ശ്രീജയുമായി പിണങ്ങിയതിന് കാരണം: രണ്ട് സുഹൃത്തുക്കൾ മാത്രം അറിയേണ്ട വിഷയമെന്ന് ഭാഗ്യലക്ഷ്മി

മലയാളം സിനിമയിലെ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ പേരുകളെടുത്താൽ, ഏറ്റവും പ്രശസ്തരായ രണ്ടു പേരാണ് ഭാഗ്യലക്ഷ്മിയും, ശ്രീജ രവിയും. മൂന്ന് പതിറ്റാണ്ടുകളിൽ ഏറെയായി മലയാളത്തിൽ അഭിനയിച്ചിട്ടുള്ള ഒട്ടുമിക്ക പ്രശസ്ത നായികമാരുടെയും ശബ്ദമായത് ഇവർ രണ്ടു പേരുമാണ്. ശോഭന, ഉർവ്വശി, രേവതി, പാർവ്വതി, അമല, തുടങ്ങി ഒട്ടനവധി നായികമാർക്ക് ഭാഗ്യലക്ഷ്മിയുടെ ശബ്ദം ജീവൻ നൽകിയപ്പോൾ, നയൻ‌താര ശാലിനി, ദിവ്യ ഉണ്ണി, കാവ്യ മാധവൻ, ഗോപിക, റോമ, തുടങ്ങിയ ഒരുപാട് പേർ വെള്ളിത്തിരയിൽ സംസാരിച്ചത് ശ്രീജയുടെ ശബ്ദത്തിലൂടെയാണ്.

ഒരു കാലത്ത്, മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഈ രണ്ട് ഡബ്ബിങ് ആർട്ടിസ്റ്റുകളും തമ്മിൽ വളരെ ശക്തമായൊരു സൗഹൃദം ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയും ശ്രീജ രവിയും തൊഴിലിടത്തിലെ മത്സരം അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നു വരാൻ സമ്മതിക്കാത്ത കൂട്ടുകാരികളായിരുന്നു. എന്നാൽ അടുത്തിടെ സൈന സൗത്ത് പ്ലസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ഇന്ന് താനും ശ്രീജയും തമ്മിൽ സംസാരിക്കാറില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.

Sreeja Ravi and Bhagyalakshmi
Photo Credit: Filmibeat

മലയാള സിനിമയിലെ മറ്റ് ഡബ്ബിങ് ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിച്ചു തുടങ്ങിയ പ്രശസ്ത വോയിസ് ആക്ടർ, ശ്രീജയുമായി തനിക്ക് ഒരിക്കലും മത്സരം ഉണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തി. അതിന് കാരണം, രണ്ടു പേരുടെയും ശൈലികൾ വളരെ വ്യത്യസ്തമാണ് എന്നത് തന്നെയായിരുന്നു. എന്നാൽ, വളരെ വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് ഒടുവിൽ ഇരുവരും തമ്മിൽ അകന്നത് എന്നും അവർ വെളിപ്പെടുത്തി. അത് തനിക്കും ശ്രീജയ്ക്കും മാത്രം അറിയാവുന്ന ഒരു പ്രശ്നമാണെന്നും, അതിനെ കുറിച്ച് ഒരിക്കലും ഒരു വേദിയിൽ താൻ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Sreeja Ravi and Bhagyalakshmi
Photo Credit: Filmibeat

"അത് പ്രൊഫെഷണൽ വിഷയം അല്ല. അത് രണ്ട് ഫ്രണ്ട്സ് തമ്മിൽ നടന്ന തികച്ചും പേർസണൽ ആയ ഒരു പ്രശ്‌നമാണ്. അത് കൊണ്ട് തന്നെ അത് ഇവിടെ പറയാൻ എനിക്ക് താത്പര്യമില്ല," ഭാഗ്യലക്ഷ്മി പറഞ്ഞു. "അത് ആർക്കും അറിയില്ല... ആർക്കും എന്ന് പറഞ്ഞാൽ, ഒരാൾക്കും അറിഞ്ഞുകൂടാത്ത, എനിക്കും ശ്രീജയ്ക്കും മാത്രം അറിയാവുന്ന ഒരു ഇഷ്യൂ ആണത്. ഞങ്ങളുടെ ഒപ്പമുള്ള മറ്റ് ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് പോലും അതിനെ കുറിച്ച് അറിയില്ല," പ്രശസ്ത വോയിസ് ആർട്ടിസ്റ്റ് വിശദീകരിച്ചു.

"എനിക്ക് ഒരിക്കലും ശ്രീജ ഒരു എതിരാളിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ശ്രീജയ്ക്ക് ഞാൻ തിരിച്ചും ഒരു എതിരാളിയല്ല. ശ്രീജയ്ക്ക് അവരുടേതായിട്ടുള്ള ഒരു സ്വന്തം സ്റ്റൈലും, കഴിവും ഉള്ളൊരു ഡബ്ബിങ് ആർട്ടിസ്റ്റാണ്. അമ്പിളി, ശ്രീജ, ഞാൻ - ഞങ്ങൾ മൂന്ന് പേരും ഒന്നിച്ച് ഈ രംഗത്ത് കടന്നു വന്നവരാണ്. ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നവരാണ്. ചെന്നൈയിൽ പോവുമ്പോൾ അവരുടെ വീട്ടിലും, ഇവിടെ വരുമ്പോൾ അവർ എന്റെ വീട്ടിലും ഒക്കെ താമസിക്കാറുണ്ട്. അത്രയും ഉണ്ടായിരുന്ന ആ ഒരു ഫ്രണ്ട്ഷിപ്പിന്റെ ഇടയ്ക്ക് എനിക്ക് പുറത്തു പറയാൻ പറ്റാത്ത രീതിയിലുള്ള ഒരു സംഭവം നടന്നിട്ടുണ്ട്. അത് കംപ്ലീറ്റ്‌ലി പേർസണൽ ആയതു കൊണ്ട് ഞാനത് പറയുന്നില്ല," ഭാഗ്യലക്ഷ്മി പറഞ്ഞു നിർത്തി. ഈ വിഷയത്തെ കുറിച്ച് ഇത് വരെ ശ്രീജ തുറന്നു സംസാരിക്കുകയോ, ഭാഗ്യലക്ഷ്മിയുടെ കമെന്റിനോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

More from Filmibeat

Read more about: bhagyalakshmi Sreeja Ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X