പുഴയിലെ ഒരു പ്രണയ രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടം! മനസ് തുറന്ന് നടി ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി, ഭാഗ്യശ്രീ എന്നിങ്ങനെ രണ്ട് പേരുകളില്‍ അറിയപ്പെട്ടിരുന്ന നടി മലയാളികള്‍ക്കും ഏറെ സുപരിചിതയാണ്. ഒരു കാലത്ത് പത്മരാജന്റെയും ഭരതന്റെയും സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള നടി മലയാളത്തില്‍ ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം തമിഴിലടക്കം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നായികയായിട്ടെത്തി.

മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ സംഭവിച്ചൊരു അനുഭവമാണ് നടിയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു വയനാട്ടിലെ ഒരു കാട്ടില്‍ നിന്നും ചി്ത്രീകരിച്ച് കൊണ്ടിരുന്നപ്പോള്‍ സംഭവിച്ച അപകടത്തെ കുറിച്ചും അതില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതിനെ കുറിച്ചും ഭാഗ്യലക്ഷ്മി പറഞ്ഞിരിക്കുന്നത്.

bhagya-lakshmi

'ഉയരും ഞാന്‍ നാടാകെ' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അത്തരത്തിലൊരു നടുക്കുന്ന ഓര്‍മ്മ. മഞ്ച എന്ന ആദിവാസി പെണ്‍കുട്ടിയുടെ റോളായിരുന്നു എനിക്ക്. പടത്തില്‍ കുട്ടേട്ടന്റെ ജോഡിയായാണ് ഞാന്‍ അഭിനയിച്ചത്. വയനാട്ടിലെ ഏതോ ഉള്‍വനത്തില്‍ ചിത്രീകരണം നടക്കുന്നു. പുഴയിലെ ഒരു പ്രണയ രംഗമായിരുന്നു ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നത്. പുഴയിലാണെങ്കില്‍ നല്ല ഒഴുക്കും എങ്ങനെയോ എനിക്ക് നില തെറ്റി.

ഞാന്‍ ഒഴുക്കില്‍പ്പെട്ടു. ഒരു നിമിഷം മരണത്തെ മുന്നില്‍ കണ്ടു. പക്ഷെ ആരൊക്കെയോ ചേര്‍ന്ന് കരയിലേക്ക് പിടിച്ചു കയറ്റി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ആ നടുക്കം മാറിയിട്ടില്ല. അന്നത്തെ സിനിമാ ജീവിതത്തില്‍ നിന്ന് എനിക്ക് കിട്ടിയ സൗഹൃദങ്ങള്‍ ലിസിയും രോഹിണിയുമാണ്. ഇടയ്ക്ക് അവരുമായി ഫോണില്‍ സംസാരിക്കും പറ്റുമ്പോഴൊക്കെ നേരില്‍ കാണുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

25 ഓളം മലയാള സിനിമകളില്‍ ഭാഗ്യലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അതിനൊപ്പം തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു. 1990 ല്‍ വിവാഹത്തോടെ നടി സിനിമാ ജീവിതം അവസാനിപ്പിച്ചു. ശേഷം ഗുജറാത്തിലേക്ക് പോയി. മോഹന്‍ലാല്‍, മമ്മൂട്ടി, റഹ്മാന്‍, രതീഷ്, രജനികാന്ത് തുടങ്ങി മുന്‍നിര നായകന്മാരുടെ നായികയായിട്ടും അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X