന് തന്നെ ഉറപ്പിച്ചിരുന്നു. ഇച്ച സംസാരിക്കുമെന്നായിരുന്നു കരുതിയത്. ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു ആള്‍. കുറച്ച് സമയമെടുത്താണ് സംസാരിച്ച് തുടങ്ങിയത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണെന്നും എടുത്തുചാട്ടക്കാരിയാണെന്നുമൊക്കെയായിരുന്നു പറഞ്ഞത്. എന്നാല്‍ വിവാഹ ശേഷം അതൊന്നുമില്ലാത്ത ലീനുവിനെയാണ് താന്‍ കണ്ടതെന്നും ഭഗത് പറയുന്നു.

രക്ഷിതാക്കാള്‍ വഴിപിരിയുമ്പോള്‍ കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം പോവുന്നതാണ് പതിവ് രീതി. ഒരു നല്ല പപ്പയായത് കൊണ്ടാണ് മോന്‍ ഇച്ചയ്‌ക്കൊപ്പം പോന്നതെന്നാണ് താന്‍ വിശ്വസിച്ചത്. അത് ശരിയായിരുന്നു. രണ്ടാണ്‍കുട്ടികളുടെ അമ്മയാണ് താനിപ്പോഴെന്ന് ഷെലിന്‍ പറയുന്നു. അമ്മേയെന്ന് വിളിച്ച് പൊന്നൂസ് എപ്പോഴും പിന്നാലെയുണ്ടാവും. അവനിപ്പോള്‍ എല്ലാത്തിനും അമ്മയെ മതിയെന്ന് ഭഗത് പറയുന്നു.

Bhagat

തങ്ങള്‍ ഇരുവരും ഒരുമിക്കുമ്പോള്‍ മക്കളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോര്‍ത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഞങ്ങളെ ഞെട്ടിക്കുകയായിരുന്നു. ഞങ്ങളേക്കാള്‍ കൂടുതല്‍ എല്ലാം ഉള്‍ക്കൊണ്ടത് അവരായിരുന്നു. ലീനുവിനും മകനുള്ളതിനാല്‍ എന്റെ മോന്റെ മനസ്സും തിരിച്ചറിയാന്‍ കഴിയുമെന്ന് അറിയുമായിരുന്നു. ഞാന്‍ ജോക്കൂട്ടനെ സ്‌നേഹിക്കുന്നതിന്‍രെ ഇരട്ടി അവള്‍ പൊന്നൂസിനെ സ്‌നേഹിക്കുന്നുണ്ട്.

എന്‍രെ മോന് അമ്മയെ വേണമായിരുന്നു. ലീനുവിന്റെ മകന് അപ്പനേയും. അവര്‍ക്ക് അമ്മയേയും അപ്പനേയും കൊടുക്കുകയായിരുന്നു തങ്ങളെന്നും താരം പറയുന്നു. അവരെ മനസ്സിലാക്കി അവര്‍ക്ക് സന്തോഷം നല്‍കുകയായിരുന്നു. ജീവിതത്തില്‍ 5 വര്‍ഷത്തോളം തനിച്ചായിരുന്നു. സുഹൃത്ബന്ധങ്ങളായിരുന്നു അന്ന് തന്നെ ചേര്‍ത്തുനിര്‍ത്തിയതെന്നും ഭഗത് പറയുന്നു. ഭഗതിന്റെ കുടുംബ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

More from Filmibeat

Read more about: ഭഗത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X