For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു, ഒരു മറുപടി പറയൂ'; ഭാമയോട് ആരാധകൻ!

  |

  നിവേദ്യത്തിലൂടെ പ്രേക്ഷകർ‌ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. ലോഹിതദാസ് കണ്ടുപിടിച്ച് മലയാളത്തിന് സമ്മാനിച്ച നായിക വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ‌മീഡിയയിൽ നിറയുന്നത്. രേഖിത. ആർ. കുറുപ്പ് എന്നാണ് ഭാമയുടെ യഥാർഥ പേര്.

  സിനിമയിലേക്ക് വന്ന ശേഷമാണ് പേര് മാറ്റിയത്. നിവേദ്യം അന്നും ഇന്നും പ്രേക്ഷകർ പ്രിയപ്പെട്ട സിനിമയാണ്. ചിത്രത്തിലെ പാട്ടുകളും ഭാമയുടെ പ്രകടനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ഭാമ.

  Also Read: 'ജ്യോതിക മാം പോകാൻ തുടങ്ങുമ്പോഴേക്കും സൂര്യ സാറിന്റെ മുഖം മാറും സങ്കടപ്പെടും, അവർ പ്രണയിക്കുന്നു'; അപർണ

  വിവാഹശേഷമാണ് ഭാമ സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്. മാത്രമല്ല മകൾ കൂടി ജീവിതത്തിലേക്ക് വന്നതോടെ ഭാമയുടെ ജീവിതം തിരക്ക് നിറഞ്ഞതായി. മുപ്പത്തിനാലുകാരിയായ ഭാമയുടെ വിവാഹം 2020ൽ ആയിരുന്നു.

  ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോൾ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനുശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു.

  ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്.

  വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞിരുന്നു. എന്നാലിപ്പോൾ‌ വരുന്ന വാർത്തകൾ നടിയും വിവാ​ഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിലാണ്.‌‌‌

  സാമന്തയൊക്കെ ചെയ്തത് പോലെ തന്റെ പേരിൽ നിന്നും സോഷ്യൽമീ‍ഡിയ പേജിൽ നിന്നും ഭർത്താവ് അരുണിന്റെ പേരും ചിത്രങ്ങളും ഭാമ നീക്കം ചെയ്തിരുന്നു. ഇപ്പോൾ തന്റെ സിം​ഗിൾ ഫോട്ടോകളും മകൾ ​ഗൗരിക്കൊപ്പമുള്ള ചിത്രങ്ങളും മാത്രമാണ് ഭാമ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.

  ഇപ്പോൾ വാസുകി ബൈ ഭാമ ക്ലോത്തിങ് ബ്രാന്റ് ബിസിനസുമായി തിരക്കിലാണ് ഭാമ. അതേസമയം ഭാമയുടെ പുതിയ സെൽഫി ചിത്രത്തിന് ചില ആരാധകർ കുറിച്ച കമന്റുകളാണ് വൈറലാകുന്നത്.

  Also Read: 'കാവ്യയുടെയും ദിലീപിന്റെയും പ്രണയം ഉറപ്പിക്കാനെടുത്ത സിനിമ; ദിലീപ് വിചാരിച്ചത് പോലെ ആയിരുന്നില്ല'; ശാന്തിവിള

  ഒരു മിറർ സെൽഫിയാണ് ഭാമ പുതിയതായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോ വൈറലായതോടെ ആരാധകരിൽ ഒരാൾ‌ കുറിച്ച കമന്റ് ഇങ്ങനെയായിരുന്നു ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു... ഒരു മറുപടി പറയൂ എന്നാണ് കമന്റ് വന്നത്.

  കമന്റ് ശ്രദ്ധയിൽപ്പെട്ട മറ്റൊരു ആരാധിക അതിന് കൗണ്ടർ കമന്റും നൽകി. ഇത് അറിഞ്ഞിട്ട് വേണോ ചേട്ടന്റെ വീട്ടിലെ കാര്യങ്ങൾ നടത്താൻ എന്നതായിരുന്നു മറുപടി കമന്റ്. മറ്റുള്ള കമന്റുകളെല്ലാം ഭാമയോടുള്ള സ്നേഹം പ്രകടിപ്പിച്ചുള്ളതായിരുന്നു.

  കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് ഷോയിൽ ഭാമ അതിഥിയായി എത്തിയിരുന്നു. 'ഞങ്ങൾ അമ്മു എന്നാണ് മകളെ വിളിക്കുന്നത്. മോൾ ജനിച്ചതോടെയാണ് ഞാൻ ക്ഷമ പഠിച്ചത്. വിചാരിക്കുന്ന കാര്യം അപ്പോൾ നടന്നില്ലെങ്കിൽ ദേഷ്യം വരുന്ന പ്രകൃതമായിരുന്നു.'

  'ഇപ്പോൾ അതൊക്കെ മാറി ക്ഷമ പഠിച്ചു. മോൾക്ക് മൂന്ന് വയസായിട്ട് വേണം എനിക്ക് കുറച്ച് കൂടെ ആക്റ്റീവാകാൻ. അമ്മയാകുന്നത് അത്ര എളുപ്പമല്ലെന്ന് മനസിലായത് ഞാൻ അമ്മയായപ്പോഴാണ്. അങ്ങനെ ഗ്ലോറിഫൈ ചെയ്യാൻ കാര്യമല്ല അത്.'

  'സ്വന്തമായൊരു ബോട്ടീക് തുടങ്ങണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. എന്തുകൊണ്ട് പട്ടുസാരി ബിസിനസ് തുടങ്ങിക്കൂട എന്ന ചിന്ത വന്നു. അങ്ങനെയാണ് വാസുകി ബൈ ഭാമയിലെത്തിയത്. കാഞ്ചീപുരം സാരികളുടെ ഓൺലൈൻ സ്റ്റോറാണ് തുടങ്ങിയത്.'

  'വാസുകി എന്ന പേര് എനിക്കൊരുപാടിഷ്ടമായിരുന്നു. ബൊട്ടീക്കിന് ഈ പേര് തന്നെ കൊടുത്തു. ഞാൻ അത്ര മോഡേണായൊരാളല്ല തനി നാടനുമല്ല. രണ്ടിന്റേയും ഇടയിൽ നിൽക്കുന്ന വ്യക്തിയാണ്.'

  'പാലക്കാട്ടുകാരിയാണോ ഒറ്റപ്പാലത്താണോ വീട് എന്നൊക്കെ ആളുകൾ എന്നോട് ചോദിക്കാറുണ്ട്. ഞാൻ കോട്ടയംകാരിയാണ്. ഇപ്പോൾ കൊച്ചിയിലേക്ക് മാറി. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹമുണ്ട്' ഭാമ പറഞ്ഞു.

  Read more about: bhama
  English summary
  Bhama Shared New Photo Amid Divorce Rumours, Netizens Want To Know The Truth-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X