'ഡബ്ല്യുസിസിയിലെ ആ രണ്ട് നടിമാർ ചെയ്യുന്നതോ?; അവരെന്നോട് സംസാരിക്കാറില്ല, മഞ്ജുവുമായുള്ള സൗഹൃദം'

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഡബ്ല്യുസിസിയുടെ പ്രയത്നങ്ങളെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്ത് വരുന്നുണ്ട്. സിനിമാ രം​ഗത്തെ ചൂഷണങ്ങൾക്കെതിരെ നിന്ന സംഘടനയിലെ പല നടിമാർക്കും അവസരങ്ങൾ നഷ്ടമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയിലെ സ്ഥാപക അം​ഗമായ ഒരു നടിയെക്കുറിച്ച് വിമർശനമുണ്ട്. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഈ നടി കാര്യങ്ങൾ തുറന്ന് പറഞ്ഞില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇപ്പോഴിതാ ഇതേക്കുറിച്ചും ഡബ്ല്യുസിസിയെക്കുറിച്ചും സംസാരിക്കുകയാണ് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. ആരാണ് ഈ നടിയെന്ന് തനിക്കറിയില്ലെന്ന് ഭാ​ഗ്യലക്ഷ്മി പറയുന്നു. പോപഡോമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഞാൻ അതിനകത്തുണ്ടായിരുന്നെങ്കിൽ ഇന്ന ആളെക്കുറിച്ചാണ് പറഞ്ഞതെന്ന് പറഞ്ഞേനെ. എനിക്കതേക്കുറിച്ച് ഒന്നും പറയാനില്ല.

Bhagyalakshmi

നിലപാട് എന്ന് ഓരോരുത്തരുടെ ക്യാരക്ടറാണ്. അത് എല്ലാവർക്കും ഉണ്ടാകണം എന്നില്ല. ഇവരുടെ കൂട്ടായ്മയിലുള്ള ഒരു നടിയുടെ ഷൂട്ടിം​ഗ് സെറ്റിൽ മറ്റൊരു ന‌ടി അവരുടെ കാരവാനിലെ ബാത്ത് റൂം ഉപയോ​ഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ സമ്മതിച്ചില്ല എന്ന ആരോപണവും നമ്മൾ കേട്ടല്ലോ. അത് ആരാണെന്ന് അറിയില്ല. പിന്നെ ആരാണെന്ന് എന്തിനാണ് അറിയുന്നതെന്ന് ഭാ​ഗ്യലക്ഷ്മി ചോദിച്ചു.

ആ കൂട്ടായ്മയിലുള്ള രണ്ട് സ്ത്രീകൾ സങ്കടം ചെന്ന് പറയുന്നവരോട് സഹകരിക്കുന്നില്ല. ഒരു നടൻ അവാർഡ് ദാന വേദിയിൽ ഒരു നടൻ അവാർഡ് ശിൽപ്പത്തെയും സ്ത്രീകളെയും ചേർത്ത് പറഞ്ഞു. അദ്ദേഹം ന്യൂജെൻ സിനിമകളിൽ പ്രവർത്തിക്കുന്നു. ഇവരെല്ലാം അദ്ദേഹത്തോടൊപ്പം സിനിമകളിൽ സഹകരിക്കുന്നുണ്ട്. ആ കൂട്ടത്തിൽ പലരും സ്ത്രീ വിരുദ്ധമായി പലതും പറയുന്നുണ്ട്. ഇവരാരും പ്രതികരിക്കുന്നില്ല. തെറ്റ് ചെയ്താൽ ആർക്ക് നേരെയും വിരൽ ചൂണ്ടാനുള്ള ധൈര്യം കാണിക്കേണ്ടതുണ്ടെന്നും ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി.

Manju Warrier  Bhagyalakshmi

അവരെപ്പോഴും ഹൈറാർക്കി എന്ന വാക്ക് ഉപയോ​ഗിക്കുന്നുണ്ട്. അവരുടെ ഉള്ളിലുമുണ്ട് ഈ ഹൈറാർക്കി. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഡബ്ല്യുസിസിയിലേക്ക് സങ്കടം ചെന്ന് പറയാൻ പറ്റില്ല. കാരണം അവർ വലിയ ആളുകളാണ്. പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ വിളിച്ചാൽ അവരാരും ഫോൺ എടുക്കില്ല. ഞാൻ ശബ്ദം കൊടുത്ത നടിമാരുടെ നമ്പർ എന്റെ കെെയിൽ ഇല്ല. ഞാൻ വിളിക്കുമ്പോൾ എടുക്കില്ല. ഞാൻ ഇന്ന ആളാണ്. ഫോൺ എ‌ടുക്കണേ എന്ന് പറയുമ്പോഴാണ് അവർ ഫോൺ എടുക്കുന്നത്.

ശബ്ദം കൊുത്ത ഡബ്ല്യുസിസിയിലെ അം​ഗങ്ങൾ എന്നെ വിളിച്ച് പൊതുവിഷയങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. അവർക്ക് ശബ്ദം കൊടുത്തിട്ട് സിനിമ കൊള്ളാമെന്ന് പോലും അവർ പറഞ്ഞിട്ടില്ല. പിന്നെയല്ലേ. ഡബ്ല്യുസിസിയിലെ ആരും തന്നെ എന്നോട് ഒരു വിഷയവും സംസാരിക്കാറില്ല. കഴിയുന്നതും തന്നെ അകറ്റി നിർത്താനേ ശ്രമിച്ചിട്ടുള്ളൂയെന്നും ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി.

അതേസമയം സിനിമാ രം​ഗത്ത് മഞ്ജു വാര്യരുമായി സൗഹൃദമുണ്ടെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നുണ്ട്. മഞ്ജുവിന് തിരക്കായതിനാൽ വിളിച്ച് ശല്യപ്പെടുത്താറില്ല. ഇടയ്ക്ക് സംസാരിക്കും. മഞ്ജുവിന്റെ ഡേറ്റ് വാങ്ങാത്തരുമോ എന്ന് ചിലർ ചോദിക്കും. എന്നാൽ താനതിനൊന്നും തയ്യാറല്ലെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

Read more about: bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X