For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞിട്ടുള്ള നവതാരദമ്പതിമാരുടെ ആദ്യ ഓണം! ഭാമയും ചെമ്പന്‍ വിനോദുമടക്കം നിരവധി താരങ്ങളുണ്ട്

  |

  പുതിയ വര്‍ഷത്തെ വലിയ ആരവങ്ങളോടെയാണ് എല്ലാവരും സ്വീകരിച്ചത്. എന്നാല്‍ ലോകത്തിന് മുഴുവന്‍ ഇത്രയും മോശമായ കാലം ഉണ്ടാവുമെന്ന് ആരും കരുതിയില്ല. എല്ലാ പ്രതിസന്ധികളെയും മറികടന്ന് അതിജീവനത്തിന്റെ പാതയിലാണ് എല്ലാവരും. കേരളത്തില്‍ ഓണം ആഘോഷിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഒരുങ്ങി കഴിഞ്ഞു. ഇത്തവണ വീടുകളില്‍ മാത്രം ഒതുങ്ങിയിട്ടുള്ള ഓണാഘോഷമായിരിക്കും.

  കേരളത്തില്‍ ഓണം ആഘോഷിക്കാന്‍ പുതിയ താരദമ്പതിമാര്‍ ഒരുപാടുണ്ടെന്നുള്ളതാണ് മറ്റൊരു വിശേഷം. ഈ വര്‍ഷം തുടക്കത്തില്‍ വിവാഹിതരായവരും ലോക്ഡൗണിനിടെ ലളിതമായി വിവാഹിതരായ താരങ്ങളുമൊക്കെ ഈ കൂട്ടത്തിലുണ്ട്. അത്തരത്തില്‍ ചില നവതാരദമ്പതിമാരുടെ വിശേഷങ്ങള്‍ വായിക്കാം.

  ജനുവരി മുപ്പതിനായിരുന്നു കോട്ടയത്ത് വച്ച് നടി ഭാമയുടെ വിവാഹം. അതിനും ഏറെ മുന്‍പ് വിവാഹനിശ്ചയവും നടത്തിയിരുന്നു. അന്ന് മുതല്‍ ഭാമയുടെ വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഒടുവില്‍ വലിയ ആഘോഷത്തോടെയായിരുന്നു ഭാമയുടെ വിവാഹം നടന്നത്. ബിസിനസുകാരനായ അരുണാണ് ഭാമയുടെ ഭര്‍ത്താവ്. ഇപ്പോള്‍ സന്തോഷത്തോടെ കുടുംബിനിയായി കഴിയുന്ന ഭാമ വിവാഹശേഷമുള്ള ആദ്യ ഓണത്തിന് വേണ്ടി ഒരുങ്ങുകയാണ്. കൊറോണ കാരണം പുറത്തിറങ്ങി ആഘോഷങ്ങളൊന്നും ഇല്ലെങ്കിലും വീട്ടില്‍ തന്നെയായിരിക്കും ഓണം.

  ഭാമയുടെ വിവാഹത്തിന് പിന്നാലെ ഫെബ്രുവരിയിലായിരുന്നു നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. വീട്ടുകാരുടെ ആലോചനയില്‍ വന്ന വിവാഹമായിരുന്നു വിഷ്ണുവിന്റേതും. കോതമംഗലം സ്വദേശിനിയായ ഐശ്വര്യയാണ് വിഷ്ണുവിന്റെ ജീവിതസഖിയായി എത്തിയത്. കോതമംഗലത്ത് വെച്ച് നടത്തിയ വിവാഹത്തിന് പിന്നാലെ കൊറോണ വന്നത് കാരണം സിനിമാ ചിത്രീകരണ തിരക്കുകളൊന്നുമില്ലാതെ കഴിയുകയായിരുന്നു വിഷ്ണു. ഇത്തവണ വീട്ടില്‍ നിന്ന് തന്നെ ഓണം ആഘോഷിക്കുന്ന നവതാരദമ്പതിമാരില്‍ ഒരാളാണ് വിഷ്ണുവും ഐശ്വര്യയും.

  Actress Bhama Wedding Reception Video | FilmiBeat Malayalam

  വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായ അതേ ദിവസം തന്നെ വിവാഹിതനായ മറ്റൊരു താരമാണ് യുവനടന്‍ ബാലു വര്‍ഗീസ്. നടിയും മോഡലുമായ എലീന കാതറിനാണ് ബാലുവിന്റെ ജീവിതസഖിയായി എത്തിയത്. ഏറെ കാലമായിട്ടുള്ള പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയില്‍ വെച്ച് നടത്തിയ വിവാഹത്തിന് ശേഷം സന്തോഷത്തോടെ കഴിയുകയാണ് ഇരുവരും. ഈസ്റ്ററും വിഷവും പെരുന്നാളുമൊക്കെ ആഘോഷിക്കാന്‍ കഴിയാതെ പോയെങ്കിലും ഓണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇവരും.

  മാര്‍ച്ചിന് മുന്‍പ് നടത്തിയ താരവിവാഹങ്ങള്‍ മാത്രമല്ല ലോക്ഡൗണ്‍ കാലത്തും നിരവധി വിവാഹങ്ങള്‍ നടന്നിരുന്നു. ആദ്യം ശ്രദ്ധിക്കപ്പെട്ടത് നടന്‍ മണികണ്ഠന്റെ വിവാഹമായിരുന്നു. ഏപ്രില്‍ അവസാന ആഴ്ച വിവാഹം തീരുമാനിച്ചിരിക്കവേയാണ് ലോക്ഡൗണ്‍ വന്നത്. എങ്കിലും വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് മണികണ്ഠന്‍ വിവാഹിതനായി. അഞ്ജലിയായിരുന്നു വധു. വിവാഹത്തിന് വേണ്ടി കരുതിയിരുന്ന പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി കൊണ്ടാണ് താരദമ്പതിമാര്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

  ആരെയും അറിയിക്കാതെ രജിസ്റ്റര്‍ മ്യാരേജ് നടത്തിയാണ് നടന്‍ ചെമ്പന്‍ വിനോദ് വാര്‍ത്തകളില്‍ നിറയുന്നത്. സൈക്കോളജിസ്റ്റും സുംബ ഡാന്‍സ് ട്രെയിനറുമായ മറിയം ആണ് താരത്തിന്റെ ജീവിതപങ്കാളി. ചെമ്പന്‍ വിനോദിനെക്കാള്‍ മറിയത്തിന് പ്രായം വളരെ കുറവാണെന്നതും ചില വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഒപ്പം താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെയൊക്കെ കാറ്റില്‍ പറത്തി വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് താരദമ്പതിമാര്‍.

  English summary
  Bhama - Arun, Newly-wed Malayalam Stars Who Are Going To Celebrate Onam 2020 Together
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X