twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉർവശിയുടെ വാക്കെന്നെ അപമാനിച്ചു! നടിയുമായുള്ള പ്രശ്നത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി

    |

    മലയാളത്തിലെ മുൻനിര നടിമാരെല്ലാം ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിലാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നത്. കഥാപാത്രങ്ങൾ പോലെ തന്നെ ഭാഗ്യലക്ഷ്മിയുടെ ശബ്ദദവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത്. ഇന്നും ആ ശബ്ദം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ശബ്ദം കൊണ്ട് ഭാഗ്യലക്ഷ്മി വിസ്മയിപ്പിക്കുമ്പോൾ അഭിനയത്തിലൂട പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉർവശി. ഇരുവരുടേയും പിണക്കം ആദ്യകാല സിനിമ കോളങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു.

    urvashi

    ഇപ്പോഴിത ഉർവശിയുമായുള്ള പിണക്കത്തെ കുറിച്ച് ഭാഗ്യലക്ഷ്മി. ഒരു പഴയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിത വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരുകാലത്ത് തൊഴിലുമായി ബന്ധപ്പെട്ട് തനിക്ക് ഉര്‍വശിയുമായി അകലമുണ്ടായിരുന്നതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നത്. ഉർവശിയുടെ മികച്ച ചിത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ടും അവർക്ക് അത് അംഗീകരിക്കാൻ മടിയായിരുന്നു എന്നാണ് താരം പറയുന്നത്. ഉർവശി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖം തന്നെ അപമാനിതയാക്കിയെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തിൽ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ...

    Recommended Video

    അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam

    അന്ന് ഉര്‍വശിയുടെ എല്ലാ സിനിമകളും ഞാന്‍ ആയിരുന്നു ഡബ്ബ് ചെയ്തിരുന്നത്. മഴവില്‍ക്കാവടി, തലയണമന്ത്രം, ലാല്‍ സലാം തുടങ്ങിയ മനോഹരമായ സിനിമകളില്‍ എല്ലാം ഞാന്‍ ശബ്ദം കൊടുത്തിരുന്നു. ആ സമയത്താണ് ഞാന്‍ ഒരു തമിഴ് പത്രത്തില്‍ അങ്ങനെയൊരു കാര്യം വായിക്കുന്നത്. മലയാളത്തിലും, തമിഴിലും, തെലുങ്കിലും തനിക്ക് ഒരിക്കലും ഡബ്ബ് ചെയ്യേണ്ടി വന്നിട്ടില്ല എന്ന് ഉര്‍വശി പറഞ്ഞപ്പോള്‍ എനിക്കത് വല്ലാത്തൊരു അപമാനം തോന്നി. ഉര്‍വശി അങ്ങനെ പറഞ്ഞപ്പോള്‍ ഒരു വിലയുമില്ലാത്ത തൊഴില്‍ മേഖലയിലാണോ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് എന്ന് തോന്നിപ്പോയി. അപ്പോള്‍ ഞാന്‍ അത് പ്രകടിപ്പിച്ചപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അവര്‍ക്കത് സമ്മതിക്കാന്‍ വിഷമമുണ്ടായിരുന്നു".ഭാഗ്യലക്ഷ്മി പറയുന്നു.

    ഉർവശിയുടെ മികച്ച ചിത്രങ്ങളായ മഴവില്‍ക്കാവടി തലയണമന്ത്രം സ്ഫടികം ലാല്‍ സലാം തുടങ്ങിയ സിനിമകളില്‍ നടിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. 1975ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലൂടെ ഡബ്ബിങ് കരിയർ ആരംഭിച്ച ഭാഗ്യലക്ഷ്മി നാനൂറിലേറെ മലയാള സിനിമകൾക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. 991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയ്ക്കായിരുന്നു. രേവവതി, രമ്യകൃഷ്ണൻ, ശോഭന, ലക്ഷ്മി ഗോപാലസ്വാമി,നിത്യ മേനോൻ, , ശോഭന, സംയുക്ത വർമ, ഖുശ്ബു, ഭാനു പ്രിയ, നന്ദിനി,എന്നിങ്ങനെ വ്യത്യസ്ത ജനറേഷനിലുളള നാനൂറിലേറെ സ്ത്രീകഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.

    Read more about: bhagyalakshmi
    English summary
    Bhagyalakshmi Recall An Incident When Urshashi Refuse To Give Credit For Dubbing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X