ശോഭനയ്ക്ക് ആ മൂല്യം മനസിലായിട്ടേ ഇല്ല; സൂഫി പറഞ്ഞ കഥ എന്തെന്ന് അറിയാതെ ആ നടി: ഭാ​ഗ്യലക്ഷ്മി

ഡബ്ബിം​ഗ് മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് ഭാ​ഗ്യലക്ഷ്മി. ഒരു കാലഘട്ടത്തിലെ മലയാളത്തിലെ മിക്ക നായിക നടിമാർക്കും ശബ്ദം നൽകിയത് ഭാ​ഗ്യലക്ഷ്മിയാണ്. ശോഭന, ഉർവശി, രേവതി തുടങ്ങി നിരവധി പേർ ഭാ​ഗ്യലക്ഷ്മിയുടെ ശബ്ദത്തിൽ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. ഡബ്ബിം​ഗിൽ തനിക്ക് അതൃപ്തി തോന്നിയ സിനിമകളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ ഭാ​ഗ്യലക്ഷ്മി. യെസ് 27 ന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

മറ്റ് ഭാഷകളിലെ നടിമാർക്ക് ഡബ്ബ് ചെയ്യുന്നത് നമുക്ക് ഇരട്ടി ഉത്തരവാദിത്വമാണ്. ഒന്നാമത് അവർക്ക് ഭാഷ അറിയാത്തതിന്റെ പരിമിതികളുണ്ട്. അന്ന് ഡയലോ​ഗ് അവർക്കായി ഇം​ഗ്ലീഷിൽ എഴുതി എടുത്താണ് പറയുക. കൃത്യമായ ഉച്ചാരണത്തിലല്ല ഈ എഴുതിക്കൊടുക്കുന്നത്. അതിന്റെയൊക്കെ ബുദ്ധിമുട്ട് വരും. എംടി സാറിന്റെ സിനിമയിൽ രൂപിണി എന്ന നടിക്ക് ഡബ്ബ് ചെയ്തു. എംടി സാറിന്റെ ഒരുപാട് സിനിമകൾ ഞാൻ ഡബ് ചെയ്തിട്ടുണ്ട്. അതൊരു ഭാ​ഗ്യമാണ്. സാധാരണ എംടി സാറില്ലാതെ അദ്ദേഹത്തിന്റെ സിനിമകൾക്ക് ഡബ്ബ് ചെയ്യാൻ പറ്റില്ല. ഞാനിതാണ് എഴുതിയത്, ഇതിൽ ഒരു ദീർഘമോ വള്ളിയോ കുത്തോ മാറ്റരുത് എന്ന് കർക്കശമായി പറയുന്നയാളെ നമുക്ക് സിനിമയിൽ കാണാൻ പറ്റില്ല.

Bhagyalakshmi  Shobana

എന്നാൽ എംടി സാറില്ലാതെയായിരുന്നു ആ സിനിമയുടെ ഡബ്ബിം​ഗ്. രൂപിണി എന്തോ പറയുന്നു. മനസിലാകുന്നില്ല. അത് മാറ്റി വെച്ചു. പിന്നീട് എംടി സർ വന്നപ്പോഴാണ് ഡ‍യലോ​ഗ് മനസിലായത്. ഇങ്ങനെയുള്ള നടിമാർ വരുമ്പോൾ ഫീലിം​ഗ്സ്, ലിപ് മൂവ്മെന്റ്, ക്ലാരിറ്റി എന്നിവയെല്ലാം നോക്കണം. ഇതെല്ലാം നോക്കുമ്പോഴേക്കും ഭയങ്കര ബാധ്യതയാകും.

വന്ദ​നം സിനിമയിലെ നായികയ്ക്ക് മലയാളം എന്ന ഭാഷയുണ്ടോയെന്ന് പോലും അറിയില്ല. കൂടുതലും ഇം​ഗ്ലീഷാണ് അവർ പറഞ്ഞിരിക്കുന്നത്. ഏറ്റവും കംഫർട്ടബിൾ ആയി അവർ ചെയ്ത സീൻ ഐ ലവ് യു മാത്രമാണ്. കാരണം അത് ഇം​ഗ്ലീഷിലാണ്. ചന്ദ്രലേഖയിൽ പൂജ ബത്രയ്ക്ക് ഡബ് ചെയ്യുമ്പോഴും ഒരുപാട് കഷ്ടപ്പെട്ടു. ഡബ്ബിം​ഗിൽ അഡ്ജസ്റ്റ് ചെയ്യുന്നതിന് പരിധിയുണ്ട്.

സൂഫി പറഞ്ഞ കഥ എന്ന സിനിമയിൽ നായിക നടിക്ക് എന്താണ് സൂഫി പറഞ്ഞ കഥ എന്ന് മനസിലായിട്ടേ ഇല്ല. അതിന്റെ മൂല്യം മനസിലായിട്ടില്ല. അന്യഭാഷയിൽ നിന്ന് നടിയെ കൊണ്ട് വന്നത് കൊണ്ടാണത്. അ​ഗ്നിസാക്ഷി എന്ന സിനിമയെക്കുറിച്ച് ശോഭനയ്ക്ക് മനസിലായിട്ടേ ഇല്ല. അത് ചരിത്രമാണെന്നോ സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ കൃതിയാണെന്നോ ഒരു സമുദായത്തിന് പറയാനുള്ളതാണെന്നോ ശോഭനയ്ക്ക് മനസിലായിട്ടില്ല. ആ മൂല്യം മനസിലാക്കിയില്ല. അങ്ങനെ ആ സിനിമ ഡബ് ചെയ്യുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. സംവിധായകൻ ശ്യാമപ്രസാദിനോട് ഇത് പറയുകയും ചെയ്തിരുന്നു. സൂഫി പറഞ്ഞ കഥ, അ​ഗ്നിസാക്ഷി എന്നീ സിനിമകൾ ഡബ് ചെയ്തപ്പോൾ തനിക്ക് തൃപ്തി തോന്നിയിരുന്നില്ലെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. ഡബ്ബിം​ഗ് രം​ഗത്ത് ഇപ്പോൾ ഭാ​ഗ്യലക്ഷ്മി പഴയത് പോലെ സജീവമല്ല.

More from Filmibeat

Read more about: bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X