Just In
- 1 min ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 18 min ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
- 2 hrs ago
ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു
Don't Miss!
- News
അര്‍ണബിന്റെ വാട്സ് ആപ്പ് ചാറ്റ്; ഉത്തരം പറയേണ്ടത് പ്രധാനമന്ത്രിയെന്ന് എംപി മഹുവ മൊയ്ത്ര
- Finance
ഇൻഡിഗോ വിമാന ടിക്കറ്റുകൾക്ക് വെറും 877 രൂപ, സ്പൈസ് ജെറ്റ് 899 രൂപ ഓഫർ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും
- Sports
IND vs AUS: ഗാബ ഇവര്‍ക്കു വെറും ഡബ്ബ! എന്തൊരു ധൈര്യം- താക്കൂറിനും സുന്ദറിനും കൈയടി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അത് ഞെട്ടിപ്പിച്ചു!! ഹനാൻ ടിവിയിൽ പൊട്ടിക്കരഞ്ഞതിന്റെ കാരണം ഇത്, സൈബർ ആക്രമണത്തിനെ കുറിച്ച് താരം
സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങൾ തുടർന്ന കൊണ്ടിരിക്കുകയാണ്. അതിനെതിരെ കർശന നിയമം കൊണ്ടു വന്നാലും തങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല എന്ന് പറഞ്ഞിരിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. സമൂഹത്തിൽ ഒരു വിഷയം ഉണ്ടായാൽ അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാതെയായിരിക്കും വിഷയത്തെ കുറിച്ചുള്ള ഇത്തരക്കാരുടെ പ്രതികരണം. വിഷയം ശരിയോ തെറ്റോ സത്യാവസ്ഥ എന്താണെന്ന് പോലും അന്വേശിക്കാതെ വായിൽ വരുന്നത് സോഷ്യൽ മീഡിയയിലൂടെ പുറത്തേയ്ക്ക് ഇഴിച്ചു വിടുന്നു.
സെക്സ് വർക്കിനോട് യോജിക്കുന്നില്ല!! ദിയയെ മലർത്തി അടിച്ച് അഞ്ജലി, സാബുവിന്റെ ചോദ്യം ഏറ്റൂ
അത്തരത്തിലുള്ള ഒരു സൈബർ ആക്രമണത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ഹനാൻ. ഇതിനു മുൻപ് നിരവധി വനിത സെലിബ്രിറ്റികൾ ഇത്തരത്തിലുളള ആക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നാൽ ഒരു സാധരണക്കാരിയായ പാവം പെൺകുട്ടി ഇത്തരത്തിൽ ഇരയാകുന്നത് ഒരു പക്ഷെ ഇതാദ്യമായിട്ടായിരിക്കും. ഇപ്പോഴിത ഹനാനെ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് നടി ഭാഗ്യലക്ഷ്മി. മനോരമ ന്യൂസ് ഡോട്ട്കോമിനോടായിരുന്നു പ്രതികരണം.
ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു!! കഴിഞ്ഞ ആഴ്ച ഒളിച്ചോടി, വിവാദ ചിത്രത്തെക്കുറിച്ച് നടി

ഹനാനെ കാണണം
ഹനാന് എതിരെ നടന്ന സൈബർ ആക്രമണം അറിഞ്ഞതിനെ തുടർന്നാണ് നേരിട്ട് കാണണമെന്നുളള ആഗ്രഹം ഉണ്ടായത്. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുന്നതിനാൽ ചില സുഹൃത്തുക്കൾ അയച്ച വാട്സ് ആപ്പ് സന്ദേശത്തിലൂടെയണ് കാര്യങ്ങൾ അറിയാൻ സാധിച്ചത്. തുടർന്ന് വൈകുന്നേരും ടിവിയിൽ വാർത്ത കണ്ടപ്പോൾ കരഞ്ഞു കൊണ്ട് നിൽക്കുന്ന പെൺകുട്ടിയെയാണ് കണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഞെട്ടിപ്പിച്ചു
ഹനാന്റെ പൊട്ടിക്കരച്ചിൽ എന്നെ ഞെട്ടിപ്പിച്ചു. സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്ന ഒരു കുട്ടിയെന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ ആ ചിന്ത കൊണ്ടെത്തിച്ചത് അവൾ അനുഭവിച്ചതിന്റെ വേദനകളിലേയ്ക്കാണ്. അപ്പോൾ മുതൽ കുട്ടിയെ കാണണമെന്നുള്ള ആഗ്രഹം മാത്രമായിരുന്നു തന്റെ മനസിലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

