ഭാമ ആകെ മാറിപ്പോയി! നടിയുടെ പുതിയ സെൽഫി കണ്ട് നിരവധി സംശയവുമായി ആരാധകർ...

ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഭാമ. മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ്. വീട്ടിലെ കുട്ടിയായിട്ടാണ് ഭാമയെ പ്രേക്ഷകർ കാണുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയിൽ എത്തിയ ഭാമയെ ഇന്നും പ്രേക്ഷകർ ഓർമിക്കുന്നത് സത്യഭാമ എന്ന കഥാപാത്രത്തിലൂടൊണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.

bhama

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാമ പങ്കുവെച്ച ചിത്രമാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം പങ്കുവെച്ചുരുന്നു. ''സെൽഫി സെൽഫി'' എന്ന് കുറിച്ചു കൊണ്ടായിരുന്നു പുതിയ ചിത്രം പങ്കുവെച്ചത്. ഭാമയുടെ പുതിയ ചിത്രം കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ . ഇത് ഭാമ തന്നെയാണോ എന്നാണ് ആരാധകർ അധികം പേരും ചോദിക്കുന്നത്. ഭാമയാണെന്ന് പറയില്ലെന്നും ചിലർ പറയുന്നുണ്ട്. ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടി നിൽക്കുകയാണെങ്കിലു സുഹൃത്തുക്കൾ ഭാമയുടെ ലുക്ക് ഏറ്റെടുത്തിട്ടുണ്ട്. വീണ നായർ, നമിത പ്രമോദ്, രാധിക, പ്രിയ മോഹൻ തുടങ്ങിയ കമന്റ് ചെയ്തിട്ടുണ്ട്. സുന്ദരി എന്നാണ് നമിത പ്രമോദിന്റെ കമന്റ്. ഗംഭീരമെന്നാണ് വീണ നായർ പറഞ്ഞത്. ഇവർക്ക് മറുപടിയും താരം നൽകിയിട്ടുണ്ട്.

വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ് താരം. സന്തോഷകരമായ നിമിഷങ്ങൾ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 2020 ജനുവരി 30 നായിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം. മഹാമാരിയായ കൊവിഡ് വ്യാപനം നടക്കുന്നതിന് മുൻപായിരുന്നു ഭാമ- അരുൺ വിവാഹം. അതുകൊണ്ട് തന്നെ പ്രേക്ഷകരും സിനിമാ ലോകവുംവിവാഹം ആഘോഷമാക്കിയിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് ഗംഭീരം വിവാഹ സൽക്കാരം നടത്തുകയും ചെയ്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിരുന്നിൽ പങ്കെടുത്തിരുന്നു.

Recommended Video

Actress Bhama Wedding Reception Video | FilmiBeat Malayalam

ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിലെ പ്രിയപ്പെട്ട നിമിഷം പങ്കുവെയ്ക്കുകയുണ്ടായിരുന്നു. വിവാഹ ആൽബത്തിന്റേയും അരുൺ താലി കെട്ടുന്നതിന്റെ ചിത്രവുമായിരുന്നു ഭാമ പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ആൽബവും സുന്ദരമായ നിമിഷവും നടി പങ്കുവെച്ചത്, അന്ന് താരത്തിനും ഭാർത്താവ് അരുണിനും ആശംസയുമായി ആരാധകരും സിനിമ ലോകവും എത്തിയിരുന്നു. അരുണിനും കുടുംബത്തിനോടുമൊപ്പമുള്ള ഓണാഘോഷ ചിത്രവും ഭാമ പങ്കുവെച്ചിരുന്നു.

ഭാമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X