'ഇതിലും ഭേദം എന്നെ അവിടെ വെച്ച് കൊല്ലുന്നതായിരുന്നുവെന്ന് അവൾ പറഞ്ഞു, കോടതിക്കുള്ളിൽ നടന്നത് വെർബൽ റേപ്പ്'

By Desk

നടിയെ ആക്രമിച്ച കേസിലെ വിധി വന്നശേഷം മലയാള സിനിമ ലോകം രണ്ട് തട്ടിലായ അവസ്ഥയാണ്. ചിലർ നടൻ ദിലീപിനൊപ്പവും വേറെ ചിലർ അതിജീവിതയ്ക്കൊപ്പവുമാണ്. തുടക്കം മുതൽ ഇതുവരെയും അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുന്ന രണ്ടുപേരാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും ‍ഡബ്ബിങ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിയും. നിയമത്തിന്റെ മുമ്പിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന് നിരന്തരമായ വേദനകൾക്കും കണ്ണീരുകൾക്കും മാനസിക സംഘർഷങ്ങൾക്കും ശേഷം മനസിലായെന്ന് അതിജീവിത സോഷ്യൽ മീഡിയയിൽ കുറിച്ചതിന് പിന്നാലെ ഇര ഇത്രയും വർഷക്കാലം അനുഭവിച്ച വേദനകൾ വെളിപ്പെടുത്തുകയാണ് രഞ്ജു രഞ്ജിമാറും ഭാ​ഗ്യലക്ഷ്മിയും.

അവളുടെ കണ്ണുകളിൽ നിന്നും വീഴുന്ന ഓരോ തുള്ളി ചോരക്കും വിധിയും വിധി പറഞ്ഞവരും അതിന് കൂട്ട് നിന്നവരും ഒരുനാൾ കണക്ക് പറയുമെന്ന് രഞ്ജു രഞ്ജിമാർ കുറിച്ചു. ട്രയൽ സമയത്ത് അതിജീവിതയ്ക്ക് എതിരെ കോടതിക്കുള്ളിൽ നടന്നത് വെർബൽ റേപ്പായിരുന്നുവെന്ന് ഭാ​ഗ്യലക്ഷ്മിയും തുറന്ന് അടിച്ചു.

Bhagyalakshmi
Photo Credit: Bhagyalakshmi / renju renjimar

വിദ്യാസമ്പന്നരായ അരിയിട്ട് ചോറ് വെച്ച് തിന്നുന്ന ഓരോ മലയാളികളും അറിയാൻ... പെൺമക്കളുള്ള മാതാപിതാക്കൾ അറിയാൻ... നിങ്ങൾ അറിയാത്ത കുരുക്കുകൾ അഴിയാത്ത പിന്നാമ്പുറ കഥകൾ ഉണ്ടെന്നുള്ള വസ്തുത പരമായ നഗ്ന സത്യം അത് ദൈവത്തിന്റെ കണക്ക് ബുക്കിൽ എഴുതി ചേർത്ത് കഴിഞ്ഞു. വിധിയും വിധി പറഞ്ഞവരും അതിന് കൂട്ട് നിന്നവരും അനുഭവിക്കും ഒരുനാൾ.

അവൾ അലറി കരഞ്ഞതുപോലെ നിങ്ങൾ ഓരോരുത്തരും കരയും. അവളുടെ പ്രായം, അവളുടെ സ്വപ്നം, അവളുടെ തൊഴിൽ ഇതെല്ലാം നിക്ഷേധിച്ച ഇടത്ത് തിരിച്ചടികൾ ഉണ്ടാകും. കൂറ് മാറിയവരും പണം എണ്ണി വാങ്ങിയവരും കുറിച്ച് വെച്ചോളൂ... ഉറങ്ങില്ല നിങ്ങൾ... ഒരു വേശ്യ സ്ത്രീ പോലും തന്നെ പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിക്കാൻ ധൈര്യപ്പെടില്ല. അവളുടെ കണ്ണുകൾക്ക്‌ എന്ത് തിളക്കം ആയിരുന്നു.

