വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാമ നല്‍കിയ ഉത്തരം? ഇതേത് കോഡെന്ന് ആരാധകര്‍! മറുപടി വൈറലാവുന്നു!

പ്രിയതാരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. വിവാഹത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ താരങ്ങള്‍ക്ക് നേരെ ഉയര്‍ന്നുവരാറുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് ചില താരങ്ങള്‍ മറുപടി നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളെല്ലാം ഇത്തരത്തിലുള്ള വിശേഷങ്ങള്‍ പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് ഭാമയ്ക്ക് നേരെ ഇത്തരത്തിലുള്ള ചോദ്യമെത്തിയത്. ലോഹിതദാസ് എന്ന അതുല്യപ്രതിഭ മലയാളത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ താരമാണ് ഭാമ. നിവേദ്യമെന്ന സിനിമയിലൂടെയായിരുന്നു ഈ നായികയുടെ അരങ്ങേറ്റം. തനിനാടനായാണ് താരമെത്തിയത്. നിറഞ്ഞ പുഞ്ചിരിയും നീണ്ട മുടിയുമായെത്തിയ താരത്തെ വളരെ പെട്ടെന്ന് തന്നെ ആരാധകരും ഏറ്റെടുക്കുകയായിരുന്നു.

സിനിമയിലെത്തുന്നതിന് മുന്‍പ് സീരിയലിലും ആല്‍ബങ്ങളിലുമൊക്കെ മുഖം കാണിച്ചിരുന്നു ഈ താരം. വ്യത്യസ്തമായ സിനിമകളായിരുന്നു താരത്തെ തേടിയെത്തിയത്. മലയാളത്തിന് പുറമെ കന്നഡയിലും താരം തിളങ്ങിയിരുന്നു. അഭിനയത്തിന് പുറമേ നല്ലൊരു ഗായികയാണ് താനെന്നും ഭാമ തെളിയിച്ചിരുന്നു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. പൊതുവേദികളിലും പരിപാടികളിലുമൊക്കെ താരം പങ്കെടുക്കാറുമുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ ചിത്രങ്ങളും പുറത്തുവിടാറുണ്ട്. അതിനിടയിലാണ് താരത്തോട് വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകനെത്തിയത്. ഇതിന് ഭാമ നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമാണ്.

എന്നാണ് വിവാഹം

എന്നാണ് വിവാഹം

താരങ്ങളില്‍ പലരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാലോകം മാത്രമല്ല ആരാധകരും താരവിവാഹങ്ങള്‍ ആഘോഷമാക്കി മാറ്റാറുണ്ട്. അടുത്തിടെയാണ് ഭാമയോട് വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയത്. സുഹൃത്തിന് ആശം നേര്‍ന്നെത്തിയ ഭാമയോട് നിരവധി ചോദ്യങ്ങളായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇങ്ങനെ ആശംസ അറിയിച്ച് നടന്നാല്‍ മതിയോ, ഞങ്ങള്‍ക്ക് അഭിനന്ദനം പറയാന്‍ അവസരമുണ്ടാവുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിനിടയിലാണ് താന്‍ കെട്ടിക്കോളാമെന്ന കമന്റുമായി മറ്റൊരാളെത്തിയത്.

 ഭാമയുടെ മറുപടി

ഭാമയുടെ മറുപടി

വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടയിലാണ് മറുപടിയുമായി ഭാമയും എത്തിയത്. താരത്തിന്റെ മറുപടി കണ്ടവരില്‍ ഒരാള്‍ക്ക് പോലും എന്താണ് ഇതെന്ന് പിടികിട്ടിയിട്ടില്ല. 2ബിഎസിഒഎംഡി2 ഇതായിരുന്നു താരത്തിന്റെ മറുപടി. ഇംഗ്ലീഷിലുള്ള മറുപടിയോടൊപ്പം വിങ്കിംഗ് സ്‌മൈലിയുമുണ്ടായിരുന്നു. എന്താണ് ഇതെന്നറിയാതെ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ താരം പ്രതികരിച്ചിരുന്നില്ല. നേരത്തെയും ഭാമയോട് വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു.

കോഡിന് പിന്നിലെ രഹസ്യം

കോഡിന് പിന്നിലെ രഹസ്യം

ഭാമയുടെ ഉത്തരത്തിന്റെ കോഡിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ കോഡ് എന്തിന്റെയാണെന്നാണ് പലരും ചോദിക്കുന്നത്. കേവലരമൊരു മറുപടിക്ക് പുറമേ എന്തൊക്കെയോ കാര്യങ്ങള്‍ ഈ മറുപടിയില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന കണ്ടെത്തലിലാണ് ചിലര്‍. ആരാധകര്‍ തന്നെയാണ് കോഡിന് പിന്നിലെ രഹസ്യം കണ്ടുപിടിക്കാനായി ഇറങ്ങിയിട്ടുള്ളത്. ഇതിനോടകം തന്നെ താരത്തിന്റെ മറുപടി വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

പ്രണയ വിവാഹമായിരിക്കുമോ?

പ്രണയ വിവാഹമായിരിക്കുമോ?

നേരത്തെ താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പ്രണയവിവാഹമായിരിക്കുമോ താരത്തിന്റേത് എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. അടുത്തിടെ അമ്മയുടെ യോഗത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിനായും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ സജീവം

ഇന്‍സ്റ്റഗ്രാമില്‍ സജീവം

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരങ്ങളിലൊരാളാണ് ഭാമ. ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് താരമെത്താറുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം സിനിമയില്‍ സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും താരം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X