ഈ വാദത്തിൽ ഡിവോഴ്സ് കിട്ടില്ലെന്ന് വക്കീൽ, അദ്ദേഹം അങ്ങനെയാെരാളല്ലെന്ന് ഞാൻ: ഭാഗ്യലക്ഷ്മി പറയുന്നു
താൻ പുരുഷ വിരോധി അല്ലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തന്റെ വ്യക്തി ജീവിതവും ഈ പ്രസ്താവനയ്ക്കിടെ ഭാഗ്യലക്ഷ്മി പരാമർശിച്ചു. ഞാൻ പുരുഷ വിരോധി അല്ല. എനിക്ക് രണ്ട് ആൺമക്കളാണ്. അതിനാൽ എനിക്ക് പുരുഷ വിരോധിയാകാൻ പറ്റില്ല. സുരേഷ് ഗോപിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഞാൻ സുരേഷ് ഗോപിക്കൊപ്പം നിന്ന ആളാണ്. സ്റ്റുഡിയോയിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലാണ് പ്രശ്നമുണ്ടായാൽ പുരുഷന്റെ ഭാഗത്താണ് ന്യായമെങ്കിൽ അവർക്കൊപ്പം നിൽക്കും. ഞാൻ പുരുഷ വിരോധിയല്ല. സ്ത്രീപക്ഷത്ത് മാത്രം നിൽക്കുന്ന ആളുമല്ല ഞാൻ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
പുരുഷ കമ്മീഷൻ വേണം എന്നാണ് തന്റെ അഭിപ്രായമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ചിലയിടങ്ങളിൽ അന്യായമായി പുരുഷൻമാരുടെ പേരിൽ ഇല്ലാത്ത കുറ്റം ചാർത്തും. ഡിവോഴ്സ് കേസിൽ സ്ത്രീ ഗാർഹിക പീഡനം അനുഭവിച്ചാൽ അത് മനസിലാക്കാം. പുരുഷൻമാരും ഗാർഹിക പീഡനം അനുഭവിക്കുന്നുണ്ട്. അവർ പുറത്ത് പറയില്ല. അവർക്ക് നാണക്കേടാണ്. മറ്റൊരു വിഷയം എങ്ങനെയെങ്കിലും ഡിവോഴ്സ് കിട്ടാൻ വേണ്ടി കുറേ ഇല്ലാത്ത കാര്യങ്ങൾ ആണുങ്ങളുടെ പേരിൽ പറയും.

ഞാൻ ഡിവോഴ്സ് ചെയ്തപ്പോൾ എനിക്ക് പറ്റുന്നില്ല എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. എനിക്ക് സ്നേഹം കിട്ടുന്നില്ല. എന്റെ ഭർത്താവ് എന്റെ സമ്പാദ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അങ്ങനെയൊരാൾക്കൊപ്പം എനിക്ക് ജീവിക്കാൻ താൽപര്യമില്ല എന്നേയുള്ളൂ എന്റെ സ്റ്റേറ്റ്മെന്റ്. പക്ഷെ ഇതിന് ഡിവോഴ്സ് കിട്ടില്ലെന്നാണ് എന്നോട് വക്കീൽ പറഞ്ഞത്. എന്തെങ്കിലും പറയ്, പുള്ളിക്ക് അവിഹിത ബന്ധമെന്നോ മറ്റോയെന്ന് എന്നോട് പറഞ്ഞു. ആ മനുഷ്യൻ അങ്ങനെ ഒരാളല്ലെന്ന് ഞാൻ. തിരിച്ചും നടക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.ഈയടുത്ത് വിവാഹമോചനത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി സംസാരിച്ചിരുന്നു.
എന്തൊക്കെയോ ജീവിതത്തിൽ സംഭവിച്ചു. സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കാനിരിക്കുന്നതും നല്ലതിന്. 2000 ലാണ് ഭർത്താവിന്റെ അച്ഛൻ മരിച്ചത്. 2001 ൽ ഒരു വർഷത്തെ ചടങ്ങുകളൊക്കെ കഴിഞ്ഞ് ഞാനിവിടെ നിന്നും ഇറങ്ങി. ചേച്ചിക്കൊരു മോനുണ്ടായിരുന്നു. 2018 ലെ വെള്ളപ്പൊക്കത്തിൽ മരിച്ച് പോയി. ഈ വീട്ടിൽ ചേച്ചിയും ചേട്ടനും മാത്രമാണ് താമസിക്കുന്നത്. ഞാനിവിടെ ഇടയ്ക്ക് വരും. അവരോടൊപ്പം പുറത്ത് പോകുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. മുൻഭർത്താവിനൊപ്പം താമസിച്ച വീടിന്റെ ഉൾഭാഗവും ഭാഗ്യലക്ഷ്മി വ്ലോഗിൽ കാണിക്കുന്നുണ്ട്.
മുൻ ഭർത്താവിന്റെ വീട്ടുകാരുമായി ഞാൻ വളരെ നല്ല സൗഹൃദത്തിലാണ്. ഇടയ്ക്കിടക്ക് പോകാറുണ്ട്. അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ കൂടെ നിൽക്കാറുണ്ട്. രണ്ട് ദിവസം എന്നെ കണ്ടില്ലെങ്കിൽ എന്തുപറ്റി ലക്ഷ്മി എന്ന് ചോദിക്കാറുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെയും ആരെയും ഒരു ശത്രുവായി ഞാൻ കണ്ടിട്ടില്ലെന്നും ഭാഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സമകാലിക വിഷയങ്ങളിൽ ശക്തമായി ഇടപെടുന്ന ഭാഗ്യലക്ഷ്മി പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications
