»   » ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

Posted By:
Subscribe to Filmibeat Malayalam

ഇങ്ങനെയും സെലിബ്രേറ്റികളുണ്ടോ...? തിരുവനന്തപുരത്തെ തെരുവോരങ്ങളില്‍ ഭിക്ഷയാചിക്കുന്നവരുടെ, മാസങ്ങളായി കുളിക്കാതെയും മറ്റും ജഡപിടിച്ചു കിടന്ന താടിയും മുടിയും വെട്ടി കുളിപ്പിച്ചു പുതിയ ഉടുപ്പുകള്‍ അവര്‍ക്ക് നല്‍കി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി സെലിബ്രിട്ടി താരങ്ങളുടെ നിര്‍വചനം മാറ്റിയെഴുതുന്നു.

ഓട്ടോ മുരുകന്‍ എന്നറിയപ്പെടുന്ന മുരുകനൊപ്പം ചേര്‍ന്നാണ് ഭാഗ്യ ലക്ഷ്മി തെരുവുമക്കളെ പുതു ജീവിത്തതിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഒന്നരപ്പതിറ്റാണ്ടായി അയ്യായിരത്തോളം ആലംബഹീനരെയാണ് മുരുകന്‍ തെരുവുകളില്‍ നിന്ന് വീണ്ടെടുത്തത്. ചിത്രങ്ങങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

ഇയാളെ ഒന്ന് ശ്രദ്ധിക്കുക. തലസ്ഥാന നഗരിയിലെ തെരുവില്‍ ആരോരും ഇല്ലാതെ അലയുന്നയാള്‍. പേര്, പ്രതാപ്. മറ്റൊരു ചോദ്യത്തിനും ഇയാളുടെ കൈയ്യില്‍ ഉത്തരമില്ല

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

ഇത്തരക്കാരെ പലരും കണ്ടില്ലെന്ന് നടിച്ച് മുഖം തിരിയ്ക്കുന്നു. പക്ഷെ ഭാഗ്യ ലക്ഷ്മിയ്ക്കും മുരുകനും അതിന് കഴിഞ്ഞില്ല.

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

പ്രതാപിനെ മുടിവെട്ടി കുളിപ്പിക്കാനൊരുങ്ങുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

മാസങ്ങളായി കുളിച്ചിട്ടില്ല. മുഷിഞ്ഞ വസ്ത്രം. ഒന്നും ഭാഗ്യ ലക്ഷ്മിയ്ക്ക് വിഷയമായിരുന്നില്ല. കത്രികയെടുത്ത്, കൈയ്യില്‍ ഒരു പ്ലാസ്റ്റിക് കവറുപോലും ധരിക്കാതെ ഒരു കുഞ്ഞിനോടുള്ള വാത്സല്യത്തോടെ ഭാഗ്യ ലക്ഷ്മി തന്നെ മുടി വെട്ടിക്കൊടുക്കാന്‍ തുടങ്ങി

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

തിരുവനന്തപുരത്തെ തെരുവോരങ്ങളില്‍ അസുഖം ബാധിച്ചും, ഭിക്ഷയാചിച്ചു നടന്നവരെയും പുതുജീവിതത്തിലേക്ക് കൂട്ടികൊണ്ടുവന്നിരിക്കുകയാണ് മുരുകനും ഭാഗ്യലക്ഷ്മിയും.

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന സെലിബ്രിട്ടികളെ കണ്ടിട്ടുണ്ട്. അത്തരക്കാര്‍ ഒരു മുടി വെട്ടി മാറി നില്‍ക്കും. എന്നാല്‍ ഭാഗ്യ ലക്ഷ്മി തന്നെയാണ് മുടി മുഴുവന്‍ വെട്ടിയതും കുളിപ്പിച്ചതുമെല്ലാം

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

തലയില്‍ ഒന്ന് തലോടിക്കൊണ്ട് ഭാഗ്യലക്ഷ്മി പ്രാതിപിനെ കുളിപ്പിച്ചു

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

ആര്‍ക്കും വേണ്ടാതെ തെരുവോരങ്ങളില്‍ അലഞ്ഞുനടക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് സ്വന്തമായി ഭക്ഷണവും പാര്‍പ്പിടവും നല്‍കുകയാണ് വര്‍ഷങ്ങളായി ഓട്ടോ മുരുകന്‍ ചെയ്യുന്നത്.

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

തെരുവുമക്കളുടെ പുനരധിവാസത്തിനായി 'തെരുവുവെളിച്ചം' എന്ന പേരില്‍ എറണാകുളം കാക്കനാട് കളക്ടറേറ്റിനുസമീപം സംഘടനയും മുരുകന്‍ നടത്തുന്നുണ്ട്.

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

ജീവിതത്തിന്റെ കൈപ്പുനീര്‍ ഒരുപാട് കുടിച്ച കലാകാരിയാണ് ഭാഗ്യ ലക്ഷ്മിയും.

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

തെരുവില്‍ ആരോരുമില്ലാതെ അലയുന്നവരില്‍ കുഷ്ഠരോഗികളുണ്ട്, മാനസിക വിഭ്രാന്തി ബാധിച്ചവരുണ്ട്, മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരും മാറാവ്യാധികളാല്‍ ദുരിതമനുഭവിക്കുന്നവരുമുണ്ട്.

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

ഒരമ്മ കുഞ്ഞിനോട് കാണിക്കുന്ന വാത്സ്യത്തോടെയാണ് ഭാഗ്യ ലക്ഷ്മി പ്രാതിപിനെ കുളിപ്പിച്ച് തോര്‍ത്തിച്ച് എടുത്തത്

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

ഒരു സെലിബ്രിട്ടിയുടെ ജാഡ ഭാഗ്യലക്ഷ്മിയ്ക്ക് ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, തെരുവുമക്കളെ തൊടുമ്പോള്‍ ഒരറപ്പും അവരുടെ മുഖത്തു പോലും ഉണ്ടായിരുന്നില്ല

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

കുളിപ്പിച്ചതിന് ശേഷം പുതിയ ഉടുപ്പ് അണിയിച്ചു കൊടുത്തു

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷും മുരുകനും ഭാഗ്യലക്ഷ്മിയ്ക്കും പിന്തുണ നല്‍കി

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

ഇതാണ് പ്രതാപിന്റെ വിശ്വരൂപം. ഏത് നാട്ടില്‍ ജനിച്ചെന്നോ, എവിടെയാണോ എന്നൊന്നും ഇദ്ദേഹത്തിനും അറിയില്ല. ചോദിച്ചാല്‍ പേര് മാത്രം മറയും

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

പ്രാതിനെ കുളിപ്പിതിന് ശേഷം അടുത്തയാളെയും അതുപോലെ

ഈ ചിത്രങ്ങള്‍ കാണണം; ഭാഗ്യ ലക്ഷ്മിയെ നമിച്ചു പോകും...

അങ്ങിനെ എട്ടുപേരെ ഭാഗ്യ ലക്ഷ്മിയും മുരുകനും കരയകറ്റാനുള്ള ശ്രമിത്തിലാണ്. ആദ്യം ആശുപത്രിയില്‍ എത്തിക്കണം. പിന്നെ കോടതി. ഒടുവില്‍ ആതുരാലയത്തിവലേക്ക്....

English summary
Bhagyalakshmi helped street-arabs to take bath

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam