തിലകൻ ചേട്ടന് കെെ കൊടുത്തതിന് അടിച്ചു, ഭർത്താവിനെ ഞാൻ തിരിച്ചടിച്ചപ്പോൾ: ഭാഗ്യലക്ഷ്മി
വിവാഹജീവിതത്തിൽ തനിക്കുണ്ടായ അനുഭവങ്ങൾ ഓർത്തെടുത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഭർത്താവ് തന്നെ അടിച്ച സന്ദർഭത്തെക്കുറിച്ചാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്. ഒരിക്കൽ തിലകൻ ചേട്ടൻ എനിക്ക് ഷേക്ക് ഹാൻഡ് തന്നു എന്ന് പറഞ്ഞ് എന്നെ തല്ലിയിട്ടുണ്ട്. എന്തിനാണ് പുരുഷൻമാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കുന്നതെന്ന് ചോദിച്ചു. ഞാനന്ന് ഒരു നിമിഷം ഞെട്ടി ഇരുന്ന് പോയി. പക്ഷെ ഒരു സിറ്റുവേഷനിൽ തിരിച്ച് ഞാനും ഒന്ന് കൊടുത്തു. അതായിരുന്നു അവസാനം. ഞാനും പുള്ളിയും വഴക്കിടുകയായിരുന്നു. മോൻ കുഞ്ഞാണ്. സാമ്പത്തിക പ്രശ്നത്തിനാണ് വഴക്ക് കൂടുന്നത്. ഡബ്ബിംഗിന് എത്ര കിട്ടി, അതിൽ 350 രൂപ കുറവുണ്ടല്ലോ എന്നൊക്കെ ചോദിച്ച് അദ്ദേഹം വഴക്കുണ്ടാക്കും. അന്ന് ഞാൻ പണം അദ്ദേഹത്തിനാണ് കൊടുത്തിരുന്നത്. ഇന്ന് കാണുന്ന ഭാഗ്യലക്ഷ്മിയല്ല അല്ല. ഞാനിത്രയും സംസാരിക്കുന്ന സ്ത്രീ പോലുമല്ലായിരുന്നു. ഹർട്ടായാൽ ഞാൻ വയലന്റാകും. അത് വേറെ കാര്യം. ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു ഭദ്രകാളി ഉണ്ട്. അത് പുറത്തെടുപ്പിക്കരുത്.
ഞങ്ങൾ വഴക്കിടുന്നതിനിടെ മോൻ അമ്മ, തോർത്ത് വേണം എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. അവൻ ബാത്ത് റൂമിൽ നിന്ന് പുറത്തേക്ക് വന്ന് ഒച്ച വെച്ചപ്പോൾ പുള്ളി കുത്തിയെടുത്ത് ഒറ്റ ഏറ്. തലയിപ്പോൾ ചുമരിൽ ഇടിക്കും എന്ന് തോന്നി ഞാൻ ഓടിപ്പോയി അയ്യോ എന്റെ കുഞ്ഞ് എന്ന് പറഞ്ഞ് എടുത്തു. എന്റെ കൺട്രോൾ വിട്ട് ഒരെണ്ണം കൊടുത്തു. കുഞ്ഞിനെ തൊട്ടാൽ ഞാൻ വെറുതെയിരിക്കില്ലെന്ന് പറഞ്ഞെന്നും ഭാഗ്യലക്ഷ്മി ഓർത്തു.

എന്റെ വരുമാനം ഭർത്താവിനെ ഏൽപ്പിക്കുന്നതായിരുന്നു ശീലം. ഞാൻ തന്നെ കൊടുത്ത് ഉണ്ടാക്കിയെടുത്ത സ്വഭാവമാണ്. പക്ഷെ പിന്നെ കണക്ക് പറഞ്ഞ് തുടങ്ങും. വർഷത്തിൽ രണ്ട് സാരിയെ എടുക്കാവൂ എന്ന് പുള്ളിക്ക് കണക്കുണ്ടായിരുന്നു. ഞാനത് അക്ഷരംപ്രതി അനുസരിച്ചിരുന്ന ഭാര്യയാണ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞത് പോലെ എല്ലാവരും കൂടെ എന്നെ ഇങ്ങനെ ആക്കിയതാണ്.
ഡബ്ബിംഗിന് പോയി തിരിച്ച് വരുമ്പോൾ എത്ര കിട്ടിയെന്ന് ചോദിക്കും. 75000, 1 ലക്ഷം എന്ന് ഞാൻ പറയും. ഇതിൽ 350 രൂപ കുറയുന്നുണ്ടല്ലോ അല്ലെങ്കിൽ 1500 രൂപ കുറവുണ്ടല്ലോ എന്ന് പുള്ളി ചോദിക്കും. സാരി വാങ്ങിച്ചു, സ്കേർട്ട് വാങ്ങിച്ചു എന്ന് പറഞ്ഞാൽ പുള്ളി ഷൗട്ട് ചെയ്യും.
രണ്ട് എക്സ്ട്രീമായിരുന്നു ഞാൻ. അങ്ങനെ ആകാനും പാടില്ല, ഇങ്ങനെ ആകാനും പാടില്ലേ എന്ന് ഞാൻ ചിലപ്പോൾ ആലോചിക്കും. അന്നേ ഞാനിങ്ങനെ ആയിരുന്നെങ്കിൽ ചിലപ്പോൾ നല്ല ഫാമിലിയായി മുന്നോട്ട് പോകുമായിരുന്നിരിക്കാം. നമ്മളാണ് ഒരാളെ വഷളാക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നിയോപ്രെെം എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഡിവോഴ്സ് ചെയ്തപ്പോൾ എനിക്ക് പറ്റുന്നില്ല എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. എനിക്ക് സ്നേഹം കിട്ടുന്നില്ല. എന്റെ ഭർത്താവ് എന്റെ സമ്പാദ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അങ്ങനെയൊരാൾക്കൊപ്പം എനിക്ക് ജീവിക്കാൻ താൽപര്യമില്ല എന്നേയുള്ളൂ എന്റെ സ്റ്റേറ്റ്മെന്റ്. പക്ഷെ ഇതിന് ഡിവോഴ്സ് കിട്ടില്ലെന്നാണ് എന്നോട് വക്കീൽ പറഞ്ഞത്. എന്തെങ്കിലും പറയ്, പുള്ളിക്ക് അവിഹിത ബന്ധമെന്നോ മറ്റോയെന്ന് എന്നോട് പറഞ്ഞു. ആ മനുഷ്യൻ അങ്ങനെ ഒരാളല്ലെന്ന് താൻ പറഞ്ഞെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications
