For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ മുഖത്ത് നോക്കി ഐ ലവ് യൂ പറഞ്ഞു! തിരിച്ച് ഞാനും അത് പറഞ്ഞെന്ന് ഭാഗ്യലക്ഷ്മി! പിന്നീടോ?

  |

  മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. അഭിനയത്തിലും പാട്ടിലും നൃത്തത്തിലുമെല്ലാം മികവ് തെളിയിച്ച് മുന്നേറുന്ന കംപ്ലീറ്റ് ആക്ടറിനെത്തേടി പത്മഭൂഷണ്‍ പുരസ്‌കാരമെത്തിയിരിക്കുകയാണിപ്പോള്‍. നാല് പതിറ്റാണ്ട് പിന്നിട്ട സിനിമാജീവിതത്തിന് തികച്ചും ലഭിക്കേണ്ട അംഗീകാരങ്ങളിലൊന്ന് കൂടിയാണിതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ ഈ പുരസ്‌കാരം ലഭിക്കാനും മാത്രമായി അദ്ദേഹം എന്ത് ചെയ്തുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. സിനിമാലോകവും ആരാധകരും ഈ അംഗീകാരത്തെ ആഘോഷമാക്കി മാറ്റിയിരുന്നു. സംവിധായകരെയും സഹതാരങ്ങളെയും അമ്പരപ്പിച്ചാണ് മോഹന്‍ലാല്‍ ഓരോ തവണയും എത്തുന്നത്. അദ്ദേഹത്തിന്‍രെ അസാമാന്യ അഭിനയമികവിന് മുന്നില്‍ കട്ട് പറയാന്‍ മറന്ന് പോവുകയും വികാരാധീനനായി നിന്നുപോവുകയും ചെയ്തതിനെക്കുറിച്ചും സംവിധായകര്‍ തുറന്നുപറഞ്ഞിരുന്നു.

  മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലേ? പേരന്‍പിനായി ലഭിച്ചത്? നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ!

  അദ്ദേഹത്തെക്കുറിച്ച് വാചാലരായി നിരവധി പേരാണ് കഴിഞ്ഞ ദിവസം രംഗത്തുവന്നത്. എത്രയെത്ര കഥാപാത്രങ്ങളായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അതാത് കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നു പലപ്പോഴും. അഭിനയം മാത്രമല്ല ആലാപനത്തിലൂടെയും അദ്ദേഹം അമ്പരപ്പെടുത്തിയിരുന്നു. സിനിമകള്‍ക്ക് വേണ്ടി മാത്രമല്ല സ്റ്റേജ് പരിപാടികള്‍ക്ക് വേണ്ടിയും അദ്ദേഹം ഗാനം ആലപിക്കാറുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള ഡബ്ബിംഗ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഭാഗ്യലക്ഷ്മി. നായികമാരുടെ പൂര്‍ണ്ണതയ്ക്ക് മിഴിവേകുന്ന കാര്യത്തില്‍ അവരുടെ ശബ്ദം ഏറെ പ്രധാനപ്പെട്ടതാണ്. വന്ദനത്തിന്റെ ഡബ്ബിംഗിനിടയിലെ അനുഭവത്തെക്കുറിച്ചാണ് അവര്‍ തുറന്നുപറഞ്ഞിട്ടുള്ളത്.

  അനിരുദ്ധനെ ജീവിതത്തിലും ഭര്‍ത്താവാക്കിയ അമ്പിളി ദേവി!സീതയിലെ ട്വിസ്റ്റാണോ വിവാഹത്തിലേക്ക് നയിച്ചത്?

