സ്കൂൾ യൂണിഫോമിലെ ഭാമ! താരത്തിന്റെ പ്ലസ് ടു കാലം ഇങ്ങനെയായിരുന്നു....

നിവേദ്യം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഭാമ . മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ ഭാമ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് നിവേദ്യത്തിലെ കണ്ണന്റെ പ്രിയപ്പെട്ട ഭാമയെ ആണ്. നടിയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യ. ഈ ചിത്രത്തിലൂടെ വീട്ടിലെ കുട്ടി എന്ന ഇമേജ് നടി യ്ക്ക് ലഭിക്കുകയായിരുന്നു. ഇന്നും മലയാളി പ്രേക്ഷകരുടെ സ്വന്തം കുട്ടിയാണ് ഭാമ. തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്തും നടിക്ക് പിന്തുണയുമായി മലയാളി പ്രേക്ഷകർ കൂടെയുണ്ടായിരുന്നു. ഇപ്പോഴും അത് തുടരുകയാണ്.

bhama

ലോക്ക് ഡൗൺ ആയതോടു കൂടി താരങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാകുകയായിരുന്നു. സിനിമ വിശേഷങ്ങൾ മാത്രം പങ്കുവെയ്ക്കാറുള്ള താരങ്ങൾ കുടുംബ വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു താരമായിരുന്നു ഭാമ. കൊവിഡ് വൈറസ് പ്രതിസന്ധി രൂക്ഷമാകുന്നതിന് തൊട്ട് മുൻപായിരുന്നു ഭാമയുടെ വിവാഹം. മലയാള സിനിമ ആഘോഷമാക്കിയ വിവാഹത്തിലൊന്നായിരുന്നു ഇത്. ലോക്ക് ഡൗൺ ആയതോടെ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ്. തന്റെ പ്ലസ്ടു കാലത്തെ ചിത്രമായിരുന്നു നടി ആരാധകർക്കായി പങ്കുവെച്ചത്. ഒരു പ്ലസ് ടൂ കാലം എന്ന് കുറിച്ച് കൊണ്ടായിരുന്നു നടിയുടെ പോസ്റ്റ്. സ്കൂൾ യൂണിഫോം ധരിച്ച് ഇരുവശങ്ങളിലായി മുടി കെട്ടി നിൽക്കുന്ന കുഞ്ഞ് ഭാമയായിരുന്നു ചിത്രത്തിൽ. ആരാധകർ ഭാമയുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. നടിമാരായ വീണ നായർ, മാളവിക തുടങ്ങിയവരും കമന്റെുമായിട്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഭാമ പങ്കുവെച്ച മേക്കോവർ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭാമയാണോ ഇത് എന്നായിരുന്നു ആരാധകർ അധികം പേരും ചേദിച്ചത്. പുറത്തു വന്ന ചിത്രത്തിൽ ഭാമയ്ക്ക് വണ്ണം തോന്നിപ്പിച്ചിരുന്നു. ''സെൽഫി സെൽഫി'' എന്ന് കുറിച്ചു കൊണ്ടായിരുന്നു പുതിയ ചിത്രം പങ്കുവെച്ചത്. ആരാധകർ ഞെട്ടിയെങ്കിലും സുഹൃത്തുക്കൾ ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു. 2020 ജനുവരി 30 നായിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം. താര സമ്പന്നമായ ഒരു കല്യാണമായിരുന്നു. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും വിവാഹത്തിനും പിന്നീട് നടത്തിയ സൽക്കാരത്തിനും പങ്കെടുത്തിരുന്നു.

ഭാമ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X