റൊമാന്‍റിക് ആശംസയുമായി ഭാമ! അരുണിനായി സര്‍പ്രൈസൊരുക്കി താരം! ഫോട്ടോയാണ് കിടുക്കിയത്!

അടുത്തിടെയായിരുന്നു ഭാമയുടെ വിവാഹം നടന്നത്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. അഭിനയ രംഗത്ത് തുടരുമെന്നായിരുന്നു താരം പറഞ്ഞത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. ഇതോടെ യാത്രകളെല്ലാം മുങ്ങുകയായിരുന്നു. വിവാഹ ശേഷം കുറച്ച് അമ്പലങ്ങളില്‍ പോയതല്ലാതെ മറ്റ് യാത്രകള്‍ക്കൊന്നും സമയം കിട്ടിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. വിഷു വിശേഷങ്ങള്‍ പങ്കുവെച്ച് ഭാമയും അരുണും എത്തിയിരുന്നു.

ടിക് ടോക്കിലോ സോഷ്യല്‍ മീഡിയയിലൊ ഒന്നും സജീവമല്ല അരുണ്‍. ചിത്രങ്ങളും വീഡിയോയും ഒന്നും അധികം പോസ്റ്റ് ചെയ്യുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. സ്വകാര്യ ജീവിതം സ്വകാര്യമായിത്തന്നെ ഇരിക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സുഹൃത്തുക്കളുമായൊക്കെ താന്‍ നല്ല കംഫര്‍ട്ടാണെന്നും പെട്ടെന്ന് സൗഹൃദത്തിലാവുന്ന പ്രകൃതമല്ല തന്റേതെന്നും താരം പറഞ്ഞിരുന്നു. അരുണിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഭാമ ഇപ്പോള്‍.

ഹാപ്പി ബര്‍ത്ത് ഡേ അപ്പു എന്നെഴുതിയ കേക്കും അരുണിന്റെ പഴയകാല ചിത്രവുമാണ് ഭാമ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് അരുണിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. അരുണിനെ അപ്പുവെന്നാണ് താന്‍ വിളിക്കാറുള്ളതെന്ന് ഭാമ പറഞ്ഞിരുന്നു.

Bhamaa

ഹാപ്പി ബര്‍ത്ത്‌ഡേ മൈ സൂപ്പര്‍മാന്‍ എന്നായിരുന്നു ക്യാപ്ഷന്‍. ഏപ്രില്‍ 25നാണ് അദ്ദേഹത്തിന്റെ പിറന്നാളെന്നും ഭാമ കുറിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദനെപ്പോലെയിരിക്കുന്നുവല്ലോയെന്നായിരുന്നു ചിത്രം കണ്ടവര്‍ പറഞ്ഞത്. പഴയകാല ചിത്രമാണ് ഭാമ പോസ്റ്റ് ചെയ്തത്. വിക്രമിനെപ്പോലെയുണ്ടല്ലോ എന്നാണ് അദ്ദേഹത്തോട് പലരും ചോദിക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു. ഇത് കേട്ട് മടുത്തിരിക്കുകയാണ്. തനിക്കൊപ്പമുള്ള ചിത്രം കണ്ടപ്പോള്‍ വിക്രമിനൊപ്പം സിനിമ ചെയ്യുകയാണോയെന്നായിരുന്നു പലരും ചോദിച്ചതെന്ന് ഭാമ പറഞ്ഞിരുന്നു.

വിക്രമിനെപ്പോലെയുണ്ടെന്ന് പലരും തന്നോടും നേരിട്ട് പറഞ്ഞിരുന്നുവെന്നും അരുണ്‍ പറഞ്ഞിരുന്നു. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സുഹൃത്താണ് അരുണ്‍. സുഹൃത്തുക്കളായിരുന്നു ഭാമയും അരുണും. അതിന് ശേഷം ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.

More from Filmibeat

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X