ഇന്ന് വിതുമ്പി നിൽക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും വീഴുന്ന ഓരോ തുള്ളി ചോരക്കും കണക്ക് പറയും ഇത് ശാപം അല്ല. സത്യം അറിയാവുന്ന നേരിൽ കണ്ട സത്യങ്ങൾ കോടതിക്ക് മുന്നിൽ ഉറക്കെ വിളിച്ച് പറഞ്ഞ പരിഹാസം നിറഞ്ഞ കുറേപേരുടെ മുന്നിൽ തല ഉയർത്തി പിടിച്ച് വീണ്ടും വീണ്ടും സത്യങ്ങൾ ആവർത്തിച്ച് പറഞ്ഞ രഞ്ജു രഞ്ജിമാർ... പറ്റുമെങ്കിൽ എന്നെ കൊന്നോളൂ. പോകുമ്പോഴും ഉറച്ച മനസോടെ പോകും... ആരും വരില്ല കേസിന് എന്നാണ് രഞ്ജു രഞ്ജിമാർ കുറിച്ചത്.

അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ പല തരത്തിലുള്ള ഭീഷണികളും മാറ്റി നിർത്തലുകളും രഞ്ജു അനുഭവിച്ചിരുന്നു. ട്രയൽ തുടങ്ങിയ ദിവസം മുതൽ സ്വകാര്യ സംഭാഷണത്തിൽ അവൾ നിരന്തരം പറയുന്നുണ്ടായിരുന്നു... എനിക്ക് ഇനി പോവണ്ട... ഞാൻ ഇനി പോവുന്നില്ല. എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടാണ്.

Bhagyalakshmi
Photo Credit: Bhagyalakshmi / renju renjimar

അത്തരത്തിലാണ് അവിടെയുള്ള പെരുമാറ്റം... കോടതിയുടേയും ചോദ്യം ചെയ്യുന്നവരുടെ പരിഹാസങ്ങളും. ഇത്തരത്തിൽ ലൈം​ഗീകാതിക്രമ കേസുകൾ കോടതയിൽ വരുമ്പോൾ അത് ട്രയൽ നടക്കുന്ന സമയത്ത് അതിജീവിതമാർ വീണ്ടും വീണ്ടും വെർബൽ റേപ്പിന് ഇരയാകാറുണ്ട്. എല്ലാ കേസിലും പതിവ് തന്നെയാണ്. ആ സമയളിൽ ആ പെൺകുട്ടികൾ അനുഭവിക്കുന്ന വേദന എത്ര പേർ മനസിലാക്കിയിട്ടുണ്ടെന്ന് എനിക്ക് അറിയില്ല.

എന്താണ് നടന്നതെന്ന് അതിജീവിതയുടെ വായിൽ നിന്ന് സംഭവം നടന്ന മൂന്നാം ദിവസം കേട്ടൊരു വ്യക്തിയാണ് ഞാൻ. അവൾ നെഞ്ചുപൊട്ടി പറയുന്നത് നേരിട്ട് ഇരുന്ന് കേട്ടു. കോടതിയിൽ അവൾ അനുഭവിച്ച അപമാനം വളരെ വലുതാണ്. കിട്ടിയ തെളിവുകൾ കിട്ടാത്തപോലെ ഇരിക്കുകയും പറയുന്ന കാര്യങ്ങൾ കേൾക്കാത്തത് പോലെ ഇരിക്കുകയും ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടത്.

പറയുന്ന കാര്യങ്ങൾ ഒന്ന് നോട്ട് ചെയ്യുവെന്ന് അവൾ പറഞ്ഞപ്പോൾ നിന്റെ സ്റ്റെനോ​ഗ്രാഫറല്ലെന്നായിരുന്നു മറുപടി. പിന്നെ എങ്ങനെയാണ് തനിക്ക് നീതി കിട്ടുമെന്ന് അവൾക്ക് വിശ്വാസമുണ്ടാകുന്നത്. ട്രയൽ എട്ട് ദിവസമൊക്കെ ആയപ്പോൾ അവൾ പറഞ്ഞു ഇതിലും ഭേദം എന്നെ അവിടെ വെച്ച് കൊല്ലുന്നതായിരുന്നു നല്ലതെന്ന്. കോടതിക്കുള്ളിൽ അവളെ നിർത്തി എല്ലാവരും വെർബൽ റേപ്പ് നടത്തി ആസ്വദിച്ചു എന്നാണ് ഭാ​ഗ്യലക്ഷ്മി പറഞ്ഞത്.

More from Filmibeat

Read more about: bhagyalakshmi Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X