അരുണിന്റെ നെഞ്ചോട് ചേര്‍ന്ന് സന്തുഷ്ടവതിയായി ഭാമ, വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായെന്ന് നടി
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ അരങ്ങേറിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവതാരകയായി തിളങ്ങിയിരുന്നു താരം. ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായികമാരില്‍ പ്രധാനികളിലൊരാള്‍ കൂടിയാണ് ഭാമ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയനായികയായി മാറുകയായിരുന്നു ഭാമ.
അഭിനയത്തില്‍ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഭാമ. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 2020 ജനുവരി 30നായിരുന്നു ഇരുവരും വിവാഹിതരായത്. അരുണിനെ പരിചയപ്പെട്ടതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍.

ബിസിനസില്‍ സജീവമാണ് അദ്ദേഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. 2016 ല്‍ റിലീസ് ചെയ്ത മറുപടിയിലായിരുന്നു ഒടുവിലായി താരത്തെ കണ്ടത്. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് താരം തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം.
വിവാഹ ജീവിതം ഒരുവര്‍ഷം പിന്നിട്ടതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ഭാമയെത്തിയത്. അരുണിന്റെ നെഞ്ചോട് ചേര്‍ന്നുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. റിമി ടോമി, സരയു മോഹന്‍, ശരണ്യ മോഹന്‍, മുക്ത, വീണ നായര്‍, വിഷ്ണുപ്രിയ പിള്ള, സുചിത്ര മുരളി, മാളവി മേനോന്‍ തുടങ്ങിയവരെല്ലാം കമന്റുകളുമായെത്തിയിരുന്നു.


Click it and Unblock the Notifications