കൊച്ചിയിൽ എത്തി കണ്ടില്ല
അവളെ കാണണമെന്ന് കരുതി ശനിയാഴ്ച താൻ കൊച്ചിയിലെത്തിയിരുന്നു. അന്ന് അവളെ കാണുമെന്ന് വിചാരിച്ചതായിരുന്നു. എന്നാൽ കാണാൻ സാധിച്ചിരുന്നില്ല. എതോ ചാനലിന്റെ പരിപാടിയുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഞാൻ തിരുവനന്തപുരത്തേയ്ക്ക് പോകുകയും ചെയ്തു. അവളെ കാണാൻ കഴിഞ്ഞില്ലെങ്കിലും തനിയ്ക്ക് നൽകാനുള്ള ഒരു ഉപദേശം അറിയിച്ചിരുന്നു.

ഇനി കരയരുത്
ഒരു ചാനൽ മുഖേനെ തനിയ്ക്ക് പറയാനുള്ളത് അവളെ അറിയിച്ചത്. ഇനി ഒരിക്കലും കരയരുതെന്നായിരുന്നു നൽകിയ ഉപദേശം. എന്നാൽ ഇത് ചാനൽ പ്രവർത്തകർ ഹനാനോട് പറയുകയും ചെയ്തു. ഇനി ഞാൻ ഒരിക്കലും കരയില്ലെന്നും ഹനാൻ പറഞ്ഞതായും ഞാൻ അറിഞ്ഞു. ശേഷം അവൾ എന്നെ വിളിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് ഞാൻ പോയ വിവരം അവളോട് പറഞ്ഞു. എന്നാൽ തിരുവനന്തപുരത്ത് വച്ച് കാണാമെന്ന് ഇങ്ങോട്ട് പറഞ്ഞു.

കണ്ടപ്പോഴുളള ഹനാന്റെ പ്രതികരണം
ഹനാൻ ഒരു പരിപാടിയുടെ ആവശ്യമയിട്ടായിരുന്നു തിരുവനന്തപുരത്ത് എത്തിയത്.ഒരു ചാനലിന്റെ ഓഫീസിൽ പോയാണ് കുട്ടിയെ കണ്ടത്. എന്നാൽ കണ്ട പാടേ അവൾ ഓടി വന്ന് എന്നെ കെട്ടിപിടിക്കുകയായിരുന്നു. 21 വയസുള്ള പെൺകുട്ടിയാണെങ്കിലും അതിന്റെ ഒരു പക്ക്വതയൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല. ഒരു നിഷ്കളങ്കയായ പെൺകുട്ടിയാണ് ഹനാൻ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഹനാന് നൽകിയ ഉപദേശം
നീ സമൂഹത്തിൽ നിന്ന് വെല്ലുവിളികൾ നേരിടുന്നത് ഇത് ആദ്യമായിട്ടാണ്. അതുകൊണ്ടാണ് നീ തളർന്നു പോയതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ജീവിതത്തിൽ നിന്റെ കുടുംബത്തിൽ നിന്ന് നീ വെല്ലുവിളികൾ അതിജീവിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിൽ നിന്നുമുള്ള വെല്ലുവിളികൾ നിനക്ക് അതിജീവിക്കാനായില്ല. ഈ സമൂഹം ഇങ്ങനെയാണ്. നമ്മെ നിരന്തരം പിന്തുടർന്ന് വേട്ടയാടി കൊമ്ടിരിക്കും. അവിടെയാന്നും തളരരുത്. ഇത് ഇനിയും കൂടുകയോ ഉള്ളൂ. ഇനി ഒരിക്കലും അവൾ കരയില്ല. ഹനാനെ കെട്ടിപ്പിടിച്ചു കൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞു.


ഫേസ്ബുക്കിൽ ആക്ടീവ് അല്ല
തനിയ്ക്ക് നേരേയും സോഷ്യൽ മീഡിയയിലൂടെ വൻ ആക്രമണങ്ങൾ നടന്നിരുന്നു. അതിൽ തന്നെ സമൂഹ മാധ്യമങ്ങളിലൂടെയുളള അഭിപ്രായ പ്രകടനം നിർത്തിയി വെച്ചിരിക്കുകയാണ്. ഇപ്പോൾ ഫേസ്ബുക്കിൽ നിന്ന് കുറച്ച് പിൻമാറിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സൈബർ ആക്രമണത്തിന്റെ പേരിൽ നടി സജിത മഠത്തിലും തന്റെ ഫേസ് ബുക്ക്പേജും അക്കൗണ്ടും ഡീ ആക്ടിവേറ്റ് ചെയ്തിരുന്നു.