ഭർത്താവ് എന്നതിലുപരി ഒരു നല്ല ഫ്രണ്ട്, നവീനെ ഞാൻ ശ്രദ്ധിക്കാറുണ്ട്; ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ

നടി ഭാവനയുടെ പുതിയ സിനിമ അനോമി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഭാവന. ചില അഭിമുഖങ്ങളിൽ ഭർത്താവ് നവീനെക്കുറിച്ച് ഭാവന സംസാരിക്കുന്നുണ്ട്. കന്നഡയിലെ അറിയപ്പെടുന്ന ഫിലിം പ്രൊഡ്യൂസർ ആണെങ്കിലും ലെെം ലെെറ്റിൽ നിന്നും പരമാവധി മാറി നിൽക്കുന്നയാളാണ് നവീൻ. സോഷ്യൽ മീ‍ഡിയയിലോ ഇവന്റുകളിലോ നവീനെ കാണാറില്ല. നവീനെക്കുറിച്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നവീനെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അവൾ മൂഡ് ഓഫ് ആണെങ്കിലും, കുറുമ്പ് കാണിക്കുമ്പോഴും അവളെ ചേർത്തു പിടിക്കുന്ന ഒരു ഭർത്താവ് എന്നതിലുപരി ഒരു നല്ല ഫ്രണ്ട്. ​ഗോഡ് ബ്ലെസ് യു ബോത്ത് എന്നാണ് ഭാ​ഗ്യലക്ഷ്മി കുറിച്ചത്. നിരവധി പേരാണ് നവീനെ പ്രശംസിച്ച് കമന്റുകളിട്ടത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഭാവന നവീനെക്കുറിച്ച് സംസാരിച്ചിരുന്നു.

Bhavana s Husband Naveen

ബാം​ഗ്ലൂരിൽ കന്നഡ സിനിമ ചെയ്യുമ്പോൾ നവീനായിരുന്നു നിർമാതാവ്. അങ്ങനെ സുഹൃത്തുക്കളായി സംസാരിച്ച് ഒരു സ്പാർക്ക് വന്നതാണ്. സത്യം പറഞ്ഞാൽ തുടക്കത്തിൽ കല്യാണം എന്ന ചിന്തയൊന്നും എനിക്കില്ലായിരുന്നു. ചുമ്മാ ഒരു പ്രേമം എന്ന സങ്കൽപ്പമേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷെ നവീൻ തുടക്കത്തിലേ വളരെ സീരിയസായിരുന്നു. അങ്ങനെ കല്യാണത്തിലേക്കെത്തി. പ്രണയം നല്ലതാണ്. വിവാഹ ശേഷം അതൊരു റിയാലിറ്റിയാണ്. പരസ്പരം ഇഷ്ടമാണെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പരസ്പരം താങ്ങായി ഉണ്ടാകുമെന്നും അറിയാം. ഇഷ്ടം തെളിയിക്കേണ്ട.

എന്തെങ്കിലും തിരക്കിലാണെന്ന് പറഞ്ഞാൽ അത് മനസിലാക്കുന്നതാണ് പ്രണയം. അല്ലെങ്കിൽ അതിന്റെ മനോഹാരിത പോകുമെന്നും ഭാവന പറഞ്ഞു. മുമ്പ് എല്ലാവരെയും വിശ്വസിച്ചിരുന്ന ആളാണ്. ഇപ്പോൾ അങ്ങനെയല്ല. എന്റെ ഫ്രണ്ട്സായി കയ്യിൽ എണ്ണിയെടുക്കാവുന്ന ആളേ ഉണ്ടാകൂ. എല്ലാ ദിവസവും ഞങ്ങൾക്ക് സംസാരിക്കുകയൊന്നും വേണ്ട. ഇപ്പോൾ എനിക്കൊരാളെ ഫ്രണ്ട്സ് സർക്കിളിലേക്ക് കൊണ്ട് വരാൻ കുറച്ച് സമയമെടുക്കുമെന്നും ഭാവന പറഞ്ഞു. ധന്യ വർമയുമായുള്ള അഭിമുഖത്തിലായിരുന്നു പരാമർശം.

More from Filmibeat

Read more about: bhavana bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X