അപ്രതീക്ഷിതമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് ഭാമ! കുടജാദ്രിയില്‍ വെച്ച് അവര്‍ വീണ്ടുമൊന്നിച്ചു! കാണൂ!

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമയെന്ന അഭിനേത്രി സിനിമയില്‍ തുടക്കം കുറിച്ചത്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായെത്തിയ നാടന്‍ പെണ്‍കുട്ടിയെ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ ഏറ്റെടുത്തിരുന്നു. വിനു മോഹന്റെ നായികയായി നിവേദ്യത്തിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കെപ്പട്ടിരുന്നു. മിനിസ്‌ക്രീനില്‍ നിന്നുമാണ് ഭാമയെ അദ്ദേഹത്തിന് ലഭിക്കുന്നത്. താലി എന്ന പരിപാടിയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ താരം സിനിമയില്‍ തുടക്കം കുറിച്ചപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്.

സിനിമയിലെ തന്റെ ഗുരുവായി ഭാമ വിശേഷിപ്പിക്കുന്നത് ലോഹിതദാസിനെയാണ്. അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ വിയോഗത്തിന്റെ നഷ്ടം നികത്താന്‍ ഇന്നും മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും മികവ് പുലര്‍ത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. പുതിയ സിനിമയെക്കുറിച്ചുള്ള പ്ലാനിങ്ങിലിടയിലായിരുന്നു അദ്ദേഹം യാത്രയായത്. നിവേദ്യത്തിലൂടെ തുടക്കം കുറിച്ച് ഭാമയ്ക്ക് നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അടുത്തിടെ മൂകാംബികയിലേക്ക് പോയ അവിടെ വെച്ച് കണ്ടുമുട്ടിയവരെക്കുറിച്ച് പോസ്റ്റ് ചെയ്ത ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

അപ്രതീക്ഷിതമായി കണ്ടുമുട്ടി

അപ്രതീക്ഷിതമായി കണ്ടുമുട്ടി

അടുത്തിടെ മുകാംബികയിലേക്ക് പോയിരുന്നു ഭാമ. ക്ഷേത്ര സന്ദര്‍ശനത്തിനിടയില്‍ അപ്രതീക്ഷിതമായാണ് അന്ന രാജനെയും സ്‌നേഹയേയും കണ്ടത്. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയെക്കുറിച്ചാണ് താരം കുറിച്ചിട്ടുള്ളത്. നെറ്റിയില്‍ കുറിയും കൈയ്യില്‍ പ്രസാദവുമായി നില്‍ക്കുന്ന താരസുന്ദരികളുടെ ചിത്രവും ഭാമ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിറപുഞ്ചിരിയോടെയാണ് മൂവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇവരുടെ കൂടിക്കാഴ്ചയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

പച്ചവളയുമായി ഒരു പോസ്

പച്ചവളയുമായി ഒരു പോസ്

അമ്പലത്തിലെ അഡിഗ പൂജിച്ച് നല്‍കിയ പച്ചവളയുമണിഞ്ഞാണ് മൂവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്.കുടജാദ്രി തികച്ചും വ്യത്യസ്തമായ അനുഭവമായി മാറിയെന്ന് താരം പറയുന്നു. തനിക്ക് മാത്രമല്ല അവര്‍ക്കും അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുന്നുവെന്നും ഭാമ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

എവിടെയായിരുന്നു ഇത്രയും നാള്‍?

എവിടെയായിരുന്നു ഇത്രയും നാള്‍?

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം ഇപ്പോള്‍ എവിടെയാണെന്നും സ്‌ക്രീനില്‍ കാണാത്തതില്‍ സങ്കടമുണ്ടെന്നുമൊക്കെ ആരാധകര്‍ കുറിച്ചിട്ടുണ്ട്. താരത്തിന്റെ ശക്തമായ തിരിച്ചുവരവിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇടയ്ക്ക് വെച്ച് ഒന്നോ രണ്ടോ ചിത്രങ്ങളില്‍ താരം മുഖം കാണിച്ചിരുന്നു. ഇത്രയും നാള്‍ എവിടയെയായിരുന്നുവെന്നും പുതിയ സിനിമയേതാണെന്നുമൊക്കെ ആരാധകര്‍ ചോദിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്. സിനിമയ്ക്കപ്പുറത്ത് സമൂഹത്തില്‍ നടക്കുന്ന മറ്റ് കാര്യങ്ങളിലും താരം ഇടപെടാറുണ്ട്. അടുത്തിടെ വൃദ്ധസദനത്തിലെ അമ്മമാര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച താരത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. മാതൃകാപരമായ പ്രവര്‍ത്തിയായിരുന്നു ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

സിനിമയില്‍ സജീവമാവുന്നില്ലേ?

സിനിമയില്‍ സജീവമാവുന്നില്ലേ?

സിനിമയില്‍ നിന്നും അകന്നുനില്‍ക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള സംശയമാണ് ചിലര്‍ ചോദിച്ചിട്ടുള്ളത്. ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കാത്തതിലുള്ള അസ്വസ്ഥതയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങി നിന്ന താരം സിനിമയില്‍ സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ശബരിമല വിഷയത്തിലെ പ്രതികരണം

ശബരിമല വിഷയത്തിലെ പ്രതികരണം

അടുത്തിടെയായിരുന്നു സുപ്രീം കോടതി സുപ്രധാനമൊയു വിധി പുറപ്പെടുവിച്ചത്. ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന കോടതിവിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം ഇപ്പോഴും നടക്കുന്നുണ്ട്. വ്യക്തിപരമായി തനിക്ക് ഈ വിധിയോട് യോജിക്കാനാവില്ലെന്ന് ഭാമ പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

കാത്തിരിക്കാന്‍ തയ്യാറാണ്

കാത്തിരിക്കാന്‍ തയ്യാറാണ്

കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകളും ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരാണ്. കാലങ്ങളായി തുടര്‍ന്നുപോന്നിരുന്ന സമ്പ്രദായം മാറുന്നതിനോട് ഭൂരിഭാഗം പേര്‍ക്കും താല്‍പര്യമില്ല. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ പോകുന്ന ക്ഷേത്രാചാരങ്ങളെ ഉന്മൂലനം ചെയ്യുന്ന വിധിയെക്കുറിച്ചോര്‍ത്തപ്പോഴാണ് താനിത്രയും എഴുതിയതെന്നും താരം പറഞ്ഞിരുന്നു. ക്ഷേത്രാചാരത്തില്‍ പറഞ്ഞിരിക്കുന്ന വയസ്സ് വരെ കാത്തിരിക്കാന്‍ താന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കിയിരുന്നു.

ഫോട്ടോ കാണാം

ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X