'നിങ്ങളുടെ പുഞ്ചിരി ഇല്ലാതാക്കാൻ ലോകത്തെ അനുവദിക്കരുത്'; വിവാഹമോചനം വാർത്തകൾക്കിടെ ഭാമയുടെ വാക്കുകൾ!

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഭാമ. വിവാഹം കഴിഞ്ഞതോട് കൂടി സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം അകലം പാലിച്ച നടി ഗര്‍ഭിണിയായത് പോലും പുറംലോകം അറിഞ്ഞിരുന്നില്ല. പിന്നീട് ഭാമ തന്നെയാണ് തനിക്ക് പെൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

വിവാഹശേഷം സിനിമയിലേക്ക് സജീവമായില്ലെങ്കിലും ബിസിനസും മറ്റുമായി നടി തിരക്കുകളിലാണിപ്പോള്‍. ഇതിനിടെ അരുണുമായുള്ള ഭാമയുടെ ദാമ്പത്യ ജീവിതം നടി വേർപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

Bhama, Bhama news, Bhama daughter, Bhama photos, Bhama husband, Bhama films, ഭാമ, ഭാമ വാർത്തകൾ, ഭാമ മകൾ, ഭാമ ചിത്രങ്ങൾ, ഭാമ ഭർത്താവ്, ഭാമ ചിത്രങ്ങൾ

കഴിഞ്ഞ കുറച്ച് നാളുകളായി അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നില്ല. മാത്രമല്ല അരുണിനൊപ്പമുള്ള ചില ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു ഭാമ.

ഇപ്പോൾ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ മാത്രമാണ് ഭാമ സോഷ്യൽമീഡിയിൽ പങ്കുവെക്കാറുള്ളത്. ഇതോടെയാണ് ആരാധകരില്‍ സംശയം വർധിച്ചത്. ഇരുവരും വേര്‍പിരിഞ്ഞോവെന്ന് ആരാധകര്‍ കമന്റ് ബോക്‌സിലൂടെ നടിയോട് തന്നെ അന്വേഷിച്ചിരുന്നു.

എന്നാല്‍ ഭാമ പ്രതികരിച്ചിരുന്നില്ല. ഒരുകാലത്ത് തന്റെ മകളുടെ ചിത്രങ്ങളൊന്നും ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല. മാത്രമല്ല അടുത്തിടെ ഒരു ചാനൽ പരിപാടിയില്‍ അതിഥിയായി ഭാമ എത്തിയ സംഭവവും വൈറലായിരുന്നു. ഷോയില്‍ തന്റെ കുടുംബ വിശേഷങ്ങള്‍ താരം പങ്കുവെച്ചിരുന്നു.

താന്‍ ഒറ്റപ്പാലംകാരിയാണോ പാലക്കാട് ആണോ എന്നെല്ലാം ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. താന്‍ കോട്ടയംകാരിയാ‌ണ്. ഇപ്പോള്‍ കൊച്ചിയിലാണ് താമസം. വീട്ടില്‍ ഭര്‍ത്താവ് എന്താണ് വിളിക്കാറുള്ളത് എന്ന് ചോദിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല. അതെ, ദേ എന്നൊക്കെയാണ് വിളിക്കുക.

താന്‍ അപ്പു എന്നാണ് വിളിക്കുക. ശരിക്കും ഞങ്ങള്‍ വീട്ടില്‍ വിളിക്കുന്നതൊന്നും നാട്ടില്‍ പറയാന്‍ പറ്റില്ലെന്നും ചിരിച്ചുകൊണ്ട് ഭാമ പറഞ്ഞിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഭാമയുടെ ഭര്‍ത്താവായ അരുണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ച കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു.

ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ...? വേഗം തിരിച്ചു വാ എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന് ആരാധകരും കുറിച്ചിരുന്നു. ‌

Bhama, Bhama news, Bhama daughter, Bhama photos, Bhama husband, Bhama films, ഭാമ, ഭാമ വാർത്തകൾ, ഭാമ മകൾ, ഭാമ ചിത്രങ്ങൾ, ഭാമ ഭർത്താവ്, ഭാമ ചിത്രങ്ങൾ

ഇപ്പോഴിത തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ഭാമ പങ്കുവെച്ച് വാക്കുകളാണ് വൈറലാകുന്നത്. 'ലോകത്തെ മാറ്റാൻ നിങ്ങളുടെ പുഞ്ചിരി ഉപയോഗിക്കുക. നിങ്ങളുടെ പുഞ്ചിരി മാറ്റാൻ ലോകത്തെ അനുവദിക്കരുത്' എന്നാണ് ഭാമ കുറിച്ചത്. ഇതോടെ വീണ്ടും നടിയുടെ കുടുംബ ജീവിതം സോഷ്യൽമീഡിയയിൽ സജീവ ചർച്ചയായി മാറി.

നടിമാരുടെ വിശേഷങ്ങൾ ഇപ്പോൾ ആരാധകർ അറിയുന്നത് അവരുടെ സോഷ്യൽമീഡിയ പേജുകൾ ഫോളോ ചെയ്യുന്നത് വഴിയാണ്. അതുപോലെ തന്നെ തങ്ങളുടെ ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്നതിന്റെ ചെറിയ സൂചനകൾ താരങ്ങൾ മിക്കപ്പോഴും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ നൽകാറുണ്ട്.

2020 ജനുവരിയിലായിരുന്നു ഭാമ വിവാഹിതയായത്. അധികം വൈകാതെ നടി ഗര്‍ഭിണിയാവുകും അതേ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 2020 ഡിസംബറിലായിരുന്നു താരപുത്രിയുടെ ജനനം. മകള്‍ ഗൗരിയുടെ വരവിനെ കുറിച്ച് വളരെ വൈകിയാണ് ഭാമ ആരാധകരെ അറിയിച്ചതും.

എന്തായാലും പിന്നീട് മകള്‍ക്കൊപ്പമുള്ള ഫോട്ടോസും വീഡിയോസുമൊക്കെ നടി പുറത്ത് വിട്ട് തുടങ്ങി. വളരെ അപൂർവ്വമായിട്ടാണ് ഭാമ മകളുടെ ഫോട്ടോസ് പുറത്ത് വിടാറുള്ളു. പലപ്പോഴും ക്യാമറക്കണ്ണുകളിൽ നിന്നും കുഞ്ഞിനെ മാറ്റി നിർത്താനാണ് നടി ശ്രമിച്ചിട്ടുള്ളത്.

മകള്‍ വന്നതോടെ തൻ്റെയും ഭർത്താവിൻ്റെയും ജീവിതം കൂടുതല്‍ പ്രകാശമായെന്ന് നടി പറഞ്ഞിരുന്നു. 2016ൽ പുറത്തിറങ്ങിയ മറുപടിയെന്ന മലയാളം സിനിമയിലാണ് അവസാനമായി ഭാമ അഭിനയിച്ചത്. ശേഷം രാ​ഗ എന്നൊരു കന്നട സിനിമയും ഭാമ ചെയ്തിരുന്നു.

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X