മമ്മൂട്ടിയോട് താങ്ക്‌സ് പറഞ്ഞ് ഭാമ! ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിച്ചതിന് പ്രത്യേക നന്ദിയെന്ന് നടി!

യുവതാരം ഭാമയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. കോട്ടയത്ത് വെച്ച് ലളിതമായാണ് വിവാഹം നടത്തിയത്. ഇതിന് പിന്നാലെയായാണ് കൊച്ചിയില്‍ ഗംഭീര വിരുന്ന് നടത്തിയത്. സിനിമ-സീരിയല്‍ രംഗത്തുനിന്നായി നിരവധി പേരാണ് ഭാമയേയും അരുണിനേയും കാണാനായെത്തിയത്. അരുണിന്റെ കൈപിടിച്ചായിരുന്നു വേദിയിലേക്ക് താരമെത്തിയത്. സിംപിള്‍ ആന്‍ഡ് എലഗന്റ് ലുക്കിലായിരുന്നു നവദമ്പതികള്‍. ഇവരുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.യുവതാരനിര മാത്രമല്ല മുതിര്‍ന്ന താരങ്ങളും ഭാമയെക്കാണാന്‍ എത്തിയിരുന്നു.

കുടുംബസമേതമായാണ് സുരേഷ് ഗോപി ചടങ്ങിലേക്ക് എത്തിയത്. മകള്‍ ഭാവനിയായിരുന്നു മുഖ്യശ്രദ്ധാ കേന്ദ്രമായി മാറിയത്. വിരുന്നിന് മാത്രമല്ല നേരത്തെ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനായും സുരേഷ് ഗോപി എത്തിയിരുന്നു. നവദമ്പതികളെ ആശീര്‍വദിച്ച് വേദിയില്‍ നിന്ന് താരം ഇറങ്ങുന്നതിനിടയിലായിരുന്നു മമ്മൂട്ടി എത്തിയത്. ചുവന്ന ഷര്‍ട്ടില്‍ സ്റ്റൈലിഷായാണ് മെഗാസ്റ്റാര്‍ എത്തിയത്. രമേഷ് പിഷാരടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ക്ക് പോസ് ചെയ്തും അരുണിനോടും ഭാമയോടും സംസാരിച്ചതിന് ശേഷവുമായാണ് അദ്ദേഹം പോയത്.

Bhama

Recommended Video

Actress Bhama Wedding Reception Video | FilmiBeat Malayalam

മമ്മൂക്കയ്ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഭാമ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. നിങ്ങളുടെ വരവും ആശംസയും ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിച്ചുവെന്നും ഭാമ കുറിച്ചിരുന്നു. തമാശ പറഞ്ഞ് ഭാമയേയും അരുണിനേയും ചിരിപ്പിച്ചായിരുന്നു മമ്മൂട്ടി മടങ്ങിയത്. അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് ഭാമ അനുഗ്രഹം വാങ്ങുന്നതിന്റെ വീഡിയോയും വൈറലായി മാറിയിരുന്നു.അരുണിന്‍രെ കൈപിടിച്ച് സംസാരിക്കുന്നതിന്റെ ചിത്രമാണ് ഭാമ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X