  വന്ദനം ഡബ്ബിംഗിനെക്കുറിച്ച്

  വന്ദനം ഡബ്ബിംഗിനെക്കുറിച്ച്

  പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് വന്ദനം. മോഹന്‍ലാലും ഗിരിജ ഷെട്ടറുമായിരുന്നു നായികാനായകന്‍മാരായെത്തിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍താരനിരയായിരുന്നു അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളായിരുന്നു മറ്റൊരു ആകര്‍ഷണം. ഗാഥ ജാമിന്റെ പരസ്യവും ആ വാചകവും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഈ സിനിമയുടെ ഡബ്ബിംഗിനിടയിലെ രസകരമായ സംഭവത്തെക്കുറിച്ചാണ് ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിട്ടുള്ളത്. ചാനല്‍ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

  ഐ ലവ് യൂ പറഞ്ഞത്

  ഐ ലവ് യൂ പറഞ്ഞത്

  ഗാഥയുടെ ഐ ലവ് യൂ പറച്ചില്‍ ഏറെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ്. എങ്കിലേ എന്നോട് പറ എന്ന ഡയലോഗ് പല സ്ഥലങ്ങളിലും ഇന്നും ആവര്‍ത്തിച്ച് കേള്‍ക്കാറുണ്ട്. അത്രയേറെ വൈറലായിരുന്നു ഈ ഡയലോഗ്. മോഹന്‍ലാലും ഞാനും ഒരുമിച്ചാണ് ഈ ഡയലോഗ് ഡബ്ബ് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒരു ക്യാബിനകത്ത് നിന്ന് മുഖത്തോട് മുഖം നോക്കിയാണ് തങ്ങള്‍ ഐലവ് യൂ പറഞ്ഞതെന്ന് താരം അവര്‍ പറയുന്നു. മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ തിരിച്ച് അതേ പോലെ പറയുകയായിരുന്നു താന്‍. സംവിധായകനായ പ്രിയദര്‍ശനും അപ്പോള്‍ ഹാപ്പിയായിരുന്നു.

  നരേന്ദ്രപ്രസാദും ഉണ്ടായിരുന്നു

  നരേന്ദ്രപ്രസാദും ഉണ്ടായിരുന്നു

  ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു സിനിമയായ ചിത്രത്തിന്റെ ഡബ്ബിംഗിനിടയില്‍ നരേന്ദ്രപ്രസാദ് ഒപ്പമുണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു അദ്ദേഹം ഡബ്ബിംഗിന് എത്തിയത്. ഡബ്ബിംഗ് എന്താണെന്ന കാര്യം പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. അപ്പോഴാണ് ഇവരുടെ ഡബ്ബിംഗ് കണ്ടോളൂയെന്ന് പറഞ്ഞ് തങ്ങളുടെ അടുത്തേക്ക് അദ്ദേഹത്തെ വിട്ടത്. ടേക്കാണെന്നത് പോലും മറന്ന് ചിരിക്കുകയായിരുന്നു അദ്ദേഹം.

  അത്ഭുതത്തോടെ ചോദിച്ചു

  അത്ഭുതത്തോടെ ചോദിച്ചു

  ആ കാഴ്ച അദ്ദേഹത്തിന് അത്ഭുതമായിരുന്നു. ഒരു മൈക്കിന് മുന്നിലിരുന്ന് എന്ത് ഭംഗിയായാണ് നിങ്ങള്‍ ഇത് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അഭിനയിക്കുന്നതിനിടയില്‍ നിരവധി സപ്പോര്‍ട്ട് നമുക്ക് മുന്നിലുണ്ടാവും. എന്നാല്‍ ഇവിടെ അങ്ങനെയൊന്നുമില്ലെന്നും ഇത് തന്നെക്കൊണ്ട് സാധിക്കുമോയെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്‍രെ ആശങ്ക.സാധാരണ പറയുന്നത് പോലെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് അദ്ദേഹത്തിനെ സമാധാനിപ്പിച്ചപ്പോഴാണ് അദ്ദേഹം അത് പൂര്‍ത്തിയാക്കിയത്.

  English summary
  Bhagyalkashmi about dubbing experience with Mohanlal.